ഷീലയുടെ വിവാഹ ജീവിതത്തിൽ സംഭവിച്ചത്; നല്ല പെൺകുട്ടിയായിരുന്നു; ബബ്ലൂവിനെക്കുറിച്ചും ബയിൽവൻ
കഴിഞ്ഞ ദിവസമാണ് നടി ഷീല രാജ്കുമാർ താനും ഭർത്താവും വേർപിരിയുകയാണെന്ന് അറിയിച്ചത്. സോഷ്യൽ മീഡിയയിലൂടെയാണ് ഷീല ഇക്കാര്യം അറിയിച്ചത്. സംവിധായകൻ തമ്പി ചോളനെയാണ് ഷീല വിവാഹം ചെയ്തിരുന്നത്. 2016 ലായിരുന്നു പ്രണയ വിവാഹം. കരിയറിലെ തുടക്ക കാലത്താണ് ഷീല വിവാഹിതയാകുന്നത്. വിവാഹശേഷം സിനിമകളിൽ തിരക്കേറി. വിവാഹമോചനത്തിന് കാരണമെന്തെന്ന് ഷീല രാജ്കുമാർ വ്യക്തമാക്കിയിട്ടില്ല. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് വിവാദ നടൻ ബയിൽവൻ രംഗനാഥൻ. വിവാഹമോചനത്തെക്കുറിച്ച് താനറിഞ്ഞ വിവരമാണ് ബയിൽവൻ രംഗനാഥൻ പങ്കുവെച്ചത്.
മേനി പ്രദർശനം നടത്താത്ത ലക്ഷണമൊത്ത തമിഴ് സ്ത്രീയായിരുന്നു ഷീല രാജ്കുമാർ. ഭർത്താവ് തമ്പി ചോഴന് ഇപ്പോൾ ജോലി ഇല്ലെന്നാണ് തോന്നുന്നത്. ഷീല രാജ്കുമാർ മാത്രമാണ് പുറത്ത് പോയി ജോലി ചെയ്യുന്നത്. അപ്പോൾ വീട്ടിലുള്ളയാൾക്ക് ഇൻഫീരിയോരിറ്റി കോംപ്ലക്സ് വരും. ഈ പ്രശ്നങ്ങളാണ് ഷീല രാജ്കുമാറിന്റെ വിവാഹ ജീവിതത്തെ ബാധിച്ചതെന്നും ബയിൽവൻ രംഗനാഥൻ പറയുന്നു. ഒരു ഗോസിപ്പുകളും വരാത്ത നടിയായിരുന്നു ഷീല രാജ്കുമാർ. വിവാഹമോചനത്തിൽ വിഷമം ഉണ്ട്. അടുത്ത ജീവിതം നന്നായി വരട്ടെയെന്നും ബയിൽവൻ രംഗനാഥൻ ആശംസിച്ചു.

നടൻ ബബ്ലൂ പൃഥിരാജ് പങ്കാളി ശീതളുമായി അകന്നു എന്ന അഭ്യൂഹങ്ങളെക്കുറിച്ചും ബയിൽവൻ രംഗനാഥൻ സംസാരിച്ചു. ബബ്ലുവിന്റെ മകൻ ഭിന്നശേഷിക്കാരനാണ്. ബബ്ലൂ നല്ല മനുഷ്യനാണ്. എന്റെ സുഹൃത്താണ്. ദേഷ്യക്കാരനാണ് അദ്ദേഹം. ദേഷ്യം അദ്ദേഹത്തിന്റെ കരിയറിലെ മുന്നേറ്റത്തെ ബാധിച്ചു. ആറ് മാസം മുമ്പാണ് ശീതൾ എന്ന പെൺകുട്ടി വരുന്നത്. സിനിമാക്കാരനും ധനികനുമായ ബബ്ലവിനെ കണ്ട് ശീതളിന് ആഗ്രഹം വന്നു. രണ്ട് പേരും താലി കെട്ടാതെ ലിവിംഗ് ടുഗെദറിൽ ആയിരുന്നു. ബുദ്ധിശാലിയായ ആ പെൺകുട്ടി രജിസ്റ്റർ മാര്യേജ് ചെയ്യാൻ പറഞ്ഞില്ല. ബബ്ലൂവും അതിന് തയ്യാറായില്ല.
ഇപ്പോൾ ബൈ പറഞ്ഞു. ഇതിൽ ഞാൻ ബബ്ലൂവിനെയോ ശീതളിനെയോ കുറ്റം പറയുന്നില്ല. ഒരുമിച്ച് പോകാൻ പറ്റാത്തത് കൊണ്ട് പിരിഞ്ഞു. എങ്കിലും തമിഴ് സംസ്കാരം എന്നൊന്നില്ലേയെന്ന് ബയിൽവൻ രംഗനാഥൻ ചോദിക്കുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ബബ്ലൂ പൃഥിരാജും ശീതളും തമ്മിലുള്ള പ്രണയം സോഷ്യൽ മീഡിയയിൽ ചർച്ചയായത്. 57 കാരനായ ബബ്ലൂ പൃഥിരാജിനേക്കാൾ 33 വയസ് കുറവാണ് ശീതളിന്. ഇരുവരും നിയമപരമായി വിവാഹിതരാണോ എന്ന് വ്യക്തമല്ല. 24 കാരിയാണ് ശീതൾ. ആദ്യ ബന്ധത്തിൽ ബബ്ലൂ പൃഥിരാജിന് പിറന്ന മകന് 26 വയസുണ്ട്.

മകനേക്കാൾ രണ്ട് വയസ്സ് കുറവുള്ള പെൺകുട്ടിയെ ആണ് ബബ്ലു പങ്കാളിയാക്കിയത്. ഇതിനാലാണ് ഇരുവരുടെയും ബന്ധം വലിയ തോതിൽ ചർച്ചയായത്. ശീതളുമായി അടുത്തതിനെക്കുറിച്ച് നേരത്തെ നടൻ സംസാരിച്ചിട്ടുണ്ട്. ആദ്യ ഭാര്യയുമായുള്ള വിവാഹ ബന്ധം നിയമപരമായി വേർപെടുത്തി. ആറ് വർഷത്തോളമായി അകൽച്ചയിലായിരുന്നു. താൻ ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചിരുന്നത്.
പ്രായം ചെറുപ്പമാണെങ്കിലും മനസ് കൊണ്ട് ശീതൾ പക്വതയുള്ളവളാണ്. ഒരു മുത്തശ്ശിക്ക് വേണ്ട വിവേകം ശീതളിനുണ്ടെന്നും അന്ന് ബബ്ലൂ പറഞ്ഞു. എന്നാൽ എന്താണ് ഇരുവർക്കുമിടയിൽ പ്രശ്നമുണ്ടാകാൻ കാരണമെന്ന് വ്യക്തമല്ല. ഒരുമിച്ചുള്ള ചിത്രങ്ങൾ ഇരുവരും പങ്കുവെക്കാറില്ല. നിലവിലെ അഭ്യൂഹങ്ങളോട് രണ്ട് പേരും ഇതുവരെ പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications