സ്‌ത്രൈണതയുള്ള വില്ലന്‍ കഥാപാത്രം! ടിനി ടോം രണ്ടും കല്‍പ്പിച്ച് എത്തിയതാണ്! സംഭവം കിടിലനായിട്ടുണ്ട്!

മലയാളത്തിലെ മിമിക്രി വേദികളില്‍ സ്ഥിരം സാന്നിധ്യമാണ് ടിനി ടോം. പ്രാഞ്ചിയേട്ടന്‍, ഇന്ത്യന്‍ റുപ്പി, ബ്യൂട്ടിഫുള്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത ടിനി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഡ്യൂപ്പായി പല സിനിമകളിലും അഭിനയിച്ചിരുന്നു. ഇപ്പോള്‍ തമിഴിലെ ഓപ്പറേഷന്‍ അരപൈമ എന്ന സിനിമയിലാണ് അഭിനയിക്കുന്നത്.

കോമഡി പറഞ്ഞ് പ്രേക്ഷകരെ ചിരിപ്പിക്കാന്‍ മാത്രമല്ല കട്ട വില്ലനിസം ചെയ്യാനും തനിക്ക് കഴിയുമെന്ന് ടിനി ടോം നേരത്തെ തെളിയിച്ചിരുന്നു. ബ്യൂട്ടിഫുള്‍ എന്ന സിനിമയിലെ വില്ലനും ടിനിയായിരുന്നു. അതിനെയെല്ലാം കടത്തിവെട്ടാന്‍ പാകമുള്ളൊരു കഥാപാത്രവുമായി ടിനി എത്തിയിരിക്കുകയാണ്.

ടിനി ടോമിന്റെ സിനിമകള്‍...

ടിനി ടോമിന്റെ സിനിമകള്‍...

കൊച്ചിന്‍ ഗിന്നസ്, കലാഭവന്‍ എന്നീ ട്രൂപ്പുകളില്‍ നിന്നും മിമിക്രി താരമായി എത്തി.. പിന്നീട് സിനിമയിലേക്ക് എത്തിയ താരമാണ് ടിനി ടോം. മലയാളത്തില്‍ ഇന്ന് സജീവ സാന്നിധ്യമായ ടിനി ടോം നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നു. ഗിന്നസ് പക്രുവിനൊപ്പം നിരവധി സ്റ്റേജ് ഷോ കളിലും ടിനി പങ്കെടുക്കാറുണ്ട്. മലയാളത്തില്‍ കൈനിറയെ സിനിമകളുണ്ടെങ്കിലും തമിഴില്‍ കൂടി ഞെട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് ടിനിയിപ്പോള്‍. താരം ആദ്യമായി തമിഴിലഭിനയിക്കുന്ന സിനിമയില്‍ നിന്നും ടീസര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

 ഓപ്പറേഷന്‍ അരപൈമ

ഓപ്പറേഷന്‍ അരപൈമ

ടിനി ടോം തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന സിനിമയാണ് ഓപ്പറേഷന്‍ അരപൈമ. ജിത്തു ജോസഫ്, മേജര്‍ രവി എന്നിവരുടെ സംവിധാന സഹായിയായിരുന്ന പ്രശാന്ത് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ വില്ലന്‍ വേഷത്തിലാണ് ടിനി ടോം അഭിനയിക്കുന്നത്. റഹ്മാന്‍ നായകനാവുന്ന സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസറിലൂടെ ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വെച്ചിരിക്കുന്നത് ടിനി ടോമാണ്. അതിനുള്ള കാരണം അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രമായിരുന്നു.

 സ്‌ത്രൈണതയുള്ള കഥാപാത്രം

സ്‌ത്രൈണതയുള്ള കഥാപാത്രം

സിനിമയില്‍ ടിനി ടോം അവതരിപ്പിക്കുന്നത് ഒരു ട്രാന്‍സ് ജെന്‍ഡറിനെയാണ്. മാത്രമല്ല അതൊരു നെഗറ്റീവ് റോള്‍ കൂടി ആയതിനാല്‍ ശരിക്കും പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. നിഗൂഢതകളൊളിപ്പിച്ച ഒരു ടീസറായിരുന്നു സിനിമയില്‍ നിന്നും പുറത്ത് വന്നത്. സ്ത്രീ രൂപത്തിലേക്കുള്ള ടിനി ടോമിന്റെ മേക്കോവര്‍ മലയാളത്തിലും തമിഴിലും ഒരു പോലെ അമ്പരിപ്പിക്കുന്ന തരത്തിലാണുള്ളത്. ഒരു ട്രാന്‍സ് ജെന്‍ഡര്‍ കഥാപാത്രം തനിക്ക് വലിയൊരു വെല്ലുവിളിയായിരുന്നു എന്ന കാര്യം മുന്‍പൊരു അഭിമുഖത്തില്‍ ടിനി വ്യക്തമാക്കിയിരുന്നു. മിമിക്രി വേദികളിലുള്ള പരിചയം സിനിമയിലെ കഥാപാത്രത്തിന് ഏറെ തുണയായിട്ടുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു.

റിവഞ്ച് ത്രില്ലര്‍

റിവഞ്ച് ത്രില്ലര്‍

ഓപ്പറേഷന്‍ അരപൈമ ഒരു റിവഞ്ച് ത്രില്ലര്‍ സിനിമയാണ്. കടലിലൂടെയുള്ള ഡ്രഗ് ട്രാഫിക്കിങ് ആണ് സിനിമയുടെ പ്രമേയം. സിനിമയുടെ സംവിധായകനായ പ്രാശ് മുന്‍പ് നേവിയില്‍ പ്രവര്‍ത്തിച്ചിരുന്ന ആളായിരുന്നു. അതിനാല്‍ അദ്ദേഹത്തിന് പരിചിതമായ വിഷയം കൂടിയാണ് സിനിമയിലുണ്ടാവുക. പ്രതീക്ഷിക്കാതെ നടക്കുന്ന ഒരു സംഭവത്തെ തുടര്‍ന്ന് സര്‍വീസില്‍ നിന്നും പുറത്ത് പോവുന്ന ഒരു നാവികോദ്യോഗസ്ഥന്റെ ജീവിതകഥയുമായി ബന്ധപ്പെടുത്തിയ കഥയാണ് സിനിമയിലേക്ക് എടുത്തിരുന്നത്. അതുമാത്രമല്ല സര്‍ജിക്കല്‍ അറ്റാക്കായി നിയമവ്യവസ്ഥയോട് ഏറ്റുമുട്ടുകയാണ് സിനിമയിലൂടെ. റഹ്മാനാണ് നാവികോദ്യോഗസ്ഥന്റെ വേഷത്തില്‍ അഭിനയിക്കുന്നത്.

 ഭാഷ പ്രശ്‌നമല്ല..

ഭാഷ പ്രശ്‌നമല്ല..

തമിഴ് സംസാരിക്കാന്‍ അത്ര പ്രശനം തോന്നിയിട്ടില്ലാത്തതിനാല്‍ ഓപ്പറേഷന്‍ അരപൈമയില്‍ ഡബ്ബിംഗ് സ്വയം തന്നെ ചെയ്യാനായിരുന്നു തീരുമാനം. ചിത്രത്തില്‍ ടിനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പേരോ ഊരോ ഒന്നുമില്ല. തനിക്കൊരു ഐഡന്റിറ്റി ഇല്ലെന്നുള്ളതാണ് അയാളുടെ പ്രശനം. അതിനാല്‍ കഥാപാത്രത്തിന് വേണ്ടി തമിഴ് സംസാരിക്കാന്‍ വലിയ പ്രശ്്‌നമായി തോന്നിയിട്ടില്ലെന്നാണ് ടിനി പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X