തലയില്‍ നല്ല ആള്‍ത്താമസമുളള വില്ലനാണ് ബീജ! മാരി 2വിലെ കഥാപാത്രത്തെക്കുറിച്ച് മനസുതുറന്ന് ടൊവിനോ
Recommended Video

ധനുഷ് നായകനാവുന്ന മാരി 2 ഡിസംബര്‍ 21ന് തിയ്യേറ്ററുകളിലേക്ക് എത്തുകയാണ്. ധനുഷിന്റെ ഹിറ്റ് ചിത്രം മാരിയുടെ രണ്ടാം ഭാഗമായ സിനിമയ്ക്കായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച സിനിമ ഒരു മാസ് എന്റര്‍ടെയ്‌നറായിരിക്കും എന്നാണറിയുന്നത്. ടൊവിനോ തോമസും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.
ടൊവിനോ തമിഴിലെത്തുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് മാരി 2. ആദ്യ ചിത്രം അഭിയും നാനും നേരത്തെ പരാജയപ്പെട്ടിരുന്നു. മാരി 2വിലെ വില്ലന്‍ വേഷം ടൊവിനോയ്ക്ക് തമിഴില്‍ വഴിത്തിരിവുണ്ടാക്കുന്ന ഒരു കഥാപാത്രമായിരിക്കുമെന്നാണ് അറിയുന്നത്. ചിത്രത്തിലെ നടന്റെ ക്യാരക്ടര്‍ പോസ്റ്ററുകളെല്ലാം തരംഗമായി മാറിയിരുന്നു. ധനുഷും ടൊവിനോയും ആദ്യമായി നേര്‍ക്കുനേര്‍ വരുന്നതു കാണാന്‍ കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് മനസു തുറന്നിരിക്കുകയാണ് ടൊവിനോ.

മാരി 2
ഇത്തവണയും സംവിധായകന്‍ ബാലാജി മോഹന്‍ തന്നെയാണ് മാരിയുടെ രണ്ടാം ഭാഗവുമായി എത്തുന്നത്. തറ ലോക്കല്‍ ഡോണായ മാരിയുടെ പുതിയ ജീവിതമാണ് സിനിമയിലൂടെ കാണിക്കുന്നത്. ധനുഷ് ചിത്രത്തില്‍ നിന്നും സിനിമാ പ്രേമികള്‍ പ്രതീക്ഷിക്കുന്നതെല്ലാം മാരിയുടെ രണ്ടാം ഭാഗത്തിലും ഉണ്ടാവുമെന്നാണ് അറിയുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. ധനുഷിനൊപ്പം ടൊവിനോയും സായി പല്ലവിയും ആയിരുന്നു ട്രെയിലറില്‍ കൂടുതല്‍ തിളങ്ങിയിരുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങള്‍ മാരി 2വിന്റെ ട്രെയിലറിലുണ്ടായിരുന്നു.

ടൊവിനോ പറഞ്ഞത്
മാരി 2വിന്റെ റിലീസിനോടനുബന്ധിച്ചുളള അഭിമുഖത്തിലായിരുന്നു ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് ടൊവിനോ മനസു തുറന്നിരുന്നത്. തന്റെ കഥാപാത്രമായ ബീജ മറ്റു വില്ലന്‍മാരെ പോലെയല്ലെന്നും തലയില്‍ നല്ല ആല്‍ത്താമസമുളള വില്ലനാണെന്നും ടൊവിനോ പറയുന്നു. ജഡ പിടിച്ച മുടിയും ഇല്യൂമിനേറ്റി ചിഹ്നം പച്ചക്കുത്തിയ ശരീരവുമായി നില്‍ക്കുന്ന ടൊവിനോയുടെ ലുക്ക് നേരത്തെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു.

മികച്ച നടന്‍മാരില്‍ ഒരാളാണ് ധനുഷ്
വളരെ മനോഹരമായാണ് ധനുഷ് ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും ടൊവിനോ പറയുന്നു. ഇന്ത്യയിലെ തന്നെ എറ്റവും മികച്ച നടന്‍മാരില്‍ ഒരാളാണ് ധനുഷ്. ഒരു പ്രദേശത്തെ ഗുണ്ടയായ മാരിയുടെ കഥയാണ് ഈ സിനിമയില്‍ പറയുന്നത്. ആദ്യ ഭാഗം സൂപ്പര്‍ഹിറ്റായതിനു പിന്നാലെയാണ് സംവിധായകന്‍ ബാലാജി മോഹന്‍ രണ്ടാം ഭാഗം ഒരുക്കിയത്. അദ്ദേഹം ഒരു മികച്ച സംവിധായകനാണെന്നും ഒരു നടനില്‍നിന്നും എന്താണ് ലഭിക്കേണ്ടതെന്ന് നന്നായി അറിയാമെന്നും ടൊവിനോ തോമസ് അഭിമുഖത്തില്‍ പറഞ്ഞു.

റൗഡി ബേബി ഗാനം
സായി പല്ലവിയാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ആറാത്തി ആനന്ദി എന്നാണ് ചിത്രത്തില്‍ പല്ലവിയുടെ കഥാപാത്രത്തിന്റെ പേര്. മാരി 2വിലെ റൗഡി ബേബി എന്ന ഗാനവും നേരത്തെ തരംഗമായി മാറിയിരുന്നു. ഇതിനൊപ്പം മാരി ഗെത്ത്, ഇളയരാജയുടെ പാട്ട് തുടങ്ങിയവയും സിനിമയുടെതായി ശ്രദ്ധിക്കപ്പെട്ടു. യുവന്‍ ശങ്കര്‍രാജയാണ് ഇത്തവണ ചിത്രത്തിനു വേണ്ടി പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. വരലക്ഷ്മി ശരത്കുമാര്‍,റോബോ ശങ്കര്‍,കല്ലൂരി വിനോദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

പക്ക മാസ് എന്റര്‍ടെയ്‌നറായിരിക്കും
ഒരു പക്ക മാസ് എന്റര്‍ടെയ്‌നറായിരിക്കും മാരി 2വെന്നാണ് അറിയുന്നത്. ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസ് തന്നെയാണ് മാരിയുടെ രണ്ടാം ഭാഗം നിര്‍മ്മിച്ചിരിക്കുന്നത്. ടൊവിനോ വില്ലന്‍ വേഷത്തില്‍ എത്തുന്നതുകൊണ്ട് മലയാളി പ്രേക്ഷകരും ചിത്രം കാണാനുളള ആകാംക്ഷയിലാണുളളത്. തമിഴ് പതിപ്പിനൊപ്പം മാരി 2വിന്റെ തെലുങ്ക് പതിപ്പും ഒരേസമയം പ്രദര്‍ശത്തിനെത്തുന്നുണ്ട്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും വലിയ റിലീസായിട്ടാകും ചിത്രം പ്രദര്‍ശനത്തിനെത്തുക.


Click it and Unblock the Notifications