ജയം രവിയുടെ ടിക് ടിക് ടിക് റിപ്പബ്ലിക് ഡേയ്ക്കില്ല, ഇനിയും കാത്തിരിക്കണം

By വിജയ് ശങ്കര്‍

ഇന്ത്യയിലെ ആദ്യ ബഹിരാകാശ ചിത്രമാണ് ജയം രവി നായകനാകുന്ന 'ടിക് ടിക് ടിക് ' . റിപ്പബ്ലിക് ദിനത്തിന് ഈ ചിത്രം തിയേറ്ററിലെത്തുമെന്നാണ് ആദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ ഈ ബഹുഭാഷാ ചിത്രം ജനുവരി 26ന് തിയേറ്ററിലെത്തില്ലെന്നാണ് ഏറ്റവും പുതിയ വിവരം. നായകന്‍ തന്നെയാണ് ഇക്കാര്യം തന്റെ ട്വിറ്റര്‍ എക്കൗണ്ടിലൂടെ ആരാധകരെ അറിയിച്ചത്. ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും കഴിഞ്ഞതിനുശേഷമുള്ള ഒരു ഡേറ്റ് ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

വേറിട്ട കഥാപാത്രങ്ങളിലൂടെ ഒട്ടേറെ മലയാളി ആരാധകരെ സ്വന്തമാക്കാന്‍ പറ്റിയ തമിഴ് താരമാണ് ജയം രവി. മിരുതന്‍, വനമഗന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പുത്തന്‍ ദൃശ്യാനുഭവം നല്‍കിയ ജയം രവിയുടെ പുത്തന്‍ പരീക്ഷണമായ സയന്‍സ്-ഫിക്ഷന്‍ കാണാന്‍ കാത്തിരിക്കുന്നതിനിടെയാണ് ഈ വാര്‍ത്ത പുറത്തുവന്നത്.

സംവിധായകന്‍ ശക്തി സുന്ദര്‍ രാജനും ജയം രവിയും മിരുതനു ശേഷം ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ടായിരുന്നു. രവിയെ കൂടാതെ ആരോണ്‍ അസീസ്, നിവേദ പെതുരാജ്, രമേഷ് തിലക് എന്നിവര്‍ പ്രമുഖ വേഷങ്ങളിലെത്തുന്നുണ്ട്.

മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് പതിപ്പായ നിമിര്‍, അനുഷ്‌ക ഷെട്ടിയുടെ ഭാഗമതി, പത്മാവതിന്റെ തമിഴ് പതിപ്പ്, ഭൂപതി പാണ്ഡ്യന്‍ സംവിധാനം ചെയ്യുന്ന മന്നാര്‍ വഗയരെ എന്നീ തമിഴ് സിനിമകളാണ് 26ന് തിയേറ്ററിലെത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X