വിജയ്ക്ക് വേണ്ടി ഖുശ്ബു തന്റെ വര്‍ഷങ്ങളായുള്ള ഒരു തീരുമാനം മാറ്റി!
1989 മുതല്‍ തമിഴ് സിനിമാ ലോകത്ത് നിറ സാന്നിധ്യമാണ് ഖുശ്ബു. ഇന്നും അഭിനയം തുടരുന്ന ഖുശ്ബു തുടക്ക കാലത്ത് ഡിമാന്റുള്ള തമിഴ് താരങ്ങളില്‍ ഒരാളാണ്. അഭിനയം തുടങ്ങി ഇക്കാലം വരെ ഖുശ്ബു പിന്തുടര്‍ന്നു പോരുന്ന ഒരു കാര്യമുണ്ട്. മറ്റൊന്നുമല്ല ഞായറാഴ്ച അവധിയാണ്.
എത്ര തന്നെ തിരക്കുകളുണ്ടെങ്കിലും കുശ്ബു ഞായറാഴ്ച ഷൂട്ടിങിന് പോകില്ല. രണ്ടര പതിറ്റാണ്ടായി തുടര്‍ന്ന് വരുന്ന ഈ ശീലം ഖുശ്ബു ഒരേ ഒരാള്‍ക്ക് വേണ്ടി മാത്രം തിരിത്തിയിട്ടുണ്ട്. മറ്റാര്‍ക്കുമല്ല ഇളയദളപതി വിജയ്ക്ക് വേണ്ടി.

പോക്കിരി എന്ന ചിത്രത്തിന് ശേഷം വിജയ് യെ നായകനാക്കി പ്രഭുദേവ സംവിധാനം ചെയ്ത ചിത്രമായിരുന്നു വില്ല്. ചിത്രത്തില്‍ ഒരു ഗാന രംഗത്ത് ഖുശ്ബു പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിന്റെ ഷൂട്ടിങ് ഞായറാഴ്ചയായിരുന്നു.
പക്ഷെ യാതൊരു മടിയും കൂടാതെ ഖുശ്ബു ഗാന രംഗത്ത് നൃത്തം ചെയ്തു. ഇന്ത്യന്‍ സിനിമയില്‍ തന്നെ നൃത്തം കൊണ്ട് ശ്രദ്ധിക്കപ്പെട്ട പ്രഭുദേവയുടെ സിനിമ, ആ പ്രഭു ദേവ കോളിവുഡിലെ മൈക്കിള്‍ ജാക്‌സണ്‍ എന്ന് വിളിച്ച് വിജയ്. ആരെങ്കിലും അവര്‍ക്കൊപ്പമുള്ള ഒരു നൃത്ത രംഗം വേണ്ടെന്ന് പറയുമോ..


Click it and Unblock the Notifications