»   » തൃഷയെ ഡ്രങ്കണ്‍ മങ്കി എന്ന് വിളിച്ച് ആക്ഷേപിച്ച സംവിധായകന്‍, എന്തിന് ?

തൃഷയെ ഡ്രങ്കണ്‍ മങ്കി എന്ന് വിളിച്ച് ആക്ഷേപിച്ച സംവിധായകന്‍, എന്തിന് ?

By: Rohini
Subscribe to Filmibeat Malayalam

സുപ്രിം കോടതി ജെല്ലിക്കട്ട് നിരോധിച്ചതിന്റെ കലിപ്പ് തമിഴര്‍ ഇപ്പോള്‍ തീര്‍ക്കുന്നത് നടി തൃഷയ്ക്കുമേലാണ്. സോഷ്യല്‍ മീഡിയിയില്‍ ക്രൂരമായ ആക്രമങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിയ്ക്കുകയാണ് നടിയിപ്പോള്‍.

തൃഷയ്‌ക്കൊപ്പം അഭിനയിക്കണമെന്ന് നിവിന്‍ പറഞ്ഞു, തൃഷ വന്നു; നിവിന്റെ താത്പര്യ പ്രകാരമോ ?

സിനിമയ്ക്കത്തുള്ള കമല്‍ ഹസന്‍ ഉള്‍പ്പടെയുള്ളവര്‍ തൃഷയെ തെറി വിളിക്കരുത് എന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. അതിനിടയില്‍ ഇതാ ഒരു സംവിധായകന്‍ നടിയെ ഡ്രങ്കണ്‍ മങ്കി എന്ന് വിളിച്ചിരിയ്ക്കുന്നു

ട്വിറ്ററിലൂടെ

ഇതാണത്. ട്വിറ്ററില്‍ തന്നെ ആക്രമിക്കുന്നവര്‍ക്കെതിരെ തൃഷ രംഗത്തെത്തിയപ്പോഴാണ് ഷണ്‍മുഖന്‍ എന്ന സംവിധായകന്‍ ഡ്രങ്കണ്‍ മങ്കി എന്ന് വിളിച്ചുകൊണ്ട് കമന്റിട്ടത്.

തൃഷ എന്ത് ചെയ്തു

ജെല്ലിക്കട്ടുമായ വിഷയത്തില്‍ ഒരു പ്രതികരണവും തൃഷ ഇതുവരെ നടത്തിയിട്ടില്ല. എന്നാല്‍ മൃഗസംരക്ഷണ സംഘടനയായ പെറ്റ സപ്പോര്‍ട്ടറാണ് നടി. ജെല്ലിക്കട്ടിനെതിരെ പെറ്റ പരാതി നല്‍കിയിരുന്നു. തമിഴ് സംസ്‌കാരത്തിന്റെ ഭാഗമായ ജെല്ലിക്കട്ട് നിരോധിക്കാന്‍ ആവശ്യപ്പെട്ട പെറ്റയെ പിന്തുണയ്ക്കുമോ എന്ന് ചോദിച്ചുകൊണ്ടാണ് തൃഷയ്‌ക്കെതിരെ ചിലര്‍ രംഗത്തെത്തിയത്.

അക്കൗണ്ട് ഹാക്ക് ചെയ്തു

സംഭവവുമായി ബന്ധപ്പെട്ട് തൃഷയുടെ ട്വിറ്റര്‍ അക്കൗണ്ട് വരെ ഹാക്ക് ചെയ്യപ്പെട്ടു. പിന്നീട് പാസ് വേര്‍ഡ് റീസെറ്റ് ചെയ്ത് ട്വിറ്ററില്‍ തിരിച്ചെത്തിയ തൃഷ, ഈ പ്രശ്‌നങ്ങളെല്ലാം തീര്‍ന്നിട്ടേ ഇനി ഞാന്‍ ട്വിറ്ററിലേക്കുള്ളൂ എന്ന് പറഞ്ഞ് ഇറങ്ങിപ്പോയി.

മരണ വാര്‍ത്ത

തൃഷയ്‌ക്കെതിരെ ക്രൂരമായ ആക്രമണങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നടക്കുന്നത്. എയ്ഡ്‌സ് വന്ന് നടി മരിച്ചു എന്ന തരത്തില്‍ പോലും ഫേസ്ബുക്കിലും ട്വിറ്ററിലും വാര്‍ത്തകള്‍ പ്രചരിച്ചു.

English summary
This director calls Trisha a Drunken Monkey
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam