»   » തമിഴിൽ ടിനിയുടെ അരങ്ങേറ്റം പൊളിച്ചു! ട്രാൻസ്ജെൻഡറായി താരം , ചിത്രങ്ങൾ കാണാം...

തമിഴിൽ ടിനിയുടെ അരങ്ങേറ്റം പൊളിച്ചു! ട്രാൻസ്ജെൻഡറായി താരം , ചിത്രങ്ങൾ കാണാം...

Posted By:
Subscribe to Filmibeat Malayalam

ഹാസ്യ കഥാപാത്രങ്ങളും കേമഡി കഥാപാത്രങ്ങളും അതിന്റേതായ തന്മയത്തോടു കൂടി പ്രേക്ഷകരുടെ മുന്നിൽ അവതരകിപ്പിക്കുന്ന ഒരു താരമാണ് ടിനി ടോം. മലയാളകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത താരം തമിഴിലേയ്ക്ക് അരങ്ങേറ്റം കുറിക്കുന്നു. എന്നാൽ അത് വെറും അരങ്ങേറ്റമല്ല. അതൊരു ഒന്നൊന്നര അരങ്ങേറ്റം തന്നെയാണ്.

സിദ്ധാർഥ് തന്റെ പ്രണയം തുറന്നു പറയുന്നു! ഫെബ്രുവരി 14 അല്ല 9 ന്! കഥ പറഞ്ഞ കഥ പ്രിവ്യൂ വായിക്കാം...

tini

തമിഴിലെ അദ്ദേഹത്തിൻരെ ആദ്യ ചിത്രം ട്രാൻസ് ജെന്റഡറായാണ്. കഥാപാത്രത്തിനായുള്ള താരത്തിന്റെ മേക്കോവർ തന്നെ എല്ലാവരേയും ഞെട്ടിച്ചിട്ടുണ്ട്. ടിനി ടോമിനെ കൂടാതെ റഹ്മാനും ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മേജര്‍ രവി, ടികെ രാജീവ് കുമാര്‍ തുടങ്ങിയ മലയാളി സംവിധായകരുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചുള്ള ആളാണ് സംവിധായകന്‍ പ്രാഷ്. ഇദ്ദേഹം ഒരു മുന്‍ നേവി ഓഫീസർ കൂടിയായിരുന്നു.

പേളി മാണി തന്റെ വിവാഹത്തെ കുറിച്ചു വെളിപ്പെടുത്തുന്നു, എന്റെ വുഡ്ബി കൂൾ മാൻ!

ആക്ഷൻ ത്രില്ലർ ചിത്രം

ഓപ്പറേഷന്‍ അറപെയ്മ എന്നാണ് ചിത്രത്തിന്റെ പേര്. റഹ്മാനാണ് ചിത്രത്തിലെ നായകൻ. ഒരു നേവൽ ഓഫീസറെയാണ് റഹ്മാൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അഭിനയയാണ് ചിത്രത്തിലെ നായിക.

ടിനിയുടെ കന്നി ചിത്രം

മലയാളത്തിൽ കേമഡി, പ്രതിനായകൻ, സ്വാഭാവ നടൻ എന്നീ വേഷങ്ങളിൽ തിളങ്ങിയ താരമാണ് ടിനി. താരത്തിന്റെ തമിഴിലെ കന്നി ചിത്രം മാണ് ഓപ്പറേഷന്‍ അറപെയ്മ. റഹ്മാന്റെ നിർദേശത്തിലാണ് ശക്താമായ ഈ കഥാപാത്രത്തിലേയ്ക്ക് ടിനിയെ തിരെഞ്ഞെടുത്തതെന്നാണ് വിവരം.

ആകെ ത്രില്ലിലാണ്

ടിനിയുടെ കൈയിലെത്തിയ കഥാപാത്രത്തെ കുറിച്ചോർത്ത് താരം ആകെ ത്രില്ലിലാണ്. കഥാപാത്രത്തെ മികച്ച രീതിയിൽ ചെയ്യാൻ കഴിയുമെന്നുള്ള ആത്മവിശ്വാസത്തിലാണ് താരം. അതേസമയം തന്നെപ്പോലെ ഒരാളെ ട്രാന്‍സ്‌ജെണ്ടറായി മാറ്റി എടുക്കുക എന്നാല്‍ അത്ര എളുപ്പമുള്ള പണിയല്ല. പക്ഷെ, റഹ്മാന്‍ സാറിനും സംവിധായകനും അക്കാര്യത്തില്‍ നല്ല വിശ്വാസമുണ്ടായിരുന്നുവെന്നും ടിനി ടോം ടൈംസിനോട് പറഞ്ഞു.

ഭാഷ വിഷയമായിരുന്നില്ല

തമിഴ് സിനിമകൾ കാണുന്ന ഒരാളെന്ന നിലയില്‍ എനിക്ക് ഭാഷ ഒരു പ്രശ്‌നമായിരുന്നില്ല. തന്നെയുമല്ല കൊറിയോഗ്രഫര്‍ കലാമാസ്റ്ററുടെ ബന്ധു അരവിന്ദ് സെറ്റിലുണ്ടായിരുന്നു. അദ്ദേഹം തന്നെന്നെ നന്നായി സഹായിച്ചു' - ടിനി ടോം പറഞ്ഞു.

ഒപ്പറേഷൻ അറപയ്മ

മുൻ നേവി ഉദ്യാഗസ്ഥന്റെ ജീവിതവുമായി ബന്ധപ്പെട്ട ചിത്രമാണ് ഇത്. ഒരു കപ്പൽ കണ്ടു പിടിക്കാനുള്ള ഒപ്പറേഷനിൽ ഉദ്യോഗസ്ഥൻ നേരിടുന്ന അപകടവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങളുമായി ചിത്രത്തിന്റെ പ്രമേയം.

English summary
Tini Tom plays a transgender in his debut Tamil film 'Operation Arapaima'

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam