വിവാഹനിശ്ചയം കഴിഞ്ഞിട്ടും വിവാഹം കഴിക്കാതെ താരപുത്രന്‍; വിജയ്കാന്തിന്റെ മകന്റെ വിവാഹം നടക്കാത്തതിന് കാരണമിതോ?

തമിഴ് സിനിമയിലെ പ്രമുഖ നടനും രാഷ്ട്രീയക്കാരനുമൊക്കെയാണ് വിജയ്കാന്ത്. കുറച്ച് കാലമായി അസുഖബാധിതനായ താരത്തിന്റെ വിശേഷങ്ങളാണ് പുറത്ത് വന്നിരുന്നത്. നടന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. 1990 ലാണ് വിജയ്കാന്ത് പ്രേമലതയെ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തില്‍ രണ്ട് ആണ്‍മക്കളാണുള്ളത്. ഇളയവന്‍ ഷണ്മുഖപാണ്ഡ്യന്‍ പിതാവിന്റെ പാതയിലൂടെ സിനിമയിലേക്ക് എത്തി. മൂത്തമകന്‍ വിജയപ്രഭാകരന്‍ രാഷ്ട്രീയത്തിലേക്കാണ് തിരിഞ്ഞത്.

അതേ സമയം വിജയ്കാന്തിന്റെ മൂത്തമകനെ കുറിച്ചുള്ള ചില റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്. 2019 ല്‍ വിജയപ്രഭാകരന്റെ വിവാഹനിശ്ചയം നടത്തിയിരുന്നു. കോയമ്പത്തൂര്‍ സ്വദേശിയായ വ്യവസായി ഇളങ്കോവന്റെ മകള്‍ കീര്‍ത്തനയായിരുന്നു വധു. അടുത്ത കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു അത്.

vijayakanth

എന്നാല്‍ അവരുടെ വിവാഹം ഇതുവരെ നടന്നിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. കൊവിഡ് കാരണം രണ്ടര വര്‍ഷത്തിനുള്ളില്‍ വിവാഹം നടത്താന്‍ സാധിച്ചില്ല. എന്നാല്‍ മൂന്ന് വര്‍ഷത്തിന് മുകളിലായിട്ടും ഈ വിവാഹം നടക്കാതെ പോയതെന്താണെന്നാണ് ആരാധകരും ചോദിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഈ വിവാഹത്തില്‍ പങ്കെടുപ്പിക്കാന്‍ വേണ്ടി വിജയ്കാന്ത് ആഗ്രഹിക്കുന്നതാണ് വിവാഹം വൈകാന്‍ കാരണമെന്നാണ് മറ്റൊരു സൂചന. മോദി വരുന്നതിന് വേണ്ടിയാണ് താരകുടുംബം കാത്തിരിക്കുന്നതെന്നും പറയപ്പെടുന്നു. എന്തായാലും ഈ വര്‍ഷം തന്നെ വിവാഹം നടന്നേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ കുടുംബത്തില്‍ നിന്നും ഔദ്യോഗികമായ കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. വൈകാതെ വരുമെന്ന പ്രതീക്ഷയിലാണ് ഏവരും.

vijayakanth

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ വിജയ്കാന്ത് അസുഖബാധിതനായിരുന്നു. ചികിത്സയും മറ്റുമായി നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലേക്കും നടനെത്തി. എന്നാല്‍ രാഷ്ട്രീയ രംഗത്ത് സജീവമായി നില്‍ക്കുകയും സോഷ്യല്‍ മീഡിയയിലൂടെ തന്റെ കാഴ്ചപാടുകള്‍ ശക്തമായി തന്നെ പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്.

Read more about: vijayakanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X