ടിക് ടോക്കിൽ താരമായി തെന്നിന്ത്യൻ സുന്ദരി തൃഷ, ഡാൻസ് വീഡിയോ വൈറലാകുന്നു
കൊവിഡ് 19 ജനജീവിതം ആകെ സ്തംഭപ്പിച്ചിരിക്കുകയാണ്. കൊവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. തിരക്കുകളെല്ലാം മാറ്റി വെച്ച് സർക്കാരിന്റെ നിർദ്ദേശ പ്രകാരം വീടുകളിൽ ഒതുങ്ങിയിരിക്കുകയാണ് ജനങ്ങൾ. സിനിമ വ്യവസായത്തെ കൊറോണ വൈറസ് സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. തിയേറ്ററുകൾ അടച്ചിടുകയും ഷൂട്ടിങ്ങുകൾ നിർത്തി വയ്ക്കുകയും ചെയ്തിരുന്നു. തിരക്കുകളിൽ നിന്ന് തിരക്കുകളിലേയ്ക്ക് പായുന്ന താരങ്ങൾ വീടിനുള്ളിൽ ഇരിക്കുകയാണ്.

വീട്ടിലാണെങ്കിലും താരങ്ങൾ തിരിക്കിലാണ്. തങ്ങളുടെ പുതിയ പരീക്ഷണങ്ങളുമായി ഇവർ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് തെന്നിന്ത്യൻ താരം തൃഷ കൃഷ്ണയുടെ ഒരു ഉഗ്രൻ ഡാൻസാണ് . ലോക്ക് ഡൗൺ കാലത്തെ വിരസതമാറ്റാൻ താരം ടിക്ക് ടോക്കിൽ സജീവമാകുകയാണ്. താരത്തിന്റെ ടിക്ക് ടോക്ക് പ്രവേശനം ഇരു കൈകളും നീട്ടി ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
മേഘന്‍ തീ സ്റ്റാലിയന്റെ സാവേജ് സോങ്ങിനാണ് തൃഷ ചുവടുവെച്ചിരിക്കുന്നത്. മുറിയിൽ നിന്നാണ് താരം ചുവട് വെയ്ക്കുന്നത്. പർപ്പിൽ കളറിലുള്ള ടീ ഷർട്ടും കറുത്ത ഷോർട്സുമാണ് തൃഷ് ധരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ക്വാറന്റൈൻ കാലം സോഷ്യൽ മീഡിയയിലൂടെയാണ് തൃഷ സമയം ചെലവഴിക്കുന്നത്. കഴിഞ്ഞ ദിവസം സുഹൃത്തക്കളെ പരിചയപ്പെടുത്തി കൊണ്ട് തൃഷ രംഗത്തെത്തിയിരുന്നു.
ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടായിരുന്നു റാണയുടേയും അല്ലു അർജുന്റേയും ചിത്രം പങ്കുവെച്ചത്. മൂവരും വീഡിയോ കോൾ ചെയ്യുന്നതിന്റെ സ്ക്രീൻ ഷോർട്ടായിരുന്നു തൃഷ പങ്കുവെച്ചത്. താരത്തിന്റെ സ്റ്റോറി അന്ന് വൈറലായിരുന്നു. മണി രത്‌നം ഒരുക്കുന്ന 'പൊന്നിയിന്‍ സെല്‍വന്‍' ആണ് തൃഷ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം. കൂടാതെ മലയാളത്തിലും താരം എത്തുന്നുണ്ട്. മോഹൻ പ്രധാന വേഷത്തിലെത്തുന്ന ജീത്തു ജോസഫ് ചിത്രത്തിലൂടെയാണ് തൃഷ വീണ്ടും വെള്ളിത്തിരയിൽ എത്തുന്നത്. 2018 ൽ പുറത്തിറങ്ങിയ നിവിൻ പോളി ചിത്രമായഹേയ് ജൂഡായിരുന്നു താരത്തിന്റെ ഒടുവിൽ പുറത്തു വന്ന മലയാള ചിത്രം. 'പരപാദം വിളയാട്ടു', 'ഗര്‍ജനാനി', 'രാംഗി' എന്നിവയാണ് തൃഷയുടെതായി റിലീസിനൊരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍.


Click it and Unblock the Notifications











