അജിത്തിനൊപ്പം വീണ്ടും തൃഷ
വിജയ്, വിക്രം, സൂര്യ, അജിത്ത് തുടങ്ങിയ നടന്മാര്‍ക്കെല്ലാം ഒപ്പം രണ്ടായിരത്തിന്റെ തുടക്കത്തില്‍ ഒത്തിരി സിനിമകള്‍ ചെയ്ത് വിജയ്പ്പിച്ച നടിയാണ് തൃഷ. മയക്കുമരുന്നു കേസും പുകിലുമൊക്കെ ആയതോടെ സിനിമയില്‍ നിന്ന് അല്പം അകലം പാലിച്ചു. ഇടക്കാലത്ത് ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രം.
ജീവയ്‌ക്കൊപ്പം അഭിനയിച്ച 'എന്‍ട്രെണ്ടും പുന്നകൈ' എന്ന ചിത്രമാണ് ഒടുവില്‍ റിലീസ് ആയത്. അതിനിടയില്‍ നിരവധി അവസരങ്ങള്‍ വന്നിരുന്നിരുന്നെങ്കിലും എല്ലാം തൃഷ നിഷേധിക്കുകയായിരുന്നു. ഒടുവില്‍ അജിത്തിനൊപ്പമുള്ള ചിത്രത്തില്‍ താരം സമ്മതം മൂളി.

ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുഷ്‌ക ഷെട്ടിയാണ് മറ്റൊരു പ്രധാന നായിക വേഷം ചെയ്യുന്നത്. രണ്ട് നായികമാര്‍ക്കും തല്യ പ്രാധാന്യമാണത്രെ ചിത്രത്തില്‍. 'സത്യ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീമിനൊപ്പം മെയ് പതിനാലു മുതല്‍ തൃഷയും പങ്കുചേരും.
തൃഷയും അജിത്തും ഒന്നിച്ച ജി, കരീടം, മങ്കാത്ത തുടങ്ങിയ ചിത്രങ്ങള്‍ തമിഴകത്ത് വന്‍ വിജയമായിരുന്നു. വെങ്കിട് പ്രഭു സംവിധാനം ചെയ്ത മങ്കാത്തയുടെ വിജയം ഈ ജോഡികള്‍ വീണ്ടും ഒന്നിക്കുന്നതിലൂടെ കൊണ്ടുവരാം എന്നാണ് ഗൗതം പ്രതീക്ഷിക്കുന്നത്.
ജയം രവിയ്‌ക്കൊപ്പം ഒന്നിക്കുന്ന 'ഭൂലോകം' എന്ന ചിത്രത്തിലാണ് തൃഷ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 'കണ്ണാല കണ്ണ' എന്നതാണ് മറ്റൊരു തമിഴ് ചിത്രം. ഇത് കൂടാതെ തെലുങ്കില്‍ 'രംഭ ഉര്‍വശി മേനക' എന്ന ചിത്രവും ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.


Click it and Unblock the Notifications