അമല ധനുഷിനൊപ്പം അഭിനയിക്കുക വരെ ചെയ്തു; നടിയെ മാറ്റി ശ്രുതി ഹാസനെ നായികയാക്കി ഐശ്വര്യ; കാരണം

രജിനികാന്തിന്റെ മകളായ ഐശ്വര്യ രജിനികാന്തിന് കരിയറിൽ വർഷങ്ങൾക്കിപ്പുറവും ഭാ​ഗ്യം തെളിഞ്ഞിട്ടില്ല. ഐശ്വര്യ സംവിധാനം ചെയ്ത് ഒടുവിൽ പുറത്തിറങ്ങിയ ലാൽ സലാം എന്ന സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെടുകയാണുണ്ടായത്. രജിനികാന്ത് എന്ന സൂപ്പർതാരം സിനിമയിലുണ്ടായിട്ടും ഇത് പ്രേക്ഷകരെ ആകർഷിച്ചില്ല. വർഷങ്ങൾക്ക് ശേഷം ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്ത സിനിമയാണ് ലാൽ സലാം.

ഐശ്വര്യയുടെ കരിയറിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട സിനിമ 2012 ൽ പുറത്തിറങ്ങിയ ത്രീ ആണ്. മുൻ ഭർത്താവ് ധനുഷാണ് ചിത്രത്തിൽ നായകനായത്. അന്ന് ഇവർ വിവാഹ മോചിതരായിട്ടില്ല. റിലീസിന് മുമ്പേ ത്രീയിലെ ​വൈ ദിസ് കൊലവെറി എന്ന ​ഗാനം വൻ ഹിറ്റായി. എന്നാൽ സിനിമയ്ക്ക് കാര്യമായി സ്വീകാര്യത ലഭിച്ചില്ല. എന്നാൽ ത്രീ പിന്നീട് ടെലിവിഷനിലും മറ്റും കണ്ട പ്രേക്ഷകർ മികച്ച സിനിമയാണിതെന്ന് അഭിപ്രായപ്പെട്ടു. ​

Amala Paul  Three Movie

വൈ ദിസ് കൊലവെറി എന്ന ​ഗാനം കേട്ട് ആരാധകർ കരുതിയത് ത്രീ ഒരു ആഘോഷ സിനിമയായിരിക്കുമെന്നാണ്. എന്നാൽ ചിത്രത്തിന്റേത് സീരിയസായ കഥാ​ഗ​ഗതിയായിരുന്നു. ഇത് പരാജയത്തിന് വഴി വെച്ചെന്നും അന്ന് അഭിപ്രായം വന്നു. ശ്രുതി ഹാസനാണ് ത്രീയിൽ നായികയായത്. ശ്രുതി മികച്ച പ്രകടനം സിനിമയിൽ കാഴ്ച വെച്ചു. എന്നാൽ അമല പോളിനെയാണ് ചിത്രത്തിൽ ആദ്യം നായികയായി പരി​ഗണിച്ചത്.

റിപ്പോർട്ടുകൾ പ്രകാരം സിനിമയിൽ ചില സീനുകളിൽ അമല പോൾ അഭിനയിച്ചതാണ്. എന്നാൽ പിന്നീട് ഡേറ്റ് പ്രശ്നം വന്നപ്പോൾ അമലയെ മാറ്റി പകരം ശ്രുതിയെ ഐശ്വര്യ നായികയാക്കി. ത്രീ നഷ്ടപ്പെട്ടത് പക്ഷെ അമലയെ ബാധിച്ചില്ല. കാരണം സിനിമ പരാജയമായിരുന്നു. മാത്രവുമല്ല രണ്ട് വർഷം കഴിഞ്ഞ് ധനുഷിന്റെ വി.ഐ.പി എന്ന സിനിമയിൽ അമല പോൾ നായികയായെത്തി. സിനിമ സൂപ്പർഹിറ്റായിരുന്നു.

Amala Paul  Three Movie

ധനുഷിന്റെ ഏറ്റവും മികച്ച ഓൺസ്ക്രീൻ നായികമാരിൽ ഒരാളാണ് അമല പോൾ. വി.ഐ.പി കേരളത്തിലും വൻ വിജയം നേടിയ സിനിമയാണ്. കരിയറിലെ ഏറ്റവും മികച്ച സമയത്തായിരുന്നു അന്ന് അമല പോൾ. എന്നാൽ പെട്ടെന്ന് തന്നെ നടി വിവാഹ ജീവിതത്തിലേക്ക് കടന്നു. 2014 ലായിരുന്നു അമലയും സംവിധായകൻ എഎൽ വിജയും തമ്മിലുള്ള വിവാഹം. 2017 ൽ ഇവർ വിവാഹ മോചിതരായി.

സിനിമാ രം​ഗത്ത് തുടരാൻ അമല തീരുമാനിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ബിസിനസുകാരനായ ജ​ഗജ് ദേശായിയെയാണ് അമല രണ്ടാമത് വിവാഹം ചെയ്തത്. അടുത്തിടെയായിരുന്നു വിവാഹം. മറുവശത്ത് വർഷങ്ങൾ‌ക്കിപ്പുറം ധനുഷും ഐശ്വര്യ രജിനികാന്തും വിവാഹ മോചിതരായി.

17 വർഷം നീണ്ട ദാമ്പത്യ ജീവിതമാണ് ഇരുവരും 2022 ൽ അവസാനിപ്പിച്ചത്. മക്കളായ യാത്ര, ലിംഗ എന്നിവരുടെ കാര്യങ്ങൾ രണ്ട് പേരും ഒരുമിച്ചാണ് നോക്കുന്നത്. മക്കൾ ഇടയ്ക്ക് അച്ഛനൊപ്പവും ഇടയ്ക്ക് അമ്മയ്ക്കൊപ്പവുമാണ് ഉണ്ടാവാറ്. 2005 ലാണ് ധനുഷും ഐശ്വര്യയും വിവാഹം കഴിക്കുന്നത്. പിരിഞ്ഞെങ്കിലും ഇവർ സുഹൃത്തുക്കളായി തുടരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X