മാരിയും ബീജയും തമ്മിലാണ് ഇനി പോരാട്ടം! തരംഗമായി ടൊവിനോയുടെ കിടിലന്‍ ക്യാരക്ടര്‍ പോസ്റ്റര്‍
Recommended Video

ടൊവിനോ തോമസ് വില്ലന്‍ വേഷത്തിലെത്തുന്ന മാരി 2വിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ടൊവിനോയുടെ ബീജ എന്ന കഥാപാത്രത്തെ കാണിച്ചുകൊണുളള പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. മാരി 2വില്‍ വേറിട്ടൊരു ഗെറ്റപ്പിലാണ് ടൊവിനോ എത്തുന്നത്. ധനുഷിന്റെയും സായി പല്ലവിയുടെയും ലുക്കുകള്‍ കാണിച്ചുകൊണ്ടുളള പോസ്റ്ററുകളും അണിയറക്കാര്‍ നേരത്തെ പുറത്തുവിട്ടിരുന്നു.
ബാലാജി മോഹന്‍ സംവിധാനം ചെയ്ത മാരി2 അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. ഡിസംബര്‍ 21നാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. വരലക്ഷ്മി ശരത്കുമാര്‍,കൃഷ്ണ,റോബോ ശങ്കര്‍,വിദ്യാ പ്രദീപ്,നിഷ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.മാരിയുടെ രണ്ടാം ഭാഗത്തിന് യുവന്‍ ശങ്കര്‍രാജയാണ് സംഗീതമൊരുക്കുന്നത്.

സിനിമയുടെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയായിരുന്നു. റിലീസിങ്ങിനൊരുങ്ങുന്ന ചിത്രത്തിന്റെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സ് ചിത്രം വിതരണത്തിനെത്തിക്കുന്നു. മാരി 2വിനു പുറമെ ഗൗതം മേനോന്റെ എന്നെ നോക്കി പായും തോട്ട എന്ന ചിത്രവും ധനുഷിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന സിനിമയാണ്. ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രമായിരുന്നു ടൊവിനോ തോമസിന്റെതായി ഒടുവില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നത്


Click it and Unblock the Notifications











