തോര്‍ത്ത് മാത്രം ധരിച്ച് രജനികാന്ത് ഹോട്ടലിലൂടെ നടന്നു! മുണ്ടും ഷര്‍ട്ടും കൊടുത്തത് മറ്റൊരു നടന്‍; ആ കഥയിങ്ങനെ

വളരെ സാധാരണക്കാരനില്‍ നിന്നും ലോകം മുഴുവന്‍ അറിയപ്പെടുന്ന നിലയിലേക്ക് വളര്‍ന്ന താരമാണ് രജനികാന്ത്. ബാംഗ്ലൂരില്‍ ബസ് കണ്ടക്ടറായി ജോലി ചെയ്യുന്ന കാലത്ത് അദ്ദേഹം സിനിമയിലേക്ക് എത്തിയ കഥ എല്ലാവര്‍ക്കും സുപരിചിതമാണ്. ഇല്ലാത്ത പ്രശസ്തിയും പണവും ലഭിച്ചെന്ന് കരുതി അതില്‍ അഹങ്കരിക്കാനോ താരപദവി കാണിക്കാനോ ശ്രമിക്കാത്ത രജനികാന്തിന് വലിയ ജനപിന്തുണയാണുള്ളത്.

കണ്ടക്ടറായിരുന്നപ്പോള്‍ അദ്ദേഹത്തിനുണ്ടായിരുന്ന ലാളിത്യം ഇനിയും അദ്ദേഹത്തിന് നഷ്ടപ്പെട്ടിട്ടില്ലെന്ന് നടനുമായി അടുപ്പമുള്ളവര്‍ പറയുന്നത്. എത്ര ഉന്നതിയിലെത്തിയാലും തന്റെ തുടക്കകാലത്ത് കൂടെ നിന്ന് സഹായിച്ച ആളുകളെയും അദ്ദേഹം മറന്നില്ല. ഇതിനിടെ രജനികാന്തിനെ കുറിച്ചുള്ള രസകരമായ ചില സംഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്.

rajinikanth-vijaykanth

അന്തരിച്ച നടന്‍ വിജയകാന്തിന്റെ ഷര്‍ട്ടും മുണ്ടും ധരിച്ച് നടക്കേണ്ടി വന്ന രജനികാന്തിനെ കുറിച്ചുള്ള രസകരമായൊരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മാതാവ് ഖ്വാജ. അന്ന് തെന്നിന്ത്യന്‍ അഭിനേതാക്കളുടെ അസോസിയേഷന്‍ പ്രസിഡന്റായിരുന്നു വിജയ്കാന്ത്. ആ സമയത്ത് നടികര്‍ സംഘത്തിന്റെ കടം വീട്ടാന്‍ സിംഗപ്പൂരിലും മലേഷ്യയിലും സ്റ്റാര്‍ ആര്‍ട്‌സ് ഫെസ്റ്റിവലുകള്‍ സംഘടിപ്പിച്ചിരുന്നു. ഇവിടെ നിന്ന് ഒത്തിരി താരങ്ങള്‍ അതില്‍ പങ്കെടുക്കുന്നതിനായി പോയി. അക്കൂട്ടത്തില്‍ അവരിലൊരാളായി നടന്‍ രജനികാന്തും ഉണ്ടായിരുന്നു.

മലേഷ്യയില്‍ നിന്നും സാംസ്‌കാരിക പരിപാടി പൂര്‍ത്തിയാക്കി സിംഗപ്പൂരിലേക്ക് പോകാനായിരുന്നു പദ്ധതി. അവിടെ നിന്ന് ബസില്‍ പോകാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും ചില അഭിനേതാക്കളും നടിമാരും ബസില്‍ വരാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു. ഇക്കാര്യത്തില്‍ രജനികാന്തിന്റെ അഭിപ്രായം എന്താണെന്ന് അറിയാന്‍ അദ്ദേഹത്തെ വിളിച്ചു. ഇത് കേട്ടതും മുന്‍നിരയില്‍ തന്നെ ആദ്യം കയറി ഇരിക്കുന്ന ആള്‍ രജനിയായിരുന്നു.

ഇതോടെ ബാക്കിയുണ്ടായിരുന്ന താരങ്ങളെല്ലാം ബസുകളില്‍ കയറാന്‍ തീരുമാനിച്ചു. അങ്ങനെ ആകെ ആറ് ബസുകളാണ് താരങ്ങള്‍ക്ക് പോകുന്നതിന് വേണ്ടി ക്രമീകരിച്ചിരിക്കുന്നത്. അങ്ങനെ സിംഗപ്പൂരില്‍ എത്തിപ്പോള്‍ സ്റ്റാര്‍ ഹോട്ടലിലാണ് മുറി ബുക്ക് ചെയ്തത്. എല്ലാവരും മുറികളിലേക്ക് പോയെങ്കിലും ആ സമയത്ത് ഒരാള്‍ അരയില്‍ ഒരു തോര്‍ത്തും കെട്ടി ഹോട്ടലിന്റെ ഉള്ളിലൂടെ ചുറ്റിക്കറങ്ങി നടക്കുന്നത് കണ്ടു.

പരിപാടിയുടെ സംഘാടകരില്‍ ഒരാളായ നിര്‍മ്മാതാവ് ഖാജ മൊയ്തീന്‍ കരുതിയത് അവിടെയുള്ള ആരെങ്കിലുമായിരിക്കുമെന്നാണ്. അയാള്‍ അടുത്തെത്തിയപ്പോഴാണ് അത് രജനികാന്താണെന്നും അദ്ദേഹമാണ് ഇങ്ങനെ അലഞ്ഞു തിരിയുന്നതെന്നും മനസിലായത്. അദ്ദേഹത്തെ കണ്ടതോടെ ഖ്വാജ ഞെട്ടിപ്പോയി.

rajinikanth-vijaykanth

'സര്‍, ഇത് എന്താണ്, ഇങ്ങനെ നടക്കുന്നതെന്ന് ചോദിച്ചപ്പോള്‍ 'താന്‍ ബസുകളില്‍ മാറിമാറി തന്റെ ലഗേജ് എവിടെയാണെന്ന് നോക്കുകയാണെന്നും അത് എവിടെ പോയെന്ന് അറിയില്ലെന്നായിരുന്നു രജനികാന്തിന്റെ മറുപടി'. ഇത് കേട്ടതോടെ സാറിവിടെ നില്‍ക്കൂ, സാര്‍, ഞാന്‍ പോയി അത് എടുക്കാമെന്ന് പറഞ്ഞ് അദ്ദേഹം പോയി. പക്ഷേ അദ്ദേഹത്തിന്റെ ലഗേജ് മാത്രം കിട്ടിയില്ല. എല്ലാവരും അവിടെ എത്തിയതേയുള്ളൂ. കുറച്ച് സമയമെടുത്താലേ എല്ലാവരുടെയും ലഗ്വേജുകള്‍ ഏതാണെന്ന് മനസിലാവുകയുള്ളു.

ഒടുവില്‍ നടന്‍ വിജയകാന്തിനോട് ഒരു മുണ്ടും ഷര്‍ട്ടും ആവശ്യപ്പെട്ടു. അത് മതിയാവുമോന്ന് ചോദിച്ചപ്പോള്‍ രജനികാന്ത് സമ്മതിച്ചു. അങ്ങനെ ലഗ്വേജ് കിട്ടുന്നത് വരെ വിജയകാന്തിന്റെ മുണ്ടും ഷര്‍ട്ടും ധരിച്ചാണ് രജനികാന്ത് നടന്നതും അന്നത്തെ പരിപാടിയില്‍ പങ്കെടുത്തതെന്നും ഒരു അഭിമുഖത്തിലൂടെ ഖ്വാജ പറഞ്ഞു.

സിനിമാ മേഖലയിലെ പലര്‍ക്കും പ്രചോദനമാണ് നടന്‍ രജനികാന്ത്. ഒരു ഹീറോ വെളുത്തവനായിരിക്കണം എന്ന വസ്തുത തകര്‍ത്തത് രജനികാന്തായിരുന്നു. അദ്ദേഹത്തിന്റെ ചടുലമായ ശരീരഭാഷയും ആക്ഷനുമൊക്കെ ഹിറ്റായതോടെ തമിഴിലെ തലൈവരായി വളരാനും സാധിച്ചു.

Read more about: rajinikanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X