നയൻതാര വേണ്ടെന്നാണ് ചിമ്പു ആദ്യം പറഞ്ഞത്; ആ ചുംബനരം​ഗം നയൻതാരയ്ക്കും സിനിമയ്ക്കും ​ഗുണമായി; നിർമാതാവ്

തെന്നിന്ത്യൻ സിനിമാ ലോകത്ത് വലിയ ചർച്ചയായ താര ജോഡിയാണ് നയൻതാരയും ചിമ്പുവും. വല്ലവൻ, ഇത് നമ്മ ആള് എന്നീ സിനിമകളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. വല്ലവനിലാണ് ചിമ്പുവിനൊപ്പം നയൻതാര ആദ്യമായി അഭിനയിക്കുന്നത്. ഈ സിനിമയ്ക്കിടെയാണ് ഇവർ പ്രണയത്തിലായതും. രണ്ട് പേരുടെയും കരിയറിലെ തുടക്ക കാലഘട്ടമാണിത്. നയൻതാര അന്ന് മലയാളത്തിൽ നിന്നും തമിഴകത്തേക്ക് എത്തി ശ്രദ്ധിക്കപ്പെട്ട് വരുന്നതേയുള്ളൂ. 2004 ലാണ് ചിത്രം റിലീസ് ചെയ്തത്. സിനിമ മികച്ച വിജയം നേടി.

ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് നിർമാതാവ് പിഎൽ തേനപ്പൻ. നയൻതാര മന്മദനിൽ നായികയായതിനെക്കുറിച്ചാണ് ഇദ്ദേഹം സംസാരിച്ചത്. സിനിമയുടെ ഒരു പോസ്റ്റർ വന്നിരുന്നു. നയൻതാരയുടെ ചുണ്ട് കടിക്കുന്ന ഫോട്ടോ. ആ സ്റ്റിൽ പുറത്ത് വന്നതോടെ സിനിമയ്ക്ക് വലിയ പ്രതീക്ഷ വന്നു. എല്ലായിടത്തും ഓപ്പണിം​ഗ് ബുക്കിം​ഗ് കമ്മിറ്റായി. നയൻതാരയെ സിനിമയിലേക്ക് കൊണ്ട് വരുന്നത് ചിമ്പു പറഞ്ഞിട്ടല്ല. അതിന് മുമ്പ് നയൻതാരയെ വെച്ച് പ്രിയസഖി എന്നൊരു സിനിമ ഞാൻ കമ്മിറ്റ് ചെയ്തിരുന്നു.

Nayanthara  Simbu

ആറ് ലക്ഷം രൂപ ശമ്പളത്തിൽ രണ്ട് ലക്ഷം രൂപ അവർക്ക് അഡ്വാൻസ് കൊടുത്തു. എന്നാൽ പ്രിയസഖി ചെയ്യാനായില്ല. രണ്ട് ലക്ഷം അഡ്വാൻസ് കൊടുത്തതിനാൽ നയൻതാരയെ വല്ലവനിൽ നായികയാക്കാൻ ഞാൻ ചിമ്പുവിനോട് പറഞ്ഞു. സെറ്റ് ആവില്ലെന്നാണ് ചിമ്പു പറ‍ഞ്ഞത്. അതിന് ശേഷം ഒരു വഴിയിൽ രണ്ട് പേരും സെറ്റ് ആയി. ഈ സ്റ്റിൽ പോപ്പുലറായി. നയൻതാരയ്ക്ക് അത് വലിയ പ്ലസായി. സിനിമയ്ക്കും ​ഗുണം ചെയ്തെന്ന് നിർമാതാവ് പറയുന്നു.

എന്നാൽ സിനിമ തനിക്ക് സാമ്പത്തിക നഷ്ടമാണുണ്ടാക്കിയതെന്നും പിഎൽ തേനപ്പൻ വ്യക്തമാക്കി. ചിമ്പുവിന്റെ ഭാ​ഗത്ത് നിന്നുമുണ്ടായ അനാസ്ഥയും തനിക്ക് നഷ്ടമുണ്ടാകാൻ കാരണമായെന്ന് ഇദ്ദേഹം അഭിമുഖത്തിൽ പറയുന്നുണ്ട്. ചിമ്പുവിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് മന്മദൻ. അക്കാലത്തെ തിരക്കേറിയ താരമായി ചിമ്പു മാറി. നിരവധി ഹിറ്റ് സിനിമകളിൽ നടൻ അഭിനയിച്ചു. എന്നാൽ വിവാദങ്ങളുടെ നടുവിലായിരുന്നു നടൻ അന്ന്.

Nayanthara  Simbu

നിർമാതാക്കളും സംവിധായകരും ചിമ്പുവിനെതിരെ രം​ഗത്ത് വരുന്ന സാഹചര്യം ഉണ്ടായി. ഷൂട്ടിം​ഗ് സെറ്റിലെ പെരുമാറ്റം, ഉത്തരവാദിത്വക്കുറവ് തുടങ്ങിയ ആരോപണങ്ങൾ നടനെതിരെ വന്നു. ചിമ്പു കാരണമുണ്ടായ നഷ്ടങ്ങളുടെ കണക്കും നിർമാതാക്കൾ നിരത്തി. ഒരു ഘട്ടത്തിൽ ചിമ്പുവിനെതിരെ തമിഴ് സിനിമാ സംഘടന വിലക്കും പ്രഖ്യാപിച്ചു.

ഇതിനിടെ കരിയർ ​ഗ്രാഫിൽ വലിയ ഇടിവാണ് നടന് വന്നത്. തുടരെ പരാജയ സിനിമകൾ വന്നു. സ്ക്രീൻ പ്രസൻസ് നഷ്ടപ്പെട്ടെന്നും ചിലർ അഭിപ്രായപ്പെട്ടു, വണ്ണം കുറച്ച് സിനിമാ രം​ഗത്ത് വീണ്ടും സജീവമായെങ്കിലും നടൻ ഇന്ന് പഴയ താരത്തിളക്കമില്ല. മറുവശത്ത് നയൻതാര തമിഴകത്തെ താരറാണിയായി മാറി. കരിയറിൽ വീഴ്ചകൾ വന്നെങ്കിലും ഇവ മറികടക്കാൻ താരത്തിന് സാധിച്ചു.

Read more about: nayanthara simbu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X