രമ്യാ നമ്പീശനോടൊപ്പം ലിപ് ലോക്ക് ചെയ്യാന്‍ മടിച്ച് പ്രമുഖ നടന്‍, കാരണം അറിയണോ ??

രമ്യാ നമ്പീശനോടൊപ്പം ലിപ് ലോക്ക് ചെയ്യാന്‍ വിസമ്മതിച്ചതിന് പിന്നിലെ കാരണവും പ്രമുഖ നടന്‍ വ്യക്തമാക്കിയിട്ടുണ്ട്.

By Nihara

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് രമ്യാ നമ്പീശന്‍. അഭിനയത്തില്‍ മാത്രമല്ല സംഗീതത്തിലും കഴിവു തെളിയിച്ച പ്രതിഭയാണ് രമ്യാ നമ്പീശന്‍. 2000 ല്‍ സായാഹ്നം എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് രമ്യാ നമ്പീശന്‍ സിനിമയിലേക്ക് എത്തിയത്.

ജയരാജ് സംവിധാനം ചെയ്ത ആനച്ചന്തത്തിലൂടെയാണ് രമ്യാ നമ്പീശന്‍ നായികയായി അരങ്ങേറിയത്. തമിഴ് സിനിമയായ ഒരു നാള്‍ ഒരു കനവ്, ട്രാഫിക,്, ചാപ്പാകുരിശ്, പിസ, ലുക്കാചുപ്പി, ജിലേബി, മങ്കിപെന്‍ തുടങ്ങിയചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയതാണ് രമ്യാ നമ്പീശന്‍.

ശ്രദ്ധിക്കപ്പെടാതെ പോയി

തുടക്കത്തില്‍ അധികം ശ്രദ്ധിക്കപ്പെട്ടില്ല

തുടക്കത്തില്‍ അധികം ശ്രദ്ധിക്കപ്പെടാതെ പോയ താരമാണ് രമ്യാ നമ്പീശന്‍. അവതാരക വേഷത്തില്‍ നിന്നും സിനിമയിലേക്കെത്തിയ താരത്തിന്റെ ആദ്യ ചിത്രങ്ങളൊന്നും അത്രയധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

മേക്കോവര്‍ നടത്തി

മേക്കോവറിലൂടെ ഞെട്ടിച്ചു

ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഗംഭീര മേക്കോവറുമായാണ് രമ്യാ നമ്പീശന്‍ പ്രത്യക്ഷപ്പെട്ടത്. മുന്‍പ് നാടന്‍ ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരുന്ന താരം കിടിലന്‍ ഗംഭീര മേക്കോവര്‍ നടത്തി പ്രേക്ഷകരെ ഞെട്ടിപ്പിച്ചിരുന്നു.

 പാട്ടിലും മികവ് തെളിയിച്ചു

പാട്ടിലും കഴിവു തെളിയിച്ചു

അഭിനയത്തിനുമപ്പുറത്ത് പാട്ടിലും കഴിവു തെളിയിച്ച താരമാണ് രമ്യാ നമ്പീശന്‍. മുത്തുച്ചിപ്പി പോലെ, വിജന സുരഭി, ആണ്ടോ ലോണ്ടെ തുടങ്ങിയ ഗാനങ്ങള്‍ രമ്യയുടെ മനഹോരമായ ശബ്ദത്തില്‍ പുറത്തു വന്നതാണ്.

ഗ്ലാമര്‍ വേഷവും സ്വീകരിച്ചു

ഗ്ലാമറസ് വേഷങ്ങളിലും തിളങ്ങി

തുടക്കത്തില്‍ ശാലീന കഥാപാത്രമായി വന്ന താരം അന്യഭാഷയിലേക്ക് ചേക്കേറിയതോടെ ഗ്ലാമര്‍ വേഷങ്ങളും സ്വീകരിച്ചു തുടങ്ങി. ബാച്ചിലര്‍ പാര്‍ട്ടിയിലെ വിജന സുരഭിയിലൂടെയാണ് രമ്യ പ്രേക്ഷകരെ ഞെട്ടിപ്പിച്ചത്.

സജീവമാവുന്നു

വീണ്ടും സജീവമാവുകയാണ്

ചെറിയൊരു ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാവാനുള്ള തയ്യാറെടുപ്പിലാണ് രമ്യാ നമ്പീശന്‍. പ്രദീപ് കൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം സത്യയിലാണ് രമ്യാ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

 വേഷമിടുന്നു

തെലൂങ്കു ചിത്രത്തിന്റെ തമിഴ് റീമേക്കില്‍

തെലുങ്കില്‍ സൂപ്പര്‍ഹിറ്റായ ക്ഷണം സിനിമയുടെ തമിഴ് പതിപ്പില്‍ നായികയായി എത്തുന്നത് രമ്യാ നമ്പീശനാണ്. സത്യ എന്നാണ് ചിത്രത്തിന് പേരിട്ടിട്ടുള്ളത്.

നായകന്‍

രമ്യയ്‌ക്കൊപ്പം നായകനായി എത്തുന്നത്

സിബി രാജാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. സത്യ ടീമുമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് നടന്‍ സിബി രാജ് വ്യക്തമാക്കി.

പതറിയില്ല

പ്രതിസന്ധികളില്‍ പതറാതെ

വിനാശകാരിയായ വര്‍ധ ചുഴലിക്കാറ്റ് വീശിയപ്പോള്‍ സിബിരാജും സംഘവും അമ്പട്ടൂരില്‍ ഷൂട്ടിങ്ങിലായിരുന്നു. നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

ആക്ഷന്‍ ചിത്രം

ആക്ഷന്‍ എന്റര്‍ടൈനറാണ്

തെലുങ്ക് ചിത്രമായ ക്ഷണത്തെപ്പോലെ സത്യയും ആക്ഷനും എന്റര്‍ടൈന്‍മെന്റും ഇടകലര്‍ന്ന ചിത്രമാണ്. എല്ലാ തരത്തിലുള്ള പ്രേക്ഷകര്‍ക്കും ആസ്വദിക്കാവുന്ന ചിത്രം കൂടിയാവും ഇതെന്നും സിബിരാജ് പറഞ്ഞു.

നിരാശ തോന്നിയത്

സംവിധായകന് തോന്നിയ നിരാശ

സത്യയുടെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. അതിനിടയിലാണ് വിശേഷങ്ങള്‍ സംവിധായകന്‍ പങ്കുവെച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ ഒരൊറ്റത്തവണയാണ് തനിക്ക് സിബിരാജിനോട് അഭിപ്രായ വ്യാത്യസം തോന്നിയതെന്ന് സംവിധായകന്‍ പറയുന്നു.

ഇക്കാര്യത്തില്‍ വിയോജിപ്പ്

അഭിപ്രായ വ്യാത്യാസം തോന്നിയത്

ചിത്രത്തില്‍ രമ്യാ നമ്പീശനോടൊപ്പമുള്ള ലിപ് ലോക്ക് രംഗത്തില്‍ അഭിനയിക്കാന്‍ സിബിരാജ് വിസമ്മതിച്ചിരുന്നു. ഇക്കാര്യത്തില്‍ സംവിധായകന്‍ താരത്തോട് അറിയിക്കുകയും ചെയ്തു.

ലിപ് ലോക്ക് പറ്റില്ല

ലിപ് ലോക്ക് സീനില്‍ അഭിനയിക്കില്ല

ഒരു രംഗത്തില്‍ ലിപ് ലോക്ക് സിനിന് ആവശ്യപ്പെട്ടപ്പോള്‍ പറ്റില്ലെന്നാണ് സിബിരാജ് പറഞ്ഞത്. അതിന് പിന്നിലെ കാരണവും താരം വ്യക്തമാക്കി.തന്റെ മകന്‍ ഈ സിനിമ കാണുമ്പോള്‍ ഇത്തരം രംഗം കാണില്ലേ എന്നോര്‍ത്താണ് സിബിരാജ് മടിച്ചത്.

മകനെക്കുറിച്ച്

മകന്‍ കാണില്ലേ എന്ന് ഓര്‍ത്തു

രമ്യാ നമ്പീശനുമായുള്ള ലിപ് ലോക്ക് സീനില്‍ നിന്നും പിന്‍മാറിയത് മകനെ ഓര്‍ത്തായിരുന്നു. ഇത്തരം രംഗങ്ങള്‍ മകന്‍ കാണുന്നത് അത്ര നല്ലതെന്നാണ് താരത്തിന്റെ വിലയിരുത്തല്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X