നടി നഗ്മ മതം മാറിയത് എന്തിനായിരുന്നു? സിനിമ പോലും വേണ്ടെന്ന് കരുതി പോയത് പ്രണയത്തിന്റെ പേരില്‍...കഥ വൈറൽ

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ തെന്നിന്ത്യന്‍ നടിയാണ് നഗ്മ. മുംബൈ സ്വദേശിനിയായ നടിയെ അമ്മയാണ് സിനിമാ മേഖലയിലേക്ക് എത്തിക്കുന്നത്. നടിയുടെ പിതാവ് ഗുജറാത്തില്‍ നിന്നുള്ള വന്‍കിട വ്യവസായി ആയിരുന്നെങ്കിലും നഗ്മയുടെ ജനനത്തിനു ശേഷം മാതാപിതാക്കള്‍ തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടാവുകയും ബന്ധം വേര്‍പിരിയുകയും ചെയ്തു.

നഗ്മയുടെ പിതാവുമായി വേര്‍പിരിഞ്ഞതിന് ശേഷം അമ്മ ഒരു നിര്‍മ്മാതാവിനെ രണ്ടാമത് വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ ജനിച്ച മകളാണ് തെന്നിന്ത്യന്‍ നടി കൂടിയായ ജ്യോതിക. രണ്ടാനച്ഛന്‍ ഒരു നിര്‍മ്മാതാവ് ആയിരുന്നതിനാല്‍ അദ്ദേഹത്തിന്റെ സ്വാധീനത്തിലാണ് സല്‍മാന്‍ ഖാനൊപ്പം നഗ്മ ആദ്യമായി അഭിനയിക്കുന്നത്.

Nagma

ബാഗി എന്ന സിനിമയിലൂടെയായിരുന്നു നഗ്മയുടെ അഭിനയത്തിലൂടെ തുടക്കം. ഈ ചിത്രം ഹിറ്റായതോടെ വളരെ പെട്ടെന്ന് വേറെയും സിനിമകളില്‍ അഭിനയിക്കാന്‍ നഗ്മയ്ക്ക് അവസരം ലഭിച്ചു. ഹിന്ദിക്ക് ശേഷം തെലുങ്കില്‍ നാഗാര്‍ജുന, ചിരഞ്ജീവി തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ചു.

1990ല്‍ അഭിനയം തുടങ്ങിയ നഗ്മ ഹിന്ദിയിലും തെലുങ്കിലും മുന്‍നിര നായകന്മാര്‍ക്കൊപ്പം അഭിനയിച്ചു. ഏകദേശം 4 വര്‍ഷത്തിന് ശേഷമാണ് തമിഴിലേക്ക് നടി എത്തുമ്പോള്‍. 1994ല്‍ ശങ്കര്‍ സംവിധാനം ചെയ്ത പ്രഭുദേവയുടെ 'കാതലന്‍' എന്ന ചിത്രത്തിലൂടെയാണ് നഗ്മ തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. യുവാക്കള്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. ഇതോടെ നഗ്മ എന്ന പേരും തമിഴ്‌നാട്ടില്‍ തിളങ്ങി.

നഗ്മയുടെ തമിഴിലെ ആദ്യ സിനിമയിലെ പാട്ടുകളെല്ലാം ഡ്യൂപ്പര്‍ ഹിറ്റുകളായിരുന്നു. മാത്രമല്ല ഈ ചിത്രത്തിലെ പ്രകടനത്തിനുള്ള ഫിലിംഫെയര്‍ അവാര്‍ഡും നഗ്മയ്ക്ക് ലഭിച്ചിരുന്നു. ഒരേ സമയം പല ഭാഷകളില്‍ അഭിനയിക്കുന്നുണ്ടെങ്കിലും നഗ്മ തമിഴില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടിട്ട് തിരികെ പോകും.

Nagma

ഇടയ്ക്ക് സിനിമ പോലും ഉപേക്ഷിച്ച് പോകുന്ന നിലയിലേക്കും നടി എത്തിയിരുന്നു. പ്രമുഖരായ താരങ്ങളുമായി പ്രണയത്തിലായതും അത് വേര്‍പിരിഞ്ഞതുമൊക്കെ നടിയുടെ കരിയറിനെ ബാധിച്ചിരുന്നു. നഗ്മയും ക്രിക്കറ്റ് താരം ഗാംഗുലിയും ജീവിതത്തില്‍ ഒരുമിക്കാന്‍ ആഗ്രഹിച്ചിരുന്നു. ഗാംഗുലിയോട് പ്രണയമുണ്ടെന്ന തരത്തില്‍ നടി ഇടയ്ക്ക് പ്രതികരിച്ചിരുന്നു.

എന്നാല്‍ അദ്ദേഹത്തിന്റെ കരിയറിനെ ബന്ധം ബാധിക്കുന്നുവെന്ന ഘട്ടം വന്നപ്പോഴായിരുന്നു ഇരുവരും പിരിഞ്ഞത്. അന്ന് ഗാംഗുലി കരിയറിലെ ഏറെ മോശം അവസ്ഥയിലൂടെയാണ് കടന്നുപോയിരുന്നത്. മാത്രമല്ല ക്രിസ്ത്യന്‍ മതത്തിലേക്ക് മാറിയ നഗ്മ സിനിമയില്‍ നിന്നും ബ്രേക്കെടുത്ത് രാഷ്ട്രീയത്തില്‍ സജീവമാവാന്‍ തീരുമാനിച്ചു.

വിവാഹിതയായി കുടുംബത്തോടൊപ്പം ജീവിക്കാന്‍ ആഗ്രഹിച്ചെങ്കിലും നടി നഗ്മ ഇപ്പോഴും അവിവാഹിതയായി തുടരുകയാണ്. കല്യാണം കഴിച്ച് കുട്ടികളുമായി ജീവിക്കാന്‍ ആഗ്രഹമുണ്ടെന്ന് നടി മുന്‍പ് പറഞ്ഞിരുന്നു. അവിവാഹിതയായി ജീവിച്ചപ്പോഴും തനിക്ക് സന്തോഷം തന്നെയായിരുന്നു. ഇതുവരെയുള്ള ജീവിതത്തില്‍ സന്തോഷത്തിന് കുറവ് ഉണ്ടായിട്ടില്ലെന്നും മുന്‍പൊരു അഭിമുഖത്തില്‍ നടി പറഞ്ഞിരുന്നു.

More from Filmibeat

Read more about: nagma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X