സിനിമയില്‍ ചില അഡ്ജസ്റ്റ്‌മെന്റ് ഒക്കെ വേണം; അന്ന് തൃഷയും വിക്രമും തമ്മിലും കഥകളുണ്ടായി
ഇന്നും തമിഴ് സിനിമയില്‍ മുന്‍നിര നായികാ സ്ഥാനത്ത് നില്‍ക്കുമ്പോഴും തൃഷയുടെ വ്യക്തി ജീവിതവും വിവാഹ ജീവിതവുമെല്ലാം ആള്‍ക്കാര്‍ക്ക് സംസാരിക്കാനുള്ള വിഷയമായി മാറാറുണ്ട്. അത് പോലെ തന്നെയതാണ് നടന്‍ വിക്രവുമായും വിജയുമായുമൊക്കെ നടിയുടെ പേരുകള്‍ ഉയര്‍ന്ന് കേട്ടത്.
സാമി മുതല്‍ വിക്രമിനൊപ്പം കുറേ സിനിമകള്‍ അഭിനയിച്ചതാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകാന്‍ കാരണമെന്ന് മാധ്യമപ്രവര്‍ത്തകന്‍ സബിത ജോസഫ് പറയുന്നു. ദ വിസില്‍ ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സബിത ജോസഫ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

'തൃഷ അഭിനയിക്കാന്‍ വന്ന കാലം തൊട്ടേ ഈ പറച്ചിലുകള്‍ ഉണ്ട്. ഇത്രയും ഭംഗി ഉള്ള പെണ്‍കുട്ടിയാകുമ്പോള്‍ ആര്‍ക്കും ഒന്ന് പ്രേമിക്കാന്‍ തോന്നും. കൂടെ കുറച്ച് ജോളിയായി ഒക്കെ ഇടപഴകുമ്പോള്‍ ഇങ്ങനെ തോന്നുന്നത് ഒക്കെ സാധാരണമാണ്. ഒരാള്‍ സിനിമയില്‍ ആകുമ്പോള്‍ സൗഹൃദമായിട്ടോ, സ്‌നേഹമായിട്ടോ, സംസാരമായിട്ടോ ആള്‍ക്കാരോട് ഏതെങ്കിലും ഒരു തരത്തില്‍ അഡ്ജസ്റ്റ് ചെയ്താല്‍ മാത്രമേ ഇവിടെ നിലനില്‍ക്കാന്‍ സാധിക്കൂ,' തൃഷ പറഞ്ഞു.
തൃഷയുടെ പേര് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് വിക്രത്തിന്റെ പേരിനൊപ്പമാണ്. സാമി സിനിമയ്ക്ക് ശേഷവും കുറേ സിനിമകൡ ഇവരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അതിന് ശേഷം വിജയ്‌ക്കൊപ്പവും പേര് വന്നു. കാരണം ഗില്ലിയിലെ രണ്ട് പേരും തമ്മിലുള്ള കെമിസ്ട്രി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
അത് കഴിഞ്ഞും ഇവര്‍ കുരുവി, തിരുപ്പാച്ചി, ആദി തുടങ്ങി കുറേ സിനിമകളില്‍ അഭിനയിച്ചിരുന്നു. അതിന് ശേഷം ഇരുവര്‍ക്കിടയില്‍ ഒരു പിരിവ് വന്നു. അത് മാത്രമല്ല, ഹീറോകള്‍ ഒരേ നടിമാര്‍ക്കൊപ്പം കുറേ ഒരുമിച്ച് അഭിനയിക്കില്ല. എന്നാല്‍ ഇപ്പോഴും ഇവര്‍ രണ്ട് പേരെയും കുറിച്ച് ആളുകള്‍ സംസാരിക്കാറുണ്ട്.
തൃഷയ്ക്ക് സിനിമയില്‍ നിന്ന് നല്ല പേര് തന്നെയാണ് കിട്ടിയത്. എല്ലാ സുഖ സൗകര്യങ്ങളും നേട്ടങ്ങളും തൃഷയ്ക്ക് നേടിക്കൊടുത്തിട്ടിട്ടുണ്ടെന്നും സബിത ജോസഫ് പറയുന്നു. തൃഷയ്ക്ക് 40 വയസ് ആകാന്‍ പോവുകയാണ്. നിശ്ചയം വരെ പോയ വിവാഹം തകര്‍ന്നതും അവര്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ കാരണമാണ്.
അതേ ആള്‍ തന്നെ മറ്റൊരു നടിയെ ഇപ്പോള്‍ വിവാഹം ചെയ്തുവെന്നും സബിത പറയുന്നു. തൃഷ എപ്പോള്‍ ആരെ കല്യാണം കഴിക്കണം എന്ന് പറയുന്നോ അപ്പോള്‍ അത് ചെയ്തുകൊടുക്കാന്‍ തയ്യാറാണെന്നാണ് തൃഷയുടെ അമ്മ പറയുന്നതെന്നും സബിത പറയുന്നു.

എന്നാല്‍ എന്റെ മനസിന് പറ്റുന്ന ഒരാളെ കണ്ടെത്തിയാല്‍ അപ്പോള്‍ തന്നെ വിവാഹം കഴിക്കാന്‍ റെഡിയാണെന്ന് തൃഷയും പറയുന്നുണ്ട്. തൃഷയ്ക്ക് ഡ്രംസ് വായിക്കുന്നതിലും നീന്തലിലും ഒക്കെ അഭിരുചിയുണ്ട്. പല നീന്തല്‍ മത്സരങ്ങളിലും പങ്കെടുത്ത് സമ്മാനങ്ങള്‍ ഒക്കെ തൃഷയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മൗനം പേസിയതേ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി തൃഷ നായികയായി എത്തുന്നത്. തുടര്‍ന്ന് മനസെല്ലാം, സാമി, ലേസ ലേസ, അലൈ, എനക്ക് 20 ഉനക്ക് 18 തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളില്‍ തുടക്ക കാലത്ത് തന്നെ അഭിനയിച്ചു. ഇതിന് ശേഷം തെലുഗുവിലും ചുവടുവെച്ച നടി തമിഴിലും തെലുങ്കിലും ഒരുപോലെ തിളങ്ങുകയായിരുന്നു.


Click it and Unblock the Notifications











