തിരക്കോട് തിരക്ക്, പ്രതിശ്രുത വരനോട് തൃഷ നോ പറഞ്ഞു
വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും തൃഷയ്ക്ക് തെന്നിന്ത്യയില്‍ തിരക്കോട് തിരക്കാണ്. കൈ നിറയെ ചിത്രങ്ങള്‍. വിവാഹത്തിന് മുമ്പേ കരാറൊപ്പിട്ട ചിത്രങ്ങളെല്ലാം പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് താരം. തിരക്കുകള്‍ക്ക് മേലെ തിരക്കായതോടെ പ്രതിശ്രുത വരന്‍ വരുണ്‍ മനിയനോട് പോലും തൃഷയ്ക്ക് നോ എന്ന് പറയേണ്ടി വന്നു.
വരുണിന്റെ റാഡിയാസ് മീഡിയയുടെ ബാനറില്‍ ഒരു പുതിയ ചിത്രം നിര്‍മിയ്ക്കാന്‍ ഒരുങ്ങുന്നുണ്ട്. ജയ് നായകനാകുന്ന ചിത്രത്തില്‍ നായികയായി തൃഷയെ വിളിച്ചിരുന്നു. എന്നാല്‍ തിരക്കുകള്‍ കാരണം തൃഷ നോ പറഞ്ഞത്രെ.

ഭോഗി, അപ്പാട്ടാക്കര്‍, തൃഷയുടെ മാനേജര്‍ നിര്‍മിയ്ക്കുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ഒരു ഹൊറര്‍ ചിത്രം എന്നീ തമിഴ് ചിത്രങ്ങള്‍ക്ക് പുറമെ ലയേണ്‍ ന്നെ തെലുങ്ക് ചിത്രവും നടിയ്ക്ക്പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതിനിടയില്‍ പുതിയ ചിത്രം ഏറ്റടുക്കാന്‍ കഴിയില്ലെന്ന് വന്നപ്പോഴാണ് വരുണ്‍ നിര്‍മിയ്ക്കുന്ന ചിത്രത്തിന് തൃഷ നോ പറഞ്ഞത്.
തൃഷ പിന്മാറിയതോടെ സംവിധായകന്‍ സിമ്രാനെയും പ്രഭുദേവയെയും സമീപിച്ചെന്നാണ് കേള്‍ക്കുന്നത്. തീരാത്ത വിളയാട്ട് പിള്ളെ, സമര്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തിരു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സമുദ്രക്കനി, ജോണ്‍ വിജയ്, ചാര്‍ലി, സോണിയ അഗര്‍വാള്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. തമാനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.


Click it and Unblock the Notifications