രജനി സാര്‍ അങ്ങനെ പറഞ്ഞപ്പോള്‍ ആദ്യം ഞെട്ടി, പിന്നാലെ ചിരിപ്പൊട്ടി, വെളിപ്പെടുത്തി മീന
തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയങ്കരിയായ നായികമാരില്‍ ഒരാളാണ് നടി മീന. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി നടി തിളങ്ങിയിരുന്നു. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമറസ് റോളുകളിലും മീന പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയാണ് മീന. മോളിവുഡിലും നിരവധി സിനിമകളിലാണ് നടി അഭിനയിച്ചത്. എറ്റവുമൊടുവിലായി മോഹന്‍ലാലിനൊപ്പം അഭിനയിച്ച ദൃശ്യം 2ഉം വലിയ വിജയമായി മാറിയിരുന്നു. ദൃശ്യം 2വിന് പിന്നാലെ മീനയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് അണ്ണാത്തെ.

വര്‍ഷങ്ങള്‍ക്ക് ശേഷം സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിനൊപ്പം നടി വീണ്ടും അഭിനയിക്കുന്ന ചിത്രം കൂടിയാണ്. സിരുത്തെെ ശിവ സംവിധാനം ചെയ്യുന്ന സിനിമ നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സിനിമയില്‍ എത്തി മീന നാല്‍പത് വര്‍ഷം തികയ്ക്കുന്ന വര്‍ഷമാണ് ഇത്. അതേസമയം അണ്ണാത്തെ ചിത്രീകരണത്തിനിടെ രജനീകാന്ത് തന്നോട് പറഞ്ഞൊരു കാര്യം മീന ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
സാരിയില്‍ സ്‌റ്റൈലിഷ് ലുക്കില്‍ കീര്‍ത്തി സുരേഷ്, ചിത്രങ്ങള്‍ കാണാം
Recommended Video
ചിത്രീകരണത്തിനിടെ സെറ്റില്‍ വെച്ച് സൂപ്പര്‍താരം പറഞ്ഞ രസകരമായ ഒരു കാര്യമാണ് മീന പറഞ്ഞത്. ഒരു ദിവസം രജനീകാന്ത് സര്‍ എന്റെ അടുത്ത് വരികയും സാറ് പറഞ്ഞൊരു കാര്യം കേട്ട് താന്‍ ഞെട്ടിയെന്നും മീന പറയുന്നു. എനിക്ക് നിങ്ങളോട് നിരാശ തോന്നുന്നു മീന എന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ ഇത് കേട്ട് ഷോക്കായി. കുറപേര്‍ ആ സമയത്ത് ഞങ്ങളെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ പിന്നാലെ അദ്ദേഹം വീണ്ടും പറഞ്ഞു. ഞങ്ങള്‍ക്കെല്ലാം മാറ്റങ്ങള്‍ വന്നു. എന്നാല്‍ നീ ഇപ്പോഴും വീര എന്ന ചിത്രത്തില്‍ ഞാന്‍ കണ്ടത് പോലെ തന്നെയുണ്ടെന്ന്, അഭിമുഖത്തില്‍ മീന പറഞ്ഞു.


Click it and Unblock the Notifications











