ശങ്കറും വിക്രമും പരസ്യമായി മാപ്പു പറയണം

By Aswathi

ശങ്കര്‍ -വിക്രം കൂട്ടുകെട്ടില്‍ പിറന്ന ബ്രഹ്മാണ്ഡ ചിത്രം ഐ യ്‌ക്കെതിരെ മൂന്നാം ലിംഗക്കാരുടെ പ്രതിഷേധം ശക്തമാകുന്നു. വിക്രമും ശങ്കറും പരസ്യമായി മാപ്പ് പറയണമെന്നാണ് ഇവരുടെ ആവശ്യം. ശങ്കറിന്റെ പോസ്റ്ററില്‍ ചെരുപ്പൂരി എറിഞ്ഞു സംവിധായകനെതിരെ മുദ്രാവാക്യം വിളിച്ചുമാണ് ഇപ്പോള്‍ പ്രതിഷേധം നടക്കുന്നത്. മാപ്പു പറഞ്ഞില്ലെങ്കില്‍ ഇതിലും ശക്തമാകും എന്നാണ് അറിയുന്നത്.

ചിത്രത്തില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഓസ്മ ജാസ്മിന്‍ എന്ന കഥാപാത്രമായെത്തിയത് മൂന്നാം ലിംഗത്തില്‍പ്പെട്ട ഓജാസ് രഞ്ജിനിയാണ്. ഈ കഥാപാത്രത്തെ വളരെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് ആരോപണം. സന്താനവും വിക്രമും കഥാപാത്രത്തെ പരിഹസിച്ചു പാടുന്ന പാട്ടും ഓസ്മായെ മോശമായി ചിത്രീകരിച്ച രംഗങ്ങളും ഒഴിവാക്കണമെന്നുമാണ് പ്രതിഷേധകരുടെ ആവശ്യം.

shankar-i

മാത്രവുമല്ല, പരിഹസിച്ചതിന് വിക്രമും സന്താനവും ശങ്കറും പരസ്യമായി മാപ്പ് പറയണം. അല്ലാത്ത പക്ഷം പരാതിയുമായി കമ്മീഷ്ണറെ സമീപിയ്ക്കുമെന്ന് പ്രതിഷേധകര്‍ അറിയിച്ചു. ശങ്കറിന്റെ വീടിന് മുന്നില്‍ ധര്‍ണ ഇരിക്കാനും തീരുമാനുണ്ട്. ഇതേ തുടര്‍ന്ന് സംവിധായകന്റെ വീടിന് പൊലീസ് സംരക്ഷണം ഒരുക്കിയിട്ടുണ്ട്. മുപ്പതോളം വരുന്ന പ്രവര്‍ത്തകര്‍ ചെന്നൈയിലെ റീജിയണല്‍ സെന്‍സര്‍ ബോര്‍ഡ് ഓഫീസിന് മുന്നില്‍ സമരം നടത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X