വിവാഹസാരി വരെ തയ്യാറാക്കി എന്നിട്ടും രാധികയെ വേണ്ടെന്ന് വിജയ്കാന്ത് പറഞ്ഞു! പ്രണയതകര്‍ച്ചയുടെ കാരണമിത്
തമിഴ് സിനിമയുടെ ക്യാപ്റ്റനായി അറിയപ്പെട്ടിരുന്ന നടന്‍ വിജയ്കാന്തിന്റെ വേര്‍പാടുണ്ടാക്കിയ വേദനയിലാണ് സിനിമാലോകം. ഏറെ കാലമായി അസുഖബാധിതനായ താരം ജീവിതത്തിലേക്ക് തിരിച്ച് വരുമെന്ന് കരുതിയെങ്കിലും 2023 ന്റെ അവസാന ആഴ്ചകളിലാണ് നടന്റെ വിയോഗമുണ്ടായത്.
വിജയ്കാന്ത് എത്രത്തോളം ജനപ്രിയ നടനായിരുന്നുവെന്ന് വീണ്ടും തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ മരണത്തിന് ശേഷം ആരാധകര്‍ നല്‍കിയ യാത്രയയപ്പ്. അതേ സമയം നടന്റെ മുന്‍ജീവിതത്തിലെ ചില സംഭവങ്ങള്‍ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. അതില്‍ ശ്രദ്ധേയം വിജയകാന്തിനുണ്ടായിരുന്ന ചില പ്രണയത്തെ പറ്റിയുള്ള കാര്യങ്ങളാണ്.

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാലോകം ഏറെ ചര്‍ച്ച ചെയ്ത പ്രണയമായിരുന്നു വിജയകാന്തിന്റെയും നടി രാധികയുടെയും പ്രണയകഥ. ഇരുവരും വിവാഹം കഴിക്കാന്‍ വരെ ആഗ്രഹിച്ചെങ്കിലും അത് നടക്കാതെ പോയതിനെ പറ്റിയുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകന്‍ ജയശങ്കര്‍ നല്‍കിയ അഭിമുഖത്തിലാണ് രാധിക-വിജയ്കാന്ത് പ്രണയകഥ സൂചിപ്പിച്ചിരിക്കുന്നത്.
തമിഴ് സിനിമയില്‍ വിജയകാന്ത് അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ ആദ്യം ചെയ്തത് രജനികാന്ത് സ്‌റ്റൈലായിരുന്നു. എന്നിരുന്നാലും രജനിക്കും കമലിനും തൊട്ടുതാഴെയാണ് അദ്ദേഹത്തിന് സ്ഥാനം ലഭിച്ചത്. അന്ന് വിജയകാന്തിനൊപ്പം നിരവധി ചിത്രങ്ങളില്‍ രാധിക നായികയായി അഭിനയിച്ചു. വിജയകാന്തിനെ സ്‌റ്റൈലിഷ് ആക്കിയത് രാധികയാണെന്ന് പറയാം.
ആളുകള്‍ക്കിടയില്‍ വിജയ്കാന്തും ഒരു സംസാരമായി മാറുന്നതിനും അയാളെ ആക്ഷന്‍ ഹീറോ നിലയിലേക്ക് എത്തിച്ചതിനും പിന്നില്‍ രാധികയുണ്ട്. ഇരുവരും ഒരുമിച്ച് അഭിനയിച്ച് നിറഞ്ഞ് നിന്ന കാലത്ത് പത്രങ്ങളിലും മാഗസിനുകളിലുമൊക്കെ ഗോസിപ്പുകള്‍ വരികയും ചെയ്തിരുന്നു. അങ്ങനെയാണ് രാധികയും വിജയകാന്തും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് പലരും പറഞ്ഞു തുടങ്ങിയത്.

ഒരിക്കലൊരു അഭിമുഖത്തില്‍ രാധികയോട് വിജയ്കാന്തുമായിട്ടുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോള്‍ നടി വ്യക്തമായ മറുപടി പറയുകയും ചെയ്തിരുന്നു. 'ഞങ്ങള്‍ രണ്ടുപേരുടെയും സ്‌നേഹം സത്യമാണ്. വിവാഹത്തെ കുറിച്ച് താന്‍ അറിയിക്കുമെന്ന് വിജയകാന്ത് പറഞ്ഞിട്ടുണ്ടെന്നുമാണ്', രാധിക പറഞ്ഞത്. എന്നാല്‍ പിന്നീട് വിജയകാന്തിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു അറിയിപ്പ് വന്നില്ല. അതിനു ശേഷം രണ്ടു വര്‍ഷത്തിനുള്ളില്‍ രാധിക നടന്‍ പ്രതാപ് പോത്തനെ പ്രണയിച്ച് വിവാഹം കഴിച്ചെന്ന വാര്‍ത്തയും പുറത്ത് വന്നു.
സത്യത്തില്‍ രാധികയ്ക്കും വിജയ്കാന്തിനുമിടയില്‍ എന്തായിരുന്നു സംഭവിച്ചതെന്ന കാര്യം അപ്പോഴും വ്യക്തമായിരുന്നില്ല. രണ്ടുപേര്‍ക്കും യഥാര്‍ത്ഥ പ്രണയമുണ്ടായിരുന്നു എന്നത് സത്യമാണ്. മാത്രമല്ല വിജയകാന്ത് രാധികയെ വിവാഹം കഴിക്കാന്‍ തയ്യാറായപ്പോഴും ജാതകം ഒത്തുവന്നില്ല. സുഹൃത്തുക്കളും വിജയകാന്തിന്റെ സഹോദരിയും ആ പ്രണയത്തിനോട് നോ പറയുകയായിരുന്നു. നിനക്ക് ആ ബന്ധം വേണ്ടെന്ന് എല്ലാവരും പറഞ്ഞതോടെ വിജയ്കാന്ത് അത് അനുസരിക്കുകയായിരുന്നു.
അങ്ങനെയാണ് തനിക്ക് ഈ പ്രണയം വേണ്ടെന്നും വേര്‍പിരിയാമെന്നും വിജയകാന്ത് രാധികയോട് പറഞ്ഞത്. വിവാഹ സാരി വരെ തയ്യാറാക്കി വെച്ചിരുന്ന രാധിക പ്രണയം നഷ്ടപ്പെട്ടതോടെ വിഷാദത്തിലാവുകയും കൂടുതല്‍ വിഷമിക്കുകയും ചെയ്തിരുന്നു. പിന്നീട് നടി പ്രതാപ് പോത്തനെ വിവാഹം കഴിക്കുകയും ആ ബന്ധം പിരിഞ്ഞ് വേറെയും വിവാഹം കഴിച്ചെങ്കിലും ആ ബന്ധവും വേര്‍പിരിഞ്ഞു. നിലവില്‍ നടന്‍ ശരത്കുമാറിന്റെ ഭാര്യയായി ജീവിക്കുകയാണ്,


Click it and Unblock the Notifications











