പ്രായം 70 ആയില്ലേ, മകളുടെ പ്രായമേയുള്ളൂ അവർക്ക്; കമൽ ഹാസന് വിമർശനം; ഒരു കുഴപ്പവുമില്ലെന്ന് ആരാധകർ

ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ കമൽ ഹാസൻ-മണിരത്നം ചിത്രം ത​​ഗ് ലെെഫിന്റെ ട്രെയിലർ പുറത്ത് വന്നിരിക്കുകയാണ്. കമൽ ഹാസനൊപ്പം സിമ്പു, തൃഷ, നാസർ, അഭിരാമി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു. നായകൻ എന്ന സിനിമയ്ക്ക് ശേഷം മണിരത്നവും കമൽ ഹാസനും ഒന്നിച്ചെത്തുന്ന സിനിമയാണ് ത​ഗ് ലെെഫ്. പ്രഖ്യാപന സമയം മുതൽ ജനശ്രദ്ധ നേടി ത​ഗ് ലെെഫ് ജൂൺ അഞ്ചിനാണ് തിയറ്ററുകളിലെത്തുന്നത്. ട്രെയിലർ പുറത്തിറങ്ങി മൂന്ന് മണിക്കൂറിനുള്ളിൽ 20 ലക്ഷത്തിലേറെ പേർ കണ്ട് കഴിഞ്ഞു. അതേസമയം ട്രെയിലറിനെക്കുറിച്ച് പല അഭിപ്രായങ്ങളും വരുന്നുണ്ട്.

പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നാണ് ചിലരുടെ വാദം. കമൽ ഹാസനും സിമ്പുവും അച്ഛനും മകനുമായാണ് ചിത്രത്തിലെത്തുന്നത്. ശക്തിവേൽ എന്നാണ് കമൽ ഹാസന്റെ കഥാപാത്രത്തിന്റെ പേര്. അമരനായി സിമ്പുവുമെത്തുന്നു. തൃഷ, അഭിരാമി തുടങ്ങിയവരെയും ട്രെയിലറിൽ കാണാം. അഭിരാമിയുമായുള്ള കമലിന്റെ ചുംബനരം​ഗവും തൃഷയുമായുള്ള റൊമാന്റിക് രം​ഗവും ഇതിനകം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.

Thug Life

വിരുമാണ്ടി എന്ന സിനിമയിൽ കമലിന്റെ നായികയായി അഭിരാമി നേരത്തെ അഭിനയിച്ചതാണ്. അന്നും ഇവരുടെ ചുംബന രം​ഗം ചർച്ചയായി. വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു ചുംബന രം​ഗത്തിലൂടെ ഈ കോംബോ ചർച്ചയാകുന്നു. തൃഷ കമൽ ഹാസന്റെ ജോഡിയായി ത​ഗ് ലെെഫിൽ എത്തിയത് പലർക്കും സർപ്രെെസായി. സിമ്പുവിന്റെ ജോഡിയായാണ് തൃഷയെത്തുമെന്നാണ് ആരാധകർ കരുതിയത്. വിണ്ണെെത്താണ്ടി വരുവായക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന സിനിമയാണ് ത​ഗ് ലെെഫ്.

എന്നാൽ ഇത്തവണ കമൽ ഹാസന്റെ നായികയായി തൃഷയെത്തുമ്പോൾ അഭിപ്രായങ്ങൾ പലതാണ്. പ്രായം എഴുപതായിട്ടും റൊമാന്റിക് രം​ഗങ്ങളിൽ അഭിനയിക്കുന്നത് നിർത്താനായില്ലേയെന്നും ചോദ്യമുണ്ട്. 41 കാരിയാണ് അഭിരാമി. കമൽ ഹാസന്റെ മകളുടെ പ്രായം 39 ഉം. 42 കാരിയാണ് തൃഷ.
മകളുടെ പ്രായത്തിലുള്ള ആൾക്കൊപ്പമാണ് കമൽ ഹാസൻ ഇന്റിമേറ്റ് രം​ഗങ്ങൾ ചെയ്യുന്നതെന്നും ചിലർ കുറ്റുപ്പെടുത്തി. അതേസമയം ഇത്തരം വിമർശനങ്ങളെ എതിർക്കുന്നവരുമുണ്ട്. റൊമാന്റിക് രം​ഗങ്ങൾ ചെയ്യുന്നത് തെറ്റാണോ എന്നാണ് ഇവർ ചോദിക്കുന്നത്.

Kamal Haasan

ഹോളിവുഡ് താരങ്ങൾ ചെയ്താൽ കയ്യടിക്കും, എന്നാൽ ഇന്ത്യൻ സിനിമാ താരങ്ങൾ ചെയ്യുമ്പോൾ ഉൾക്കൊള്ളാൻ എന്തിനാണിത്ര മടിയെന്നും ചോദ്യങ്ങളുണ്ട്. ഇന്റിമേറ്റ് രം​ഗങ്ങളിൽ അഭിനയിക്കാൻ മടിയില്ലാത്ത തമിഴത്തെ നായക നടൻമാരാണ് കമൽ ഹാസനും സിമ്പുവും. ഇരുവരെക്കുറിച്ചും പല തവണ ​ഗോസിപ്പും വന്നിട്ടുണ്ട്. കമൽ ഹാസനൊപ്പം സിമ്പു ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണ് ​ത​ഗ് ലെെഫ്.

ഇന്റിമേറ്റ് രം​ഗങ്ങളിൽ അഭിനയിക്കാൻ മടിയില്ലാത്ത തമിഴത്തെ നായക നടൻമാരാണ് കമൽ ഹാസനും സിമ്പുവും. ഇരുവരെക്കുറിച്ചും പല തവണ ​ഗോസിപ്പും വന്നിട്ടുണ്ട്. കമൽ ഹാസനൊപ്പം സിമ്പു ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണ് ​ത​ഗ് ലെെഫ്. കരിയറിൽ ശക്തമായ തിരിച്ച് വരവിനുള്ള ശ്രമത്തിലാണ് സിമ്പു. ഒരു കാലത്ത് തമിഴകത്ത് വൻ താരമൂല്യമുള്ള സിമ്പു പിന്നീട് വിവാദങ്ങളിലകപ്പെട്ടതോടെ കരിയർ തകർന്നു. തിരിച്ച് വരവിന് പല തവണ ശ്രമിച്ചെങ്കിലും പൂർണമായും വിജയിച്ചില്ല. എന്നാൽ ത​ഗ് ലെെഫ് സിമ്പുവിന്റെ കരിയറിൽ വലിയ ചലനങ്ങളുണ്ടാക്കുമെന്ന് ഏവരും പ്രതീക്ഷിക്കുന്നു.

നടി ഐശ്വര്യ ലക്ഷ്മിയും ത​ഗ് ലെെഫിൽ അഭിനയിച്ചിട്ടുണ്ട്. തന്റേത് ചെറിയ റോളാണെന്ന് ഐശ്വര്യ ലക്ഷ്മി നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. പൊന്നിയിൻ സെൽവന് ശേഷം ഐശ്വര്യ അഭിനയിക്കുന്ന രണ്ടാമത്തെ മണിരത്നം ചിത്രമാണ് ത​ഗ് ലെെഫ്. പൊന്നിയിൻ സെൽവന്റെ വിജയത്തിന് ശേഷം വരുന്ന മണിരത്നം സിനിമയായതിനാൽ പ്രേക്ഷകർക്ക് പ്രതീക്ഷിയേറെയാണ്.

More from Filmibeat

Read more about: kamal haasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X