'ഒരുമിക്കാൻ ആ​ഗ്രഹിച്ചു, വീട്ടുകാർ എതിർത്തതോടെ വേർപിരിഞ്ഞു'; ടി.ആർ രാജേന്ദർ താടി വളർത്തുന്നതിന് പിന്നിൽ!

സംവിധായകൻ, നടൻ, ഗായകൻ, സംഗീത സംവിധായകൻ, ഗാനരചയിതാവ് തുടങ്ങി ബഹുമുഖ പ്രതിഭയാണ് തമിഴ്താരം ടി.ആർ രാജേന്ദർ. 1980കളിൽ മുൻനിര സംവിധായകനായി മാറിയ ടി.ആർ രാജേന്ദർ ഒരു തലൈ രാഗം, റെയിൽ പയന​ങ്ങളിൽ, ഉയിരുള്ളവരെ ഉഷ തുടങ്ങി നിരവധി ബ്ലോക്ക്ബസ്റ്റർ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.

താരം സംവിധാനം ചെയ്ത മിക്ക സിനിമകളിലും അദ്ദേഹം തന്നെയാണ് നായകനായി അഭിനയിച്ചതും. മാത്രമല്ല അശ്ലീല രം​ഗങ്ങളോ കുടുംബങ്ങൾക്ക് കാണാൻ ബു​ദ്ധിമുട്ടുള്ള തരത്തിലുള്ള ചിത്രങ്ങളോ അ​ദ്ദേഹം ഇന്നേവരെ സംവിധാനം ചെയ്തിട്ടില്ല.

അതുകൊണ്ട് തന്നെയാണ് ടി.ആർ രാജേന്ദർ സിനിമകളോട് കുടുംബപ്രേക്ഷകർക്ക് പ്രിയമുള്ളതും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സംവിധാനത്തിൽ നിന്നും അഭിനയത്തിൽ നിന്നുമെല്ലാം അദ്ദേഹം വിട്ടുനിൽക്കുകയാണ്. ആരോ​ഗ്യം, രാഷ്ട്രീയപരമായ തിരക്കുകൾ എന്നിവയാണ് കാരണം. താരത്തിന്റെ ഭാ​ര്യ ഉഷയും നടിയാണ്. ടി.ആർ രാജേന്ദറിന്റെ സിനിമകളിലൂടെയാണ് ഉഷ നടിയായി ശോഭിച്ചത്.

 TR Rajendar

വിവാഹശേഷം ഉഷ അഭിനയം ഉപേക്ഷിച്ച് കുടുംബിനിയായി. തമിഴ് സിനിമയിലെ യങ് സൂപ്പർസ്റ്റാർ സിമ്പു എന്ന സിലംബരസനാണ് ടി.ആറിന്റെ മൂത്തമകൻ. രാജേന്ദറിന്റെ കഴിവുകളെല്ലാം കിട്ടിയിട്ടുള്ളത് സിമ്പുവിനാണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ആറ് മാസം പ്രായമുള്ളപ്പോൾ മുതൽ അച്ഛന്റെ സിനിമകളിൽ അഭിനയിച്ച് സിമ്പു അഭിനയലോകത്ത് സജീവമാണ്.

നാൽപ്പത് വർഷമായി സിമ്പുവിന്റെ പ്രവർത്തന മേഖല തമിഴ് സിനിമയാണ്. നടൻ, ഗായകൻ, സംഗീത സംവിധായകൻ, ഗാനരചയിതാവ്, സംവിധായകൻ തുടങ്ങി സിനിമയിൽ സിമ്പു കൈവെക്കാത്ത മേഖലകൾ കുറവാണ്. തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ ഫാൻസുള്ള നടന്മാരിൽ ഒരാളും സിമ്പുവാണ്.

കുരലരസൻ, ഇലക്യ എന്നിങ്ങനെ രണ്ട് മക്കൾ കൂടി ടി.ആറിനുണ്ട്. കുരലരസൻ നിരവധി സിനിമകൾക്ക് സം​ഗീത സംവിധാനം ചെയ്തിട്ടുണ്ട്. ഇലക്യ വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമാണ്. ഇലക്യ ബാലതാരമായി ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നാളിതുവരെ തമിഴ് സിനിമയിൽ സജീവമായുള്ള ടി.ആർ രാജേന്ദർ എപ്പോഴും താടി വെച്ചാണ് ആരാധകർക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

താടിയില്ലാതെ അദ്ദേഹത്തെ കാണുന്നത് അപൂർവമാണ്. എന്തുകൊണ്ടാണ് താടിയെ ഇത്രയധികം അദ്ദേഹം ഇഷ്ടപ്പെട്ടത്?, എന്തിനാണ് താടി വളർത്തിയത്? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ വളരെ നാളുകളായി ആരാധകർ ചോദിക്കാറുണ്ട്.

 TR Rajendar

എന്നാൽ കൃത്യമായൊരു മറുപടി താരത്തിൽ നിന്നോ അദ്ദേഹവുമായി ബന്ധപ്പെട്ടുള്ള അടുത്ത വൃത്തങ്ങളിൽ നിന്നോ ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ ടി.ആർ താടി വളർത്തുന്നതിന് പിന്നിലെ കാരണം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ടി.ആറിന്റെ സുഹൃത്തും നടനുമായ ത്യാഗു. ഒരു സ്ത്രീയാണ് കാരണമെന്നാണ് സുഹൃത്ത് പറയുന്നത്.

'ടി.ആർ താടി വളർത്താൻ കാരണം പ്രണയ പരാജയമാണ്. ടി.ആറിന് ഉഷ എന്ന പെൺകുട്ടിയുമായി പ്രണയമുണ്ടായിരുന്നു. ഇരുവരും ഒരേ തെരുവിലാണ് താമസിച്ചിരുന്നത്. എന്നാൽ ഇരുവരുടെയും വീട്ടിൽ പ്രണയത്തിന് സമ്മതം ലഭിച്ചില്ല. അതുകാരണം ഇരുവരും വേർപിരിഞ്ഞു. ആ പ്രണയ പരാജയം കൊണ്ടാണ് ടി.ആർ രാജേന്ദർ നാളിതുവരെ താടി വെച്ചിരിക്കുന്നതെന്നാണ്', സുഹൃത്ത് പറഞ്ഞത്.

പല ആരാധകരും ടി.ആറിന്റെ താടിക്ക് പിന്നിലെ കഥ കേട്ട് ആശ്ചര്യപ്പെട്ടു. ഇതുവരെയും ഇത്തരമൊരു അവസ്ഥയിലൂടെ താൻ കടന്നുപോയിട്ടുണ്ടെന്നുള്ളത് ടി.ആർ എവിടെയും തുറന്ന് പറഞ്ഞിട്ടില്ല. നിരവധി പ്രണയ പരാജയങ്ങളിലൂടെ കടന്നുപോയതിനാൽ താരത്തിന്റെ മകനും നടനുമായ സിമ്പു നാൽപ്പതാം വയസിലും അവിവാഹിതനായി തുടരുകയാണ്.

നയൻതാരയുമായി ഒരു കാലത്ത് കടുത്ത പ്രണയത്തിലായിരുന്നു സിമ്പു. പക്ഷെ ഇരുവരും പിന്നീട് വേർപിരിഞ്ഞു. നടി ഹൻസികയുമായുള്ള സിമ്പുവിന്റെ വിവാഹം വരെ നിശ്ചയിച്ചിരുന്നു. എന്നാൽ അതും വിവാ​ഹത്തിലെത്തും മുമ്പ് തകർന്നു. ഇപ്പോൾ സിനിമ മാത്രമാണ് സിമ്പുവിന്റെ ലക്ഷ്യം.

Read more about: simbu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X