»   » അന്ന് ലൊക്കേഷനില്‍ സംഭവിച്ചത്, എന്നോടുള്ള സ്‌നേഹമല്ല, അസിനോടുള്ള ആരാധനയായിരുന്നു

അന്ന് ലൊക്കേഷനില്‍ സംഭവിച്ചത്, എന്നോടുള്ള സ്‌നേഹമല്ല, അസിനോടുള്ള ആരാധനയായിരുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam

എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മിയില്‍ അഭിനയിക്കാന്‍ ചെന്നപ്പോഴുള്ള ടിപി മാധവന്റെ ഒരു അനുഭവം. അസിന്‍ എന്ന നടിയോടുള്ള തമിഴകത്തിന്റെ ആരാധന എത്രമാത്രമെന്ന് മനസിലായെന്ന് പറയുന്നു. എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മിയുടെ നിര്‍മ്മാതാവും ജയം രവിയുടെ അച്ഛനുമായ മോഹന്‍, ടിപി മാധവന്റെ സുഹൃത്തായിരുന്നു.

മോഹന്‍ വിളിച്ചതിനാലായിരുന്നു ടിപി ചിത്രത്തില്‍ അഭിനയിക്കാന്‍ ലൊക്കേഷനില്‍ എത്തുന്നത്. അവിടെയുള്ള ആര്‍ക്കും ടിപിയെ വലിയ പരിചയമൊന്നുമില്ല. ആരുമായും സംസാരിക്കാതെ ഒരു മൂലയ്ക്ക് മാറി ഇരുന്നു. അപ്പോഴാണ് അസിനും നാദിയ മൊയ്തുവും ലൊക്കേഷനിലേക്ക് വരുന്നത്. അസിന്‍ ഓടി വന്ന് തന്റെ കാലില്‍ തൊട്ട് തൊഴുതു.

asin

പെട്ടന്ന് ലൊക്കേഷനില്‍ ഉണ്ടായിരുന്നവരെല്ലാവരും ഞെട്ടി പോയി. ടിപി ഇരിക്കുന്നതിന്റെ അടുത്ത് ഫാന്‍ കൊണ്ടു വച്ചു. ട്രോയില്‍ പളങ്ങളും ജ്യൂസും വരെ കൊണ്ട് വന്നു. സാര്‍ എന്താണ് വേണ്ടതെന്ന് ചോദിച്ച് പലരും ടിപിയുടെ പുറകെ കൂടി.

എന്നാല്‍ അന്ന് ലൊക്കേഷനില്‍ അങ്ങനെ പെരുമാറിയത് തന്നോടുള്ള സ്‌നേഹമല്ലെന്ന് ടിപി പറയുന്നു. അസിന്‍ എന്ന നടിയോട് അവര്‍ക്കുള്ള ആരാധനയായിരുന്നുവെന്നാണ് ടിപി പറയുന്നത്.

English summary
Tp Madhavan about Asin.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam