ആരും ഞെട്ടരുത്, ഇന്ന് 11 തമിഴ് സിനിമകള്‍ റിലീസ് ആവും !
വെള്ളിയാഴ്ചകളിലാണ് സിനിമ ലോകത് അത്ഭുതങ്ങള്‍ സംഭവിയ്ക്കുന്നത്. ഈ വെള്ളിയാഴ്ചയും തമിഴ് സിനിമാ ലോകം ചരിത്രത്തിന് സാക്ഷിയാകുകയാണ്. മലയാള സിനിമയിലെ ആരും പേടിക്കണ്ട, ഇത് ഐ പോലെയോ, എന്നൈ അറിന്താല്‍ പോലെയോ ലിങ്ക പോലെയോ ഭീഷണി ഉയര്‍ത്തില്ല. എന്നിരിക്കിലും ചെറുതായി ഒന്ന് ഭയക്കണം.
ഇന്ന്, അതായത് മാര്‍ച്ച് ആറ് വെള്ളിയാഴ്ച പതിനൊന്ന് സിനിമകളാണ് തമിഴ് നാട്ടില്‍ റിലീസ് ചെയ്യുന്നത്. ഇതുകൂടാതെ രണ്ട് ഡബ്ബിങ് സിനിമകള്‍ വേറെയും. തമിഴ് സിനിമാ റിലീസിങ് ചരിത്രത്തില്‍ ഒരു പക്ഷെ ആദ്യത്തെ സംഭവമായിരിക്കും ഇത്. സിദ്ധാര്‍ത്ഥിന്റെ എനക്കുള്‍ ഒരു വന്‍ ഒഴികെ മറ്റെല്ലാം കുറഞ്ഞ ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രങ്ങളാണ്.

ചേരന്‍ സംവിധാനം ചെയ്യുന്ന ജെകെ എനും നന്‍മ്പനില്‍ വാഴ്‌ക്കൈ, ആര്‍ കെ എസിന്റെ എന്‍ വഴി തനി വഴി എന്നീ ചിത്രങ്ങള്‍ കൂടാതെ മഹാ മഹാ, കനല്‍, റൊമ്പ നല്ലവന്‍ ഡ നീ, ഇരവും പകലും, തോപ്പി, സേര്‍ന്തു പോലാമാ, ആയ വട സുട്ട കഥൈ ഇങ്ങനെ കുഞ്ഞ് ചി്ര്രതങ്ങള്‍ വേറെയും. ഇത് കൂടാതെ സുദീപ് നായകനായ കന്നട ചിത്രം മുരട്ടു കഥൈ എന്ന പേരിലും ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുന്നത് നാളെ തന്നെ.
രണ്ടയിരത്തി ഇറുന്നൂറ് തിയേറ്ററുകളാണ് തമിഴ് നാട്ടിലാകെ മൊത്തമുള്ളത്. അതില്‍ മൂന്നൂറ് തിയേറ്ററുകള്‍ സിദ്ധാര്‍ത്ഥിന്റെ എനക്കുള്‍ ഒരുവന്‍ വാങ്ങിയിട്ടുണ്ട്. മറ്റ് ചിത്രങ്ങളൊക്കെ എവിടെ എപ്പോള്‍ പ്രദര്‍ശിപ്പിച്ച് വിജയ്ക്കും എന്നത് സംഭവിച്ചു തന്നെ കാണണം. മിക്കതിലും പുതുമുഖങ്ങളാണ് താരങ്ങളും പിന്നണിയിലും.
ഈ വര്‍ഷം മലയാളത്തില്‍ റിലീസായ മിക്ക ചിത്രങ്ങളും തമിഴ് സിനിമകളെ ഭയന്നോടുന്ന കാഴ്ചയാണ് കണ്ടത്. വിക്രമിന്റെ ഐ എന്ന വെള്ളപ്പൊക്കത്തില്‍ മലയാള സിനിമ മുങ്ങിപ്പോയി. എന്നൈ അറിന്താലും ലിങ്കയും മികച്ച വിജയമായിരുന്നില്ലെങ്കിലും മലയാള സിനിമയ്ക്ക് രണ്ട് ചിത്രങ്ങളും ഭീഷണി ഉര്‍ത്തിയിരുന്നു.


Click it and Unblock the Notifications