ആദ്യത്തെ കാമുകനോട് തപ്‌സി പ്രതികാരം ചെയ്തു!
സിനിമാ താരങ്ങളോട് പ്രണയത്തിലാണോ എന്ന ചോദ്യം പൊതുവെ വരാറില്ല. പ്രണയമുണ്ടോ എന്ന് ചോദിച്ചാലും അവരൊന്നും തുറന്ന് പറയാനും പോകുന്നില്ല. എന്നാല്‍ മിക്ക നടിമാരും പ്രണയത്തിലാണെന്ന ഗോസിപ്പ് സത്യവും.
പക്ഷെ തെന്നിന്ത്യന്‍ താരം തപ്‌സിയോട് പ്രണയിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ എപ്പോഴും ഞാന്‍ പ്രണയത്തിലാണെന്നാണ് താരം പറഞ്ഞത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തപ്‌സി തന്റെ ആദ്യപ്രണയത്തെയും പരാജയത്തെയും കുറിച്ച് പറയുകയുണ്ടായി.

അന്ന് തപ്‌സി ഒമ്പതാം ക്ലാസില്‍ പഠിക്കുകയായിരുന്നത്രെ. അതായിരുന്നു ആദ്യത്തെ പ്രണയം. സ്‌കൂളിലെ ഒരു പയ്യനുമായി ഇഷ്ടത്തിലായി. ആ പ്രണയം അവന്‍ വേണ്ടെന്ന് വച്ചപ്പോള്‍ തപ്‌സിയിലെ ഈഗോ മുളപൊട്ടി.
അങ്ങനെ പയ്യനോട് പ്രതികാരം ചെയ്യാന്‍ തപ്‌സി തീരുമാനിച്ചത്രെ. എന്തായിരുന്നു ആ പ്രതികാരമെന്ന് തപ്‌സി പറഞ്ഞില്ലെങ്കിലും വര്‍ഷങ്ങളോളം ഓര്‍മിക്കുന്ന എന്തോ ഭീകരമാണെന്ന് തോന്നുന്നു. ഇപ്പോഴും ആ പണിയുടെ വേദനയെ കുറിച്ച് തന്റെ ആദ്യ കാമുകന്‍ പറയും എന്നാണ് തപ്‌സി പറഞ്ഞത്.


Click it and Unblock the Notifications











