»   » കബാലി കണ്ട രജനികാന്ത് നിറ കണ്ണുകളോടെ സംവിധായകനോട് പറഞ്ഞു, ഇത് രജനികാന്ത് പടമല്ല!!

കബാലി കണ്ട രജനികാന്ത് നിറ കണ്ണുകളോടെ സംവിധായകനോട് പറഞ്ഞു, ഇത് രജനികാന്ത് പടമല്ല!!

Written By:
Subscribe to Filmibeat Malayalam

ലോകം മുഴുവന്‍ സ്‌റ്റൈല്‍ മന്നന്റെ കബാലി എന്ന ചിത്രത്തിന് വേണ്ടി കാത്തിരിയ്ക്കുകയാണ്. ജൂലൈ 22 ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് മിനിട്ടുകള്‍കൊണ്ടാണ് കാലിയായത്.

യുഎസില്‍ കബാലി 400 സ്‌ക്രീനുകളില്‍, ടിക്കറ്റുകള്‍ വിറ്റ് തീര്‍ന്നത് വെറും രണ്ട് മണിക്കൂറുകള്‍കൊണ്ട്

ഇതിനിടയില്‍ സംവിധായകന്‍ പ രഞ്ജിത്ത് കബാലി കണ്ടതിന് ശേഷമുള്ള രജനികാന്തിന്റെ പ്രതികരണത്തെ കുറിച്ച് പറയുകയുണ്ടായി. അഞ്ച് ദിവസത്തെ റീ-ഷൂട്ട് കഴിഞ്ഞാണ് രജനിയെ ചിത്രം കാണിക്കുന്നത്. രജനികാന്തിന്റെ പ്രതികരണം എന്തായിരുന്നു എന്ന് സ്ലൈഡുകളിലൂടെ...

കബാലി കണ്ട രജനികാന്ത് നിറ കണ്ണുകളോടെ സംവിധായകനോട് പറഞ്ഞു, ഇത് രജനികാന്ത് പടമല്ല!!

അഞ്ച് - ദിവസത്തെ റീ-ഷൂട്ട് നടത്തിയതിന് ശേഷമാണ് രജനിയെ ചിത്രം കാണിക്കുന്നത് എന്നോര്‍ത്തുള്ള ടെന്‍ഷനുണ്ടായിരുന്നു. മാത്രമല്ല, ചിത്രത്തില്‍ ഹീറോയിസം കുറഞ്ഞ് പോയല്ലോ എന്ന ചോദ്യം അദ്ദേഹത്തില്‍ നിന്നുണ്ടാവുമോ എന്ന പേടിയും ഉണ്ടായിരുന്നു എന്ന് സംവിധായകന്‍ പറയുന്നു

കബാലി കണ്ട രജനികാന്ത് നിറ കണ്ണുകളോടെ സംവിധായകനോട് പറഞ്ഞു, ഇത് രജനികാന്ത് പടമല്ല!!

എന്നാല്‍ രജനികാന്തിന്റെ പ്രതികരണം രഞ്ജിത്തിനെ അത്ഭതപ്പെടുത്തി. ചിത്രം കണ്ട് കഴിഞ്ഞ ശേഷം നിറ കണ്ണുകളോടെ രജനി സംവിധായകനോട് പറഞ്ഞു 'രഞ്ജിത്ത് സര്‍, എന്ന സര്‍ ഇപ്പിടി പണ്ണിട്ടിങ്ക (എന്താ സര്‍ ഇങ്ങനെ ചെയ്‌തേ). ഇത് രജനികാന്ത് പടമല്ല, രഞ്ജിത്ത് സര്‍ പടം. സെമ്മ സൂപ്പര്‍ പടം. എല്ലാവര്‍ക്കും ഇഷ്ടപ്പെടും' എന്നായിരുന്നുവത്രെ രഞ്ജിത്തിന്റെ പ്രതികരണം

കബാലി കണ്ട രജനികാന്ത് നിറ കണ്ണുകളോടെ സംവിധായകനോട് പറഞ്ഞു, ഇത് രജനികാന്ത് പടമല്ല!!

നിര്‍മാതാവ് കലൈ പുലി താണുവിനോടും ഇതേ അഭിപ്രായമാണ് രജനികാന്ത് പറഞ്ഞത്. പത്ത് ദിവസം കൂടെ ചിത്രം റി-ഷൂട്ട് നടത്തണമെന്ന് തെല്ലു ഭയത്തോടെ താണു രജനിയോട് പറഞ്ഞു. നിങ്ങളുടെ പ്രൊഡക്ഷന്‍ ഹൗസിന്റെ കിരീടമായിരിക്കും കബാലി എന്നായിരുന്നു അതിന് രജനി നിര്‍മാതാവിന് കൊടുത്ത് മറുപടി

കബാലി കണ്ട രജനികാന്ത് നിറ കണ്ണുകളോടെ സംവിധായകനോട് പറഞ്ഞു, ഇത് രജനികാന്ത് പടമല്ല!!

കബാലി ചിത്രത്തിന്റെ റിലീസിനായി ലോകം മുഴുവന്‍ തയ്യാറായി കഴിഞ്ഞു. മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ചേര്‍ന്നാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഏറ്റെടുത്തിരിയ്ക്കുന്നത്. എട്ടരക്കോടിക്കാണ് ലാലും ആന്റണിപെരുമ്പാവൂരും ചിത്രം വാങ്ങിയത്. റിലീസിന് മുമ്പേ തന്നെ കബാലി 225 കോടി നിര്‍മാതാവിന് നേടിക്കൊടുത്തു എന്നാണ് അറിയുന്നത്.

English summary
This is not Rajanikanth film says Super Star after seeing Kabali

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam