»   » തെന്നിന്ത്യന്‍ നടി തൃഷയെ മാനേജര്‍ ചതിച്ചു!!

തെന്നിന്ത്യന്‍ നടി തൃഷയെ മാനേജര്‍ ചതിച്ചു!!

Posted By: Rohini
Subscribe to Filmibeat Malayalam

വിവാഹം പോലും വേണ്ട എന്ന് പറഞ്ഞ് സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് തെന്നിന്ത്യന്‍ താര സുന്ദരി തൃഷ കൃഷ്ണ. എന്നാല്‍ സകലതും മറന്നുള്ള സിനിമാഭിനയം നടിയ്ക്ക് ഒരു മുട്ടന്‍ പണി കൊടുത്തു.

വന്ന കാലം മുതല്‍ ഇവര്‍ക്കും ചെറുപ്പമാണല്ലോ, സൗന്ദര്യം കൂടിയെങ്കിലേ ഉള്ളൂ...

തൃഷയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ദ്വിഭാഷ ചിത്രമാണ് നായകി. തെലുങ്കിലും തമിഴിലുമായി അണിയിച്ചൊരുക്കിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ തൃഷയെ കണ്ടപ്പോള്‍ ബാഹുബലി സംവിധായകന്‍ എസ് എസ് രാജമൗലി വരെ നടിയെ പ്രശംസിച്ചിരുന്നു. പിന്നീടെന്തുണ്ടായി?

തൃഷയുടെ മാനേജര്‍ നിര്‍മിച്ച ചിത്രം

ഗോവര്‍ദ്ധന്‍ റെഡ്ഡി സംവിധാനം ചെയ്ത ചിത്രത്തിന്റെ നിര്‍മാതാവ് തൃഷയുടെ മാനേജര്‍ ഗിരിധര്‍ മാമിഡിപ്പള്ളിയായിരുന്നു. ഗിരിധര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്.

മോശം തിരക്കഥയായിട്ടും ഏറ്റെടുത്തത് എന്തിന്?

ചിത്രത്തിന്റെ തിരക്കഥ തൃഷയ്ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. മോശം തിരക്കഥയായിട്ടും ചിത്രം ഏറ്റെടുത്തത് മാനേജരുടെ നിര്‍ബന്ധത്തെ തുടര്‍ന്നായിരുന്നുവത്രെ.

തൃഷ ആവശ്യപ്പെട്ട പ്രതിഫലം

ചിത്രത്തിന്റെ തമിഴ്‌നാട്ടിലെ വിതരണാവകാശമായിരുന്നു തൃഷ പ്രതിഫലമായി ചോദിച്ചത്. എന്നാല്‍ കൂടുതല്‍ ലാഭം തെലുങ്കില്‍ ലഭിയ്ക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തെലുങ്കിലെ വിതരണാവകാശം മാനേജര്‍ തൃഷയ്ക്ക് നല്‍കി

തൃഷയെ പറ്റിച്ച് മാനേജര്‍ കാശുവാരി

തെലുങ്ക് ബോക്‌സോഫീസില്‍ നായകി എട്ടുനിലയില്‍ പൊട്ടി. അതേ സമയം നിര്‍മാതാവ് തന്നെ വിതരണം ചെയ്ത തമിഴ്‌നാട്ടില്‍ നിന്നും ചിത്രം ഭേദപ്പെട്ട കളക്ഷന്‍ നേടി. നിര്‍മാതാവിന്റെ കൈ പൊള്ളിയില്ലെങ്കിലും തൃഷയ്ക്ക് വന്‍ സാമ്പത്തിക നഷ്ടം ചിത്രത്തിലൂടെ ഉണ്ടായി എന്നാണ് കേട്ടത്.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Trisha’s latest release, ‘Nayaki’, a horror film, was actually produced by Trisha’s manager. Trisha signed the film despite the lackluster story as she was convinced by her manager with his beguiling words.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam