നയൻതാരയെന്ന് കേട്ടപ്പോൾ ധനുഷിനും ആശങ്ക; തൃഷ നായികയാകാത്തതിന് കാരണം; യാരടീ നീ മോഹിനിക്ക് പിന്നിൽ

തെന്നിന്ത്യൻ താര റാണി നയൻതാരയുടെ കോൾ ഷീറ്റ് ലഭിക്കാൻ സംവിധായകരും നിർമാതാക്കളും കാത്തിരിക്കുകയാണ്. അത്രമാത്രം തിരക്കുകളിലാണ് നടി ഇന്ന് കരിയറിൽ. ഒന്നിന് പിറകെ ഒന്നായി താരത്തിന്റെ സിനിമകൾ റിലീസിനെത്തുന്നു. ലേഡി സൂപ്പർസ്റ്റാറായുള്ള നയൻതാരയുടെ വളർച്ച സിനിമാ ലോകം അത്ഭുതത്തോടെയാണ് കണ്ടത്. കരിയറിൽ വന്ന ഒരു വീഴ്ചയ്ക്ക് ശേഷമാണ് പൂർവാധികം ശക്തിയോടെ നയൻതാര തിരിച്ചെത്തുന്നത്.

ലേഡി സൂപ്പർസ്റ്റാറാകുന്നതിന് മുമ്പുള്ള കാലഘട്ടത്തിൽ സൂപ്പർസ്റ്റാർ സിനിമകളിലെ ​ഗ്ലാമറസ് നായിക മാത്രമായിരുന്നു നയൻതാര. താരമൂല്യമുണ്ടായിരുന്നെങ്കിലും മികച്ച കഥാപാത്രങ്ങൾ നയൻതാരയ്ക്ക് ലഭിച്ചില്ല. എന്നാൽ അക്കാലത്ത് നടിക്ക് ലഭിച്ച ശ്രദ്ധേയ സിനിമകളിലൊന്നാണ് യാരടി നീ മോഹിനി. ധനുഷ് നായകനായ ചിത്രം 2008 ലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിലേക്ക് നയൻതാര എത്തിയതിന് പിന്നിൽ ചില സംഭവങ്ങളുണ്ട്.

Yaaradi Nee Mohini

തെലുങ്ക് സിനിമയുടെ റീമേക്കാണ് യാരടീ നീ മോഹിനി. ധനുഷിന്റെ സഹോദരൻ സെൽവരാഘവനാണ് തെലുങ്ക് റീമേക്ക് സംവിധാനം ചെയ്തത്. ചിത്രത്തിൽ തൃഷയും വെങ്കിടേശുമായിരുന്നു പ്രധാന വേഷം ചെയ്തത്. തൃഷയെ യാരടി നീ മോഹിനിയിലേക്ക് അന്ന് പരി​ഗണിച്ചിരുന്നു. എന്നാൽ നടി തെലുങ്ക് സിനിമകളുടെ ഷൂട്ടിം​ഗ് തിരക്കിലായിരുന്നു. ഇതോടെയാണ് പകരം നായികയെ ആലോചിച്ചത്. പുതുമുഖങ്ങളെ ഉൾപ്പെടെ പരി​ഗണിച്ചു. ഒടുവിൽ ഈ അവസരം നയൻതാരയിലേക്ക് എത്തി.

തനിക്ക് ലഭിച്ച വേഷം നടി മികച്ച രീതിയിൽ ചെയ്തു. അക്കാലത്ത് നയൻതാരയ്ക്ക് ലഭിച്ച അഭിനയ പ്രാധാന്യമുള്ള ചുരുക്കം കഥാപാത്രങ്ങളിൽ ഒന്നാണിത്. നയൻതാരയാണ് നായികയെന്ന് കേട്ടപ്പോൾ ധനുഷ് എതിർത്തിരുന്നു. രണ്ട് പേരും തമ്മിൽ ഓൺ സ്ക്രീനിൽ ചേർച്ചയുണ്ടാകുമോ എന്നാണ് നടൻ ആശങ്കപ്പെട്ടത്. നയൻതാര നായികയായാൽ നന്നായിരിക്കുമെന്ന് താനുൾപ്പെടെ പറഞ്ഞതോടെ ധനുഷ് സമ്മതിക്കുകയായിരുന്നെന്ന് സംവിധായകൻ മിത്രൻ ആർ ജവഹർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

Nayanthara  Yaaradi Nee Mohin

വലിയ നടിയാണെങ്കിലും സംവിധായകന്റെ നിർദ്ദേശമാണ് അവർ നോക്കുക. നിങ്ങൾക്ക് ഓക്കെ ആണോ എന്ന് ചോദിക്കും. നടി സിനിമയുമായി നന്നായി സഹകരിച്ചെന്നും സംവിധായകൻ അന്ന് പറഞ്ഞു. ധനുഷിന്റെ പിതാവ് കസ്തൂരി രാജയും നയൻതാര നായികയായാൽ നന്നാകുമെന്ന് പറഞ്ഞെന്നും സംവിധായകൻ അന്ന് ഓർത്തു.

ധനുഷ്-നയൻതാര കോംബോ വരാൻ പ്രധാന കാരണം കസ്തൂരി രാജ സാറാണ്. മാനേജരോട് സംസാരിച്ചു. അന്ന് നയൻതാര തെലുങ്കിലാണ് സിനിമകൾ ചെയ്ത് കൊണ്ടിരിക്കുന്നത്. തമിഴിൽ ചെയ്യുന്നില്ല. നേരിട്ട് വരേണ്ട, ഫോണിൽ കഥ പറഞ്ഞോ എന്ന് പറഞ്ഞു.

45 മിനുട്ടിനുള്ളിൽ കഥ പറഞ്ഞു. കഥ കേട്ട് ഒരുപാട് സ്ഥലങ്ങളിൽ നയൻതാര ചിരിച്ചു. കഥ ഇഷ്ടപ്പെട്ടു, ഇവർ ഈ സിനിമ ചെയ്യുമെന്ന് ഞാൻ മനസിൽ കരുതി. അന്നേ വലിയ നടിയാണവർ. കഥ ഇഷ്ടപ്പെടുമോ എന്ന ഭയമുണ്ടായിരുന്നു. എന്നാൽ നടി സിനിമ ചെയ്തെന്നും മിത്രൻ ഓർത്തു. ധനുഷിന്റെ നായികയായി നയൻതാര അഭിനയിച്ച ഏക സിനിമയാണ് യാരടി നീ മോഹിനി. ഇവരെ വീണ്ടും ഒരുമിച്ച് സിനിമകളിൽ കാണണമെന്ന് ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്. രണ്ട് പേരും കരിയറിൽ തങ്ങളുടേതായ തിരക്കുകളിലാണ്.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X