ധനുഷും മുന്‍ഭാര്യ ഐശ്വര്യയും തമ്മില്‍ ഇപ്പോഴും മത്സരമാണ്! വേര്‍പിരിഞ്ഞിട്ടും താരങ്ങള്‍ക്കിടയിലെ മത്സരമിതാണ്

തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച് കൊണ്ടാണ് നടന്‍ ധനുഷ് വിവാഹമോചിതനാവുകയാണെന്ന് പ്രഖ്യാപിച്ചത്. രജനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനികാന്തായിരുന്നു നടന്റെ ഭാര്യ. ഇരുവരും പതിനെട്ട് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചതിന് ശേഷമാണ് വേര്‍പിരിഞ്ഞത്.

ധനുഷിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്ന കാലത്ത് പോലും ഐശ്വര്യയുടെ കൂടെ സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. എന്നാല്‍ അങ്ങനൊരു പ്രശ്‌നവുമില്ലാത്തപ്പോഴാണ് ഇരുവരും വേര്‍പിരിയുകയാണെന്ന് പ്രഖ്യാപിക്കുന്നത്. ഇത് സിനിമാലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചുവെന്ന് പറയാം.

dhanush-

നടന്‍ ധനുഷും ഐശ്വര്യയും പ്രണയിച്ച് വിവാഹിതരായെങ്കിലും അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് പെട്ടെന്ന് വേര്‍പിരിയാമെന്ന തീരുമാനത്തിലേക്ക് എത്തുന്നത്. നിയമപരമായി വിവാഹമോചിതരാർ ആയിട്ടില്ലെങ്കിലും ഇവര്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. എന്നിരുന്നാലും പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കുകയാണ് താരങ്ങള്‍. അങ്ങോട്ടും ഇങ്ങോട്ടും കുറ്റപ്പെടുത്താനോ പഴിചാരാനോ ശ്രമിക്കാതെ രണ്ടാളും അവരുടെ ജീവിതവുമായി മുന്നോട്ട് പോയി.

ഒപ്പം മക്കളുടെ കാര്യത്തില്‍ ഒരുമിച്ച് നില്‍ക്കാന്‍ ശ്രമിക്കുന്നതാണ് ഇതിലേറ്റവും ശ്രദ്ധേയമായ കാര്യം. അച്ഛനോ അമ്മയോ ഇതില്‍ ആരെങ്കിലും ഒരാള്‍ മക്കളുടെ കൂടെ എല്ലായിപ്പോഴും വേണമെന്നാണ് താരങ്ങള്‍ ഒരുമിച്ചെടുത്ത തീരുമാനം. അതില്‍ മാറ്റം വരുത്താന്‍ ഇതുവരെയും താരങ്ങള്‍ ശ്രമിച്ചിട്ടില്ലെന്ന് പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്.

ഇപ്പോഴിതാ താരങ്ങളെ കുറിച്ച് രസകരമായ ചില റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണ്. വേര്‍പിരിഞ്ഞ് ജീവിക്കുന്നുണ്ടെങ്കിലും ധനുഷും ഐശ്വര്യയും തമ്മില്‍ ഇപ്പോഴും ഒരു കാര്യത്തില്‍ മത്സരമുണ്ടെന്നാണ് തമിഴിലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മക്കളായ യാത്രയെയും ലിംഗയേയും കൊണ്ട് അവര്‍ പോകുന്ന ചലച്ചിത്രമേളകളിലേക്ക് കൊണ്ടുപോകാനാണ് ധനുഷും ഐശ്വര്യയും മത്സരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അത് വ്യക്തമാക്കുന്ന തരത്തിലുള്ള ചില ഫോട്ടോസും സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

dhanush-

ക്യാപ്റ്റന്‍ മില്ലര്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ധനുഷ് തന്റെ രണ്ട് മക്കളെയും കൊണ്ടാണ് വന്നത്. മാത്രമല്ല മക്കളെ തന്റെ അരികില്‍ ഇരുത്തിയുകയും അവരെ കുറിച്ച് തനിക്കുള്ള ആകുലതകള്‍ പൊതുവേദിയില്‍ പറയുകയും ചെയ്തിരുന്നു. ഒരു അച്ഛനായതിന് ശേഷം താന്‍ അനുഭവിക്കുന്ന വേദനയെ പറ്റിയായിരുന്നു ധനുഷ് സംസാരിച്ചത്. സമാനമായ രീതിയില്‍ ഇപ്പോള്‍, ലാല്‍ സലാം ഫിലിം ഫെസ്റ്റിവലില്‍ ഐശ്വര്യയും ഇത് തന്നെ ചെയ്തിരിക്കുകയാണ്.

ഐശ്വര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ രണ്ട് ആണ്‍മക്കളെയും കൂട്ടിയാണ് വന്നത്. മാത്രമല്ല അവരെ അപ്പുറവും ഇപ്പുറവുമായി ഇരുത്തിയ ഐശ്വര്യയുടെ ചിത്രങ്ങളും പുറത്ത് വന്നിരിക്കുകയാണ്. ശരിക്കും താരകുടുംബം മാതൃകാപരമായി ജീവിക്കുകയാണെന്നാണ് ആരാധകരും പറയുന്നത്. സാധാരണ ദമ്പതിമാരാണെങ്കില്‍ പ്രത്യേകിച്ച് സിനിമാ മേഖലയിലുള്ളവര്‍ പോലും വിവാഹമോചനത്തിന് ശേഷം വലിയ കുറ്റാരോപണങ്ങള്‍ നടത്താറുണ്ട്.

എന്നാല്‍ ഇതുവരെയും തങ്ങളുടെ ജീവിതത്തിലുണ്ടായ പ്രശ്‌നത്തെ പറ്റി സംസാരിക്കാന്‍ ധനുഷോ ഐശ്വര്യയോ തയ്യാറായിട്ടില്ല. ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളത് കൊണ്ട് വേര്‍പിരിയുന്നു എന്ന് പറഞ്ഞ താരങ്ങള്‍ എല്ലാ കാലത്തും സുഹൃത്തുക്കളായിരിക്കുമെന്നും സൂചിപ്പിച്ചിരുന്നു.

More from Filmibeat

Read more about: danush ധനുഷ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X