നയന്‍താരയെക്കാള്‍ ആരാധകര്‍ തൃഷയ്ക്കുണ്ട്, അതെങ്ങനെ?
തമിഴകത്തെ താരസുന്ദരികളാണ് നയന്‍താരയും തൃഷയും. ഇരുവരുടെയും ഹൊറര്‍ ചിത്രങ്ങളായ മായയും, നായകിയും അടുത്തിടെ പ്രേക്ഷകര്‍ക്കിടയിലെ ചര്‍ച്ചയായിരുന്നു. അശ്വിന്‍ ശരവണ്‍ സംവിധാനം ചെയ്ത നയന്‍താരയുടെ ഹൊറര്‍ മൂവി മായ റിലീസ് ചെയ്തത് അടുത്തിടെയാണ്. തൃഷയുടെ ഹൊറര്‍ മൂവിയുടെ ചിത്രീകരണം പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്.
ബഹുഭഷയിലൊരുക്കുന്ന നായകിയുടെ ചിത്രീകരണം സഹീര്‍ബാദിലാണ് ഇപ്പോള്‍ നടക്കുന്നത്. വ്യത്യസ്തമായ ലുക്കില്‍ തൃഷ എത്തുന്ന നായികയുടെ സെറ്റില്‍ ആരാധാകര്‍ ആയിരങ്ങളാണ്. നാല് ദിവസമായി നായകിയുടെ ഷൂട്ടിങ് സഹീര്‍ബാദില്‍ ആരംഭിച്ചിട്ട്, വലിയ ഒരു ജനം കൂട്ടം തന്നെയാണ് തൃഷയെ കാണാനെത്തുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ശ്രമം വരെ പരാജയപ്പെടുകയാണെന്നും ചിത്രത്തിന്റെ സംവിധായകന്‍ ഗോവി പറയുന്നു.

നയന്‍താരയേക്കാള്‍ ആരാധകര്‍ തൃഷയ്ക്കുണ്ട്, അതെങ്ങനെ?
ഹൈദരാബാദില്‍ ആരംഭിച്ച നായകിയുടെ ചിത്രീകരണം ഏറെ കുറേ പൂര്‍ത്തിയായി. കര്‍ണ്ണടകയുടെയും തെലുങ്കാനയുടെയും അതിര്‍ത്തി പ്രദേശമായ സഹീര്‍ ബാദിലാണ് ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്.

നയന്‍താരയേക്കാള്‍ ആരാധകര്‍ തൃഷയ്ക്കുണ്ട്, അതെങ്ങനെ?
തമിഴിലും തെലുങ്കിലുമായി സംവിധായകന്‍ ഗോവി ഒരുക്കുന്ന ഹൊറര്‍ ചിത്രമാണ് നായകി.

നയന്‍താരയേക്കാള്‍ ആരാധകര്‍ തൃഷയ്ക്കുണ്ട്, അതെങ്ങനെ?
20 വയസുകാരിയുടെ വേഷമാണ് തൃഷ നായകിയില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന് വേണ്ടി തൃഷ തന്റെ ഭാരം കുറയ്ക്കുകെയും ചെയ്തിരുന്നു.

നയന്‍താരയേക്കാള്‍ ആരാധകര്‍ തൃഷയ്ക്കുണ്ട്, അതെങ്ങനെ?
ചിത്രത്തിന് വേണ്ടി മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു പ്രൊമോ ഗാനവും തൃഷ ആലപിക്കുന്നുണ്ട്. ഇത് ആദ്യമായാണ് തൃഷ സിനിമയില്‍ പാടുന്നത്.


Click it and Unblock the Notifications