അമലയുടെ ആദ്യ വിവാഹം തകര്‍ന്നതും ഈ നടന്‍ കാരണം? ഒടുവില്‍ ധനുഷിന്റെ ജീവിതവും തകരാന്‍ കാരണവും നടിമാര്‍
നടന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ തമിഴ് സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന ധനുഷ് ഇടയ്ക്കിടെ വിവാദങ്ങള്‍ സൃഷ്ടിക്കാറുണ്ട്. പ്രമുഖ സംവിധായകന്മാരായ കസ്തൂരിരാജയുടെ മകനും സെല്‍വരാഘവന്റെ സഹോദരനും എന്നതിലുപരി രജനികാന്തിന്റെ മരുമകനുമായിരുന്നു ധനുഷ്. ചില നടിമാരുടെ പേരിലാണ് ധനുഷ് വാര്‍ത്തകളുടെ തലക്കെട്ടില്‍ നിറഞ്ഞത്. നടി നയന്‍താരയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടനിപ്പോള്‍.
ഇതിന് മുന്‍പ് നടിമാരായ ശ്രുതി ഹാസന്റെയും അമല പോളിന്റെയും പേരിനൊപ്പം ധനുഷ് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു. അമലയുടെ ആദ്യ വിവാഹജീവിതം തകരാന്‍ കാരണമായതും ധനുഷാണെന്ന് ആരോപണമുണ്ടായിരുന്നു. ഈ വിഷയത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. യൂട്യൂബിലൂടെയുള്ള പുതിയ വീഡിയോലാണ് അഷ്‌റഫ് ഇതേ കുറിച്ച് സംസാരിച്ചത്.

'ധനുഷും ശ്രുതി ഹാസനും നായിക നായകന്മാരായി അഭിനയിച്ച സിനിമയായിരുന്നു ത്രീ. ധനുഷ് തന്നെ എഴുതി പാടിയ പാട്ടാണ് 'വൈ ദിസ് കൊലവെരി' എന്ന് തുടങ്ങുന്ന പാട്ട്. യൂട്യൂബില്‍ 465 മില്യണ്‍ ആളുകളാണ് ഈ പാട്ട് കണ്ടത്. അങ്ങനെ ചരിത്രം സൃഷ്ടിച്ചെങ്കിലും പടം പരാജയമായിരുന്നു. അതിനൊപ്പം തന്നെ യനുഷിന്റെ ജീവിത പരാജയത്തിലേക്കും വഴിയൊരുങ്ങി. അതിനു കാരണം ധനുഷിനെയും ശ്രുതി ഹാസനെ കുറിച്ചുള്ള ഗോസിപ്പുകള്‍ കാട്ടുതീ പോലെ പരന്നതാണ്.
സിനിമാ മേഖലയില്‍ പതിനായിരക്കണക്കിന് ഗോസിപ്പുകള്‍ ഉണ്ടാവും. അതൊന്നും ഞാന്‍ നോക്കാറേ ഇല്ലെന്നാണ് ശ്രുതി ഹാസന്‍ മറുപടിയായി പറഞ്ഞത്. അതുപോലെ ധനുഷിന്റെ ഭാര്യയായ ഐശ്വര്യയും ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു.
ശ്രുതി ഹാസന്‍ എന്റെ ബാല്യകാല സുഹൃത്താണ്. യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ് ഈ പറയുന്നതെന്നാണ് ഐശ്വര്യ പറഞ്ഞത്. എന്നാല്‍ ഭര്‍ത്താവിനെ മോശക്കാരന്‍ ആക്കാതിരിക്കാനും അദ്ദേഹത്തിന്റെ ഇമേജ് നഷ്ടപ്പെടാതിരിക്കാനും വേണ്ടിയാണ് ഐശ്വര്യ അന്നങ്ങനെ പറഞ്ഞതെന്നാണ് ഇപ്പോള്‍ അവരോട് അടുപ്പമുള്ളവര്‍ പറയുന്നത്.
ഇതുപോലെ ഉയര്‍ന്ന വന്ന ഗോസിപ്പാണ് നടി അമല പോളും ധനുഷും തമ്മിലുള്ളത്. ധനുഷിന്റെ നിരവധി ചിത്രങ്ങളില്‍ അമല ഇഴുകി ചേര്‍ന്ന് അഭിനയിക്കുകയും തുടര്‍ച്ചയായി അഭിനയിക്കാന്‍ തുടങ്ങിയതോടെയാണ് ഇവരെ കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകള്‍ വരുന്നത്. അമല പോളിന്റെ ആദ്യ വിവാഹബന്ധം പരാജയപ്പെടാന്‍ കാരണമായത് ഇവര്‍ തമ്മിലുള്ള അടുപ്പമാണെന്നാണ് കഥകള്‍.

പിതാവിനെയും ഭര്‍ത്താവിനെയും നായകനാക്കി ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത സിനിമകളൊക്കെ വലിയ പരാജയമായിരുന്നു. ഇതിനിടയിലാണ് ധനുഷിന്റെ കുടുംബവും രജനികാന്തിന്റെ കുടുംബവും തീരെ സഹകരണമില്ലെന്ന വാര്‍ത്ത വരുന്നത്. ഒരു വാര്‍ത്തയ്ക്കും ചെവി കൊടുക്കാതെ തനിക്ക് ശരിയെന്ന് തോന്നുന്ന ജീവിതവുമായി മുന്നോട്ട് പോവുകയാണ് ഐശ്വര്യയിപ്പോള്‍. ഇതോടെ ഇവരുടെ ദാമ്പത്യത്തിന്റെ അടിത്തറ ഇളകാന്‍ തുടങ്ങി.
താരങ്ങളുടെ വേര്‍പിരിയലില്‍ ഏറ്റവും കൂടുതല്‍ വേദനിക്കുന്നത് രജനികാന്തും ഭാര്യയും പിന്നെ ധനുഷിന്റെ രണ്ട് മക്കളുമാണ്. ഇപ്പോള്‍ കൊച്ച് മക്കളുടെ കൂടെയാണ് രജനികാന്തിന്റെ കൂടുതല്‍ സമയവും. മകളുടെ ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാതെ ഒരു നിസാഹയകനായ പിതാവായി രജനി മാറി. അടച്ചിട്ട മുറിയില്‍ വെച്ചാണ് ധനുഷും ഐശ്വര്യയും അവരുടെ വിവാഹമോചനം നടത്തിയത്. അതിനാല്‍ ഇവരുടെ വിവാഹമോചനത്തിന്റെ കാരണമെന്താണെന്ന് പുറത്ത് വന്നിട്ടില്ലെന്നും അഷ്‌റഫ് കൂട്ടിച്ചേര്‍ത്തു.
2004 ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരാവുന്നത്. ഒരുമിച്ച് സിനിമകള്‍ ചെയ്തും മറ്റുമൊക്കെ ദമ്പതിമാര്‍ നല്ല സൗഹൃദത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധത്തില്‍ തകര്‍ച്ച വരികയായിരുന്നു. അങ്ങനെ വേര്‍പിരിഞ്ഞ് സിംഗിള്‍ ലൈഫിലേക്ക് മാറിയെങ്കിലും മക്കളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഇരുവരും ഒരുമിച്ചെത്താറുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications











