ധനുഷും ഐശ്വര്യയും വേര്‍പിരിയാനുണ്ടായ കാരണം സഹോദരിയുടെ കൂടെയുള്ള സിനിമയോ? വീണ്ടും ചര്‍ച്ചയാവുന്നു
തമിഴിലെ സൂപ്പര്‍ താരമായ ധനുഷിന്റെ വിവാഹമോചന വാര്‍ത്ത വലിയ രീതിയിലാണ് ചര്‍ച്ചയാക്കപ്പെട്ടത്. രജനികാന്തിന്റെ മകളായ ഐശ്വര്യ രജനികാന്തായിരുന്നു ധനുഷിന്റെ ഭാര്യ. പതിനെട്ട് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതമാണ് താരങ്ങള്‍ അവസാനിപ്പിച്ചത്. ആരാധകര്‍ക്കിടയിലും ഈ വേര്‍പിരിയല്‍ ഞെട്ടലുണ്ടാക്കിയെന്ന് പറയാം.
അതേ സമയം ധനുഷും ഐശ്വര്യയും ബന്ധം അവസാനിപ്പിക്കാന്‍ മാത്രം എന്ത് പ്രശ്‌നമാണ് അവര്‍ക്കിടയില്‍ നടന്നതെന്ന് ചോദിക്കുകയാണ് ആരാധകര്‍. മുന്‍പ് പല കഥകളും പ്രചരിച്ചിരുന്നെങ്കിലും അവരുടെ വേര്‍പിരിയലിന് കാരണമായതിന് പിന്നില്‍ ഒരു സിനിമയുണ്ടോ എന്ന ചോദ്യവു ഉയര്‍ന്ന് വരുന്നുണ്ട്. ധനുഷിന്റെ പുതിയ ചിത്രത്തെ സംബന്ധിച്ചാണ് അത്തരത്തിലൊരു കഥ പ്രചരിക്കുന്നത്.

ധനുഷ് രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പോസ്റ്റര്‍ രഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. 'നിലവുക്ക് എന്‍മേല്‍ എന്നാടി കോബം', എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ മോഷന്‍ പോസ്റ്ററും ടൈറ്റില്‍ പോസ്റ്ററുമാണ് റിലീസ് ചെയ്തത്. ഇതിന് പിന്നാലെ നടന്റെ വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍ കൂടി ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുകയാണ്.
ധനുഷിന്റെയും ഐശ്വര്യ രജനീകാന്തിന്റെയും വേര്‍പിരിയലിന് കാരണം ഈ ചിത്രമാണോ എന്ന ചോദ്യമാണ് പാപ്പരാസികള്‍ക്കിടയിലും ധനുഷ് ആരാധകര്‍ക്കിടയിലും ഉയര്‍ന്നിരിക്കുന്നത്. അതിന് കാരണം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്‍ ധനുഷ് തിരക്കഥയെഴുതി, സംവിധായിക സൗന്ദര്യ രജനികാന്ത് സംവിധാനം ചെയ്യാനിരുന്ന ചിത്രമാണിത്. ധനുഷിന്റെ ഭാര്യ ഐശ്വര്യ രജനികാന്തിന്റെ അനുജത്തിയും രജനികാന്തിന്റെ ഇളയമകളുമാണ് സൗന്ദര്യ.
സൗന്ദര്യ രജനികാന്ത് പുറത്തുവിട്ട ഒരു വീഡിയോയില്‍, ധനുഷ് തിരക്കഥയെഴുതിയ ചിത്രം താന്‍ സംവിധാനം ചെയ്യാന്‍ പോവുകയാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അതിന് ശേഷം താരങ്ങള്‍ ഈ ചിത്രം ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ ധനുഷ് തന്നെയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതി സംവിധാനവും ചെയ്യുന്നത്. അപ്പോള്‍ സൗന്ദര്യ ഇതില്‍ നിന്നും പിന്മാറിയതാണോ എന്ന ചോദ്യം ഉയരുകയാണ്.

എന്നാല്‍ ഐശ്വര്യയും ധനുഷും തമ്മില്‍ നേരത്തെ വഴക്കുണ്ടായെന്നും ഈ ചിത്രത്തിനായി ധനുഷ് സൗന്ദര്യയ്ക്കൊപ്പം പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് പറഞ്ഞതായി റിപ്പോര്‍ട്ടുകളില്‍ പറയപ്പെടുന്നു. ഇതിനെ തുടര്‍ന്നാണ് ചിത്രം നിര്‍ത്തിവെച്ച് ചര്‍ച്ചകള്‍ അവസാനിപ്പിച്ചത്. മാത്രമല്ല ഈ തര്‍ക്കം ഗുരുതരമായ പ്രശ്‌നങ്ങളിലേക്കും ധനുഷും ഐശ്വര്യ രജനികാന്തും വേര്‍പിരിയുന്ന അവസ്ഥയിലേക്കും കൊണ്ട് എത്തിച്ചുവെന്നും പറയുന്നു.
ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. എന്നാല്‍ താരകുടുംബത്തില്‍ സിനിമയെ സംബന്ധിച്ചും മറ്റുമൊക്കെയായി പലതരം പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ടെന്നാണ് സൂചന. പില്‍ക്കാലത്ത് ധനുഷോ അല്ലെങ്കില്‍ ഐശ്വര്യയോ ഇതിനെ കുറിച്ച് സംസാരിക്കുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.
നിലവില്‍ പുറത്ത് വിട്ട മോഷന്‍ പോസ്റ്ററില്‍ സ്‌നേഹത്തെ കുറിച്ച് ധനുഷ് ചോദിക്കുന്നതാണ് കാണിച്ചിരിക്കുന്നത്. 'പ്രണയം എന്ന് പറയുന്നത് വരുന്നതും പോകുന്നതുമൊക്കെയാണോ? വരുന്നതും പ്രണയം പോകുന്നതുമൊക്കെ പ്രണയം തന്നെയാണെന്നാണ്', മോഷന്‍ പോസ്റ്ററില്‍ സൂചിപ്പിച്ചിരിക്കുന്നത്. സിനിമ കിടിലനൊരു ലവ് സ്റ്റോറിയാണ് പറയാന്‍ പോകുന്നതെന്ന് ഇതില്‍ നിന്നും വ്യക്തമായി.
അനിഘ സുരേന്ദ്രന്‍, മാത്യൂ തോമസ്, പ്രിയ പ്രകാശ് വാര്യര്‍, പവിഷ്, രമ്യ, വെങ്കിനി, തുടങ്ങിയ താരങ്ങളാണ് സിനിമയില്‍ അഭിനയിക്കുന്നത്. ഇവരെയും പോസ്റ്ററില്‍ കാണിച്ചിട്ടുണ്ട്.


Click it and Unblock the Notifications











