സംവിധായകരെ കെട്ടിയ നടിമാര്‍

By Aswathi

സിനിമയിലെ ഹീറോ ഒരു പക്ഷെ നായകനായിരിക്കും. എന്നാല്‍ ചിലര്‍ക്ക് ഹീറോ സംവിധായകരാണ്. അത്തരത്തില്‍ മലയാളത്തില്‍ സംവിധായകരെ കെട്ടിയ നിരയില്‍ ഒരുപാട് പ്രമുഖരുണ്ട്. പ്രിയദര്‍ശന്‍-ലിസി, ഷാജി കൈലാസ്-ആനി, ഐവി ശശി-സീമ..അതങ്ങനെ നീളും. തമിഴില്‍ തങ്ങളുടെ സംവിധായകരെ കെട്ടിയ ചില പ്രമുഖ നടിമാരെ കാണാം...

ശോഭ-ബാലു മഹേന്ദ്ര

സംവിധായകരെ കെട്ടിയ നടിമാര്‍

ബാലു മഹേന്ദ്രയുടെ ഒത്തിരി ചിത്രങ്ങളില്‍ ശോഭ അഭിനയിച്ചിട്ടുണ്ട്. ഛായാഗ്രഹകനായിരുന്ന ബാലുവിന്റെ ആദ്യ ചിത്രമായ കോകിലയിലെ കേന്ദ്ര കഥാപാത്രത്തെ കൈകാര്യം ചെയ്തിരുന്നത് ശോഭയായിരുന്നു. ബാലുവുമായുള്ള വിവാഹത്തിന് ശേഷം 17 ആം വയസ്സില്‍ ശോഭ ആത്മഹത്യ ചെയ്യുകയായിരുന്നു.

ശരണ്യ- പൊന്‍വണ്ണന്‍

സംവിധായകരെ കെട്ടിയ നടിമാര്‍

സംവിധായകനെന്നതിനെക്കാള്‍ പൊന്‍വണ്ണന്‍ നടനെന്ന നിലയിലാണ് അറിയപ്പെടുന്നത്. സഹസംവിധായകനായി സിനിമയിലേക്ക് പ്രവേശിച്ച പൊന്‍വണ്ണന്‍ ശരണ്യ അഭിനയിച്ച ഒത്തിരി ചിത്രങ്ങള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചിരുന്നു. 1995 ലാണ് ശരണ്യയുടെയും പൊന്‍വണ്ണന്റെയും വിവാഹം നടന്നത്. രണ്ട് പെണ്‍കുട്ടികളാണിവര്‍ക്ക്

സീത - പാര്‍ത്തിപന്‍

സംവിധായകരെ കെട്ടിയ നടിമാര്‍

പുതു പാദൈ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ് സീതയും പാര്‍ത്തിപനും പ്രണയത്തിലായത്. 1990 വിവഹിതരായ ദമ്പതികള്‍ക്ക് രണ്ട് പെണ്‍കുട്ടികളും ഒരു ദത്തുപുത്രനുമുണ്ട്. 2001 ല്‍ സീതയും പാര്‍ത്തിപനും വിവാഹ മോചിതരായി

രാധിക - പ്രതാപ് പോത്തന്‍

സംവിധായകരെ കെട്ടിയ നടിമാര്‍

മീണ്ടും ഒരു കാതല്‍ കഥൈ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ് പ്രതാപ് പോത്തനും രാധികയും തമ്മില്‍ അടുത്തത്. 1985 ല്‍ വിവാഹം ചെയ്‌തെങ്കിലും ആ ദമ്പത്യം അതികനാള്‍ ഓടിയില്ല.

 പൂര്‍ണിമ- ഭാഗ്യരാജ്

സംവിധായകരെ കെട്ടിയ നടിമാര്‍

ഡാര്‍ലിങ് ഡാര്‍ലിങ് ഡാര്‍ലിങ് എന്ന ചിത്രത്തിന്റെ സമയത്താണ് പൂര്‍ണിമയും ഭാഗ്യരാജും അടുത്തത്. ചിത്രത്തിലെ നടനും ഭാഗ്യരാജ് തന്നെയായിരുന്നു. 1984 ല്‍ ഇരുവരും വിവാഹിതരായി. ഒരു മകനും മകളുമുണ്ട് ഇപ്പോള്‍.

രേവതി-സുരേഷ് മേനോന്‍

സംവിധായകരെ കെട്ടിയ നടിമാര്‍

രേവതിയെ നായികയാക്കി രണ്ട് ചിത്രങ്ങള്‍ സുരേഷ് ചന്ദ്ര മേനോന്‍ സംവിധാനം ചെയ്തിരുന്നു. 1986 ല്‍ വിവാഹിതരായ രേവതിയും സുരേഷും 2002 ആവുമ്പോഴേക്കും വേര്‍പിരിഞ്ഞു ജീവിക്കാന്‍ തുടങ്ങി. 2013 ല്‍ ഇവരുവരും വിവാഹ മോചനം നേടി

രമ്യ കൃഷ്ണ-കൃഷ്ണ വംശി

സംവിധായകരെ കെട്ടിയ നടിമാര്‍

തെലുങ്ക് സംവിധായകനായ കൃഷ്ണ വംശി രമ്യയെ കേന്ദ്ര കഥാപാത്രമാക്കി 1998 ല്‍ ചന്ദ്രലേഖ എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു. 2003 ല്‍ ഇരുവരും വിവാഹിതരായി.

റോജ- സെല്‍വമണി

സംവിധായകരെ കെട്ടിയ നടിമാര്‍

1992 ല്‍ സെല്‍വമണിയാണ് റോജയെ ചെമ്പരിത്തി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയ്ക്ക് പരിചയപ്പെടുത്തിയത്. 2002 ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് ഇപ്പോള്‍ ഒരു മകനും മകളുമുണ്ട്.

ദേവയാനി- രാജ്കുമരന്‍

സംവിധായകരെ കെട്ടിയ നടിമാര്‍

നീ വരുവായി എന്ന ചിത്രം സംവിധാനം ചെയ്തതിലൂടെയാണ് രാജ്കുമരന്‍ ശ്രദ്ധിക്കപ്പെടുന്നത്. ദേവയാനിയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. 2001 ല്‍ ഇവര്‍ വിവാഹിതരായി.

പ്രീത-ഹരി

സംവിധായകരെ കെട്ടിയ നടിമാര്‍

പ്രീത അഭിനയിച്ച ഒരു സിനിമ പോലും ഹരി സംവിധാനം ചെയ്തിട്ടില്ല. പക്ഷെ ഹരി അസിസ്റ്റന്റ് ഡയറക്ടറായി എത്തിയ ചിത്രത്തിലൂടെയാണ് ഇരുവരും അടുത്തത്. ഇപ്പോള്‍ മൂന്ന് ആണ്‍കുട്ടികളുടെ രക്ഷിതാക്കള്‍

സുഹാസിനി-മണിരത്‌നം

സംവിധായകരെ കെട്ടിയ നടിമാര്‍

മണിരത്‌നത്തിന്റെ ഒരു സിനിമയലും സുഹാസിനി അഭിനയിച്ചിട്ടില്ല. പക്ഷെ മണിരത്‌നം ചിത്രങ്ങള്‍ക്ക് വേണ്ടി സംഭാഷണമെഴുതിയിട്ടുണ്ട്. ഡബ്ബിങ് ആര്‍ട്ടിസ്റ്റായും എത്തിയിട്ടുണ്ട്. 1988 ലാണ് മണിരത്‌നവും സുഹാസിനിയും വിവാഹിതരായത്.

സോണിയ അഗര്‍വാള്‍- സെല്‍വരാഘവന്‍

സംവിധായകരെ കെട്ടിയ നടിമാര്‍

സോണിയ അഗര്‍വാളിന് തമിഴ് സിനിമയില്‍ ഒരു പേരുണ്ടാക്കി കൊടുത്തത് സെല്‍വരാഘവന്‍ ചിത്രങ്ങളാണ്. 2006 വിവാഹിതരാകുകയും 2010 ല്‍ വിവഹ മോചിതരാകുകയും ചെയ്തു.

ഖുശ്ബൂ- സുന്ദര്‍ സി

സംവിധായകരെ കെട്ടിയ നടിമാര്‍

മുറൈ മാമന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്താണ് ഖുശ്ബുവും സുന്ദര്‍ സിയും പ്രണയത്തിലായത്. 2000 ല്‍ വിവാഹ ചെയ്ത താരങ്ങള്‍ക്ക് രണ്ട് പെണ്‍കുട്ടികളുമുണ്ട്.

 അമല പോള്‍- വിജയ്

സംവിധായകരെ കെട്ടിയ നടിമാര്‍

ഈ പട്ടികയിലെ അവസാനത്തെ പേരാണ് അമല പോള്‍ എഎല്‍ വിജയ്. ദൈവത്തിരുമകള്‍, തലൈവന്‍ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് അമലയും വിജയ് യും ഒന്നിച്ചത്. 2014 ല്‍ ഇരുവരും വിവാഹിതരായി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X