twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്തോന്ന് ജ്യോതികാ ഇത്..?? വില്ലന്മാര്‍ പോലും ഇത്രയും ക്രൂരന്മാരല്ലല്ലോ... കാണൂ...

    By Aswini
    |

    ജ്യോതിക നായികയാകുന്ന നാച്ചിയാര്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. കട്ട കലിപ്പിലാണ് ചിത്രത്തില്‍ ജ്യോതിക. ബാലയാണ് ഈ ആക്ഷന്‍, സസ്‌പെന്‍സ്, ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്യുന്നത്.

    പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തില്‍ ജ്യോതിക എത്തുന്ന ചിത്രത്തില്‍ ജിവി പ്രകാശാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു. പക്ക റൗഡി പൊലീസാണ് ജ്യോതികയുടെ കഥാപാത്രമെന്ന് ട്രെയിലര്‍ കണ്ടാല്‍ മനസ്സിലാവും

    നാച്ചിയാര്‍

    നാച്ചിയാര്‍

    1980 ല്‍ നടന്ന ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് നാച്ചിയാര്‍ എന്ന ചിത്രം ഒരുക്കുന്നത്. കുടുംബത്തിലെ ഒന്‍പത് പേരെ കൊന്ന കൊലപാതകിയെ കുറിച്ചുള്ള കഥയാണ് ചിത്രം.

    ജ്യോതികയുടെ മടങ്ങിവരവ്

    ജ്യോതികയുടെ മടങ്ങിവരവ്

    മടങ്ങി വരവില്‍ ജ്യോതിക ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് നാച്ചിയാര്‍. ഹൗ ഓള്‍ഡ് ആര്‍ യു എന്ന മലയാള ചിത്രത്തിന്റെ റീമേക്കായ 36 വയതിനിലെ എന്ന ചിത്രത്തിലൂടെയായിരുന്നു മടങ്ങി വരവ്. തുടര്‍ന്ന് മഗിളര്‍ മട്ടും എന്ന സ്ത്രീപക്ഷ ചിത്രത്തിലും അഭിനയിച്ചു.

    പൊലീസ് ഓഫീസര്‍

    പൊലീസ് ഓഫീസര്‍

    ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ ഇതിന് മുപും ജ്യോതിക അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പൊലീസ് ഓഫീസറുടെ വേഷം ആദ്യമാണ്. അതും റൗഡി പൊലീസ്.

    ജിവി പ്രകാശ്

    ജിവി പ്രകാശ്

    ഒരു ടിപ്പിക്കല്‍ ചേരി വാസിയായിട്ടാണ് ജിവി പ്രകാശ് ചിത്രത്തിലെത്തുന്നത്. പതിവ് ബാല ചിത്രങ്ങളിലെ കഥാപാത്രങ്ങളുമായി ഈ കഥാപാത്രത്തിനും സാമ്യതകള്‍ ഏറെയാണ്.

    വിവാദമായ ടീസര്‍

    വിവാദമായ ടീസര്‍

    നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസര്‍ വന്‍ വിവാദമായിരുന്നു. ടീസറില്‍ ജ്യോതിക ഉപയോഗിച്ച അശ്ലീല വാക്കാണ് വിവാദങ്ങള്‍ക്ക് കാരണമായത്. എന്നാല്‍ പിന്നീടത് ചിത്രത്തെ ബാധിച്ചില്ല.

    ട്രെയിലര്‍ കാണാം

    ടീസറിനെക്കാള്‍ ഭീകരമായ ചിത്രത്തിന്റെ ട്രെയിലര്‍ കാണാം. ഒരുമിനിട്ട് 28 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ നിന്ന് ചിത്രത്തിന്റെ സ്വഭാവം മനസ്സിലാക്കി എടുക്കാന്‍ സാധിക്കും

    English summary
    Trailer talk: Jyothika is a police officer from hell in Bala’s ‘Naachiyaar’
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X