10 കോടി ചിത്രം വേണ്ടെന്ന് വെച്ചു, സിനിമകള്‍ പൊട്ടി, നയന്‍താരയുടെ പ്രതിഫലം കുറഞ്ഞോ? സത്യമിതാണ്

നയന്‍താര എന്ന പേരില്‍ തെന്നിന്ത്യന്‍ സിനിമാലോകത്തിന് മുഴുവന്‍ അഭിമാനമാണ്. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച നയന്‍സ് ഇന്ന് ലേഡി സൂപ്പര്‍ സ്റ്റാറായിട്ടാണ് അറിയപ്പെടുന്നത്. തമിഴിലേക്ക് അഭിനയിക്കാന്‍ എത്തിയതോടെയാണ് നടിയുടെ കരിയര്‍ മാറി മറിഞ്ഞത്. സിനിമ പുരുഷ കേന്ദ്രീകൃതമാണെന്ന് പറയുമ്പോഴും നായകന്റെ സാന്നിധ്യമില്ലാതെ ഹിറ്റടിക്കാന്‍ നയന്‍താരയ്ക്ക് കഴിയാറുണ്ട്.

കഴിഞ്ഞ വര്‍ഷം വരെ നയന്‍താര നായികയായിട്ടെത്തുന്ന ചിത്രങ്ങളെല്ലാം ബോക്‌സോഫീസില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെക്കുന്നതായിരുന്നു. എന്നാല്‍ ഇക്കൊല്ലം ചെറിയൊരു ഇടിവ് സംഭവിച്ചിട്ടുണ്ടോ എന്ന സംശയത്തിലാണ് ആരാധകര്‍. സിനിമകളെല്ലാം പരാജയമായതോടെ നയന്‍താരയുടെ പ്രതിഫലം കുറഞ്ഞെന്ന തരത്തിലും ആരോപണങ്ങള്‍ വന്നിരുന്നു. അതിനൊരു വിശദീകരണം വന്നിരിക്കുകയാണ്.

നയന്‍സിന്റെ പ്രതിഫലം

സൂപ്പര്‍താര പദവി പേരിനൊപ്പം വന്നതോടെ വളരെ ശ്രദ്ധേയോടെയാണ് നയന്‍താര സിനിമകള്‍ ഏറ്റെടുക്കാറുള്ളത്. അതിന് അനുസരിച്ച് പ്രതിഫലം വാങ്ങാറുമുണ്ട്. തെന്നിന്ത്യയിലെ സൂപ്പര്‍താരങ്ങളെ കടത്തിവെട്ടും തക്ക പ്രതിഫലമാണ് ഓരോ മാസവും നടിയ്ക്ക് ലഭിക്കാറുള്ളത്. ഇതോടെ സിനിമകളുമായി നിര്‍മാതാക്കള്‍ നടിയുടെ പിന്നാലെയാണ്. എല്ലാ സിനിമകളും ഒരുപോലെ ആയിരിക്കില്ലല്ലോ. ഇക്കൊല്ലം ജനുവരിയില്‍ റിലീസിനെത്തിയ വിശ്വാസം സൂപ്പര്‍ ഹിറ്റായിരുന്നു. അജിത്ത് നായകനായിട്ടെത്തിയ ചിത്രം ഇരുന്നൂറ് കോടിയ്ക്ക് മുകളില്‍ കളക്ഷനായിരുന്നു നേടിയത്.

 നയന്‍സിന്റെ പ്രതിഫലം

എന്നാല്‍ നയന്‍താര നായികയായിട്ടെത്തിയ അയ്‌റ, മിസ്റ്റര്‍ ലോക്കല്‍ എന്നീ ചിത്രങ്ങള്‍ പ്രതീക്ഷിച്ച പോലെ തിയറ്ററുകളിലും ബോക്‌സോഫീസിലും കാര്യമായ വിജയം സ്വന്തമാക്കാന്‍ കഴിയാതെ പോയി. ഇതിന് പിന്നാലെ നയന്‍താരയുടെ പ്രതിഫലത്തെ കുറിച്ച് ഔദ്യോഗികമല്ലാത്ത ചില റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചു. സിനിമകള്‍ പരാജയപ്പെട്ടതോടെ പ്രതിഫലം കുറച്ചെന്നായിരുന്നു ഗോസിപ്പുകള്‍. എന്നാല്‍ അത് സത്യമല്ലെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്.

നയന്‍സിന്റെ പ്രതിഫലം

വിജയ് പ്രധാന വേഷത്തിലെത്തുന്ന ബിജില്‍, രജനികാന്ത്-മുരുഗദോസ് കൂട്ടുകെട്ടിലെത്തുന്ന ദര്‍ബാര്‍, തുടങ്ങിയ സിനിമകളാണ് നയന്‍താരയുടേതായി വരാനിരിക്കുന്നത്. ദര്‍ബാറിന്റെ ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഈ സിനിമകളില്‍ അഭിനയിക്കുന്നതിന് നാല് മുതല്‍ അഞ്ച് കോടി രൂപ വരെയാണ് നയന്‍സ് പ്രതിഫലമായി വാങ്ങുന്നത്. നിര്‍മാതാക്കളില്‍ നിന്ന് കണക്ക് പറഞ്ഞ് ശമ്പളം വാങ്ങുന്ന പതിവ് നയന്‍സിന് ഇല്ലെന്നും അതേ സമയം തിരക്കഥ ഇഷ്ടമായാല്‍ വിട്ടുവീഴ്ചകള്‍ക്ക് പലപ്പോഴും നടി തയ്യാറാണ്.

 നയന്‍സിന്റെ പ്രതിഫലം

അടുത്തിടെ പത്ത് കോടി രൂപ പ്രതിഫലം കിട്ടുന്ന സിനിമ നയന്‍താര വേണ്ടെന്ന് വെച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നടന്‍ ശരവണന്റെ നായികയായി അഭിനയിക്കാനുള്ള അവസരമായിരുന്നു നയന്‍താരയെ തേടി എത്തിയത്. ഈ സിനിമയില്‍ അഭിനയിക്കുന്നതിന് പത്ത് കോടിയോളം രൂപ നടിയ്ക്ക് പ്രതിഫലമായി പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ലഭിക്കുന്നതിനെക്കാള്‍ ഇരട്ടി തുകയായിരുന്നിത്. എന്നാല്‍ ഈ സിനിമ നടി ഉപേക്ഷിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ഔദ്യോഗികമായ സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.

 നയന്‍സിന്റെ പ്രതിഫലം

നയന്‍താര നായികയായി അഭിനയിച്ച കൊലയുതിര്‍ കാലം എന്ന ചിത്രമാണ് തമിഴില്‍ ഉടന്‍ റിലീസിനൊരുങ്ങുന്ന ചിത്രം. തമിഴില്‍ മാത്രമല്ല മലയാളത്തിലും നയന്‍താരയുടെ സിനിമ വരികയാണ്. നിവിന്‍ പോളിയുടെ നായികയായി ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെയാണ് നയന്‍താര വീണ്ടും മലയാളത്തില്‍ എത്തുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം നയന്‍സ് മലയാളത്തിലും അഭിനയിക്കുന്നു എന്ന പ്രത്യേകയും ചിത്രത്തിനുണ്ട്. തെലുങ്കില്‍ ചിരഞ്ജീവി, അമിതാഭ് ബച്ചന്‍ എന്നിവര്‍ക്കൊപ്പം അഭിനയിക്കുന്ന സെയ് റാ നരസിംഹ റെഡ്ഡി തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.

നയന്‍സിന്റെ പ്രതിഫലം

സെയ് റാ നരസിംഹ റെഡ്ഡി മാത്രമല്ല വേറെയും ബിഗ് ബജറ്റ് ചിത്രങ്ങള്‍ നയന്‍സിനെ കാത്തിരിക്കുകയാണെന്നാണ് സൂചന. ആമീര്‍ ഖാന്‍ ദംഗലൊരുക്കിയ സംവിധായകന്‍ നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന അടുത്ത ബിഗ് ബജറ്റ് ചിത്രമാണ് രാമായണ. ഈ ചിത്രത്തില്‍ സീത ആയി നയന്‍സ് എത്തുന്നു എന്നായിരുന്നു വാര്‍ത്തകള്‍. അടുത്തിടെ ചിത്രം പ്രഖ്യാപിച്ചെങ്കിലും നയന്‍സ് അഭിനയിക്കുന്നുണ്ടോ എന്ന കാര്യത്തെ കുറിച്ച് കൂടുതല്‍ വ്യക്തതയില്ല. എന്നാല്‍ ഇതില്‍ എതിര്‍പ്പുമായി ഒരു വിഭാഗം ആളുകളും എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X