»   » മോഹന്‍ലാലും മകനും ചെയ്യുന്നത് തൃഷയും ചെയ്തു.. കൗതുകത്തോടെ സംവിധായകന്‍

മോഹന്‍ലാലും മകനും ചെയ്യുന്നത് തൃഷയും ചെയ്തു.. കൗതുകത്തോടെ സംവിധായകന്‍

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ സാഹസിക രംഗങ്ങളിലൊന്നും ഡ്യൂപ്പിനെ ഉപയോഗിക്കാത്ത് നടനാണ് മോഹന്‍ലാല്‍. ഇപ്പോള്‍ ആദി എന്ന ചിത്രത്തിലൂടെ അഭിനയാരങ്ങേറ്റം കുറിയ്ക്കുന്ന പ്രണവ് മോഹന്‍ലാലും ഡ്യൂപ്പിനെ വയ്ക്കാതെ അഭിനയിക്കുന്നു എന്ന വാര്‍ത്ത വൈറലായിരുന്നു.

മോഹന്‍ലാലിനും മകനും ചെയ്യാമെങ്കില്‍ തൃഷയ്ക്കും ഡ്യൂപ്പില്ലാതെ അഭിനയിക്കാം. പുതിയ ചിത്രത്തില്‍ തൃഷ ഡ്യൂപ്പിന്റെ സഹായം ഇല്ലാതെ അഭിനയിച്ചത് സംവിധായകന് കൗതുകമായി. സംവിധായകന്റെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം..

നരഗാസുരനായി ഇന്ദ്രജിത്ത് ഞെട്ടിച്ചു! സുരേഷ് ഗോപി വരെ തോറ്റ് പോവും ഇന്ദ്രന്റെ പോലീസിന് മുന്നില്‍!

പരമപദം വിളയാട്ട്

തൃഷയെ നായികയാക്കി തിരുഘ്‌നനം സംവിധാനം ചെയ്യുന്ന ചിത്രമാണ് പരമപദം വിളയാട്ട്. നായികയ്ക്ക് പ്രധാന്യമുള്ള ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്നത് ആര്‍ഡി രാജശേഖറാണ്.

ഇതുവരെ ചെയ്യാത്തത്

തൃഷ ഇതുവരെ ചെയ്ത ആക്ഷന്‍ - ഹൊറര്‍ ചടിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിയ്ക്കും പരമപദം വിളയാട്ട് എന്നും ചിത്രം കരിയറില്‍ ഒരു ടേണിങ് പോയിന്റ് ആയിരിയ്ക്കും എന്നും സംവിധായകന്‍ പറയുന്നു.

കഥ കേട്ടപ്പോള്‍

കഥ വായിച്ചു കേട്ടയുടനെ തന്നെ ചിത്രത്തില്‍ അഭിനയിക്കാന്‍ തൃഷ താത്പര്യം പ്രകടിപ്പിച്ചു. അത്രയേറെ തൃഷയ്ക്ക് കഥ ഇഷ്ടപ്പെട്ടു. തൃഷയോട് കഥ പറയുന്നത് വരെ ചിത്രത്തിലെ മറ്റ് കഥാപുാത്രങ്ങളെ നിശ്ചയിച്ചിട്ടില്ലായിരുന്നു.

കഥാപശ്ചാത്തലം

ചിത്രത്തില്‍ ഒരു ഡോക്ടറായിട്ടാണ് തൃഷ എത്തുന്നത്. തൃഷയുടെ കഥാപാത്രത്തെ ഒരുകൂട്ടം ആളുകള്‍ തട്ടിക്കൊണ്ടു പോകുന്നതും അതില്‍ നിന്ന് രക്ഷപ്പെടാനുള്ള നായികയുടെ തീവ്ര ശ്രമങ്ങളുമാണ് ചിത്രം.

സെറ്റില്‍ തൃഷ

സെറ്റിലെ തൃഷയുടെ പെരുമാറ്റം മാതൃകാപരമാണെന്ന് സംവിധായകന്‍ പറയുന്നു. ഓരോ ഷോട്ട് കഴിയുമ്പോഴും ഇത്രയും മതിയോ.. വേണമെങ്കില്‍ ഒരു ടേക്ക് കൂടെ പോവാം എന്നൊക്കെ തൃഷ പറയുമത്രെ.

സാഹസിക പ്രകടനം

ഏര്‍ക്കാടിലെ കാട്ടിലാണ് ചിത്രത്തിലായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍. സ്റ്റണ്ണര്‍ ശ്യാം ആണ് സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍. വളരെ സാഹസികമായ ഒരു സംഘട്ടന രംഗത്ത് ഡ്യൂപ്പിനെ ഇടാം എന്ന് പറഞ്ഞപ്പോള്‍, വേണ്ട താന്‍ തന്നെ ചെയ്‌തോളാം എന്ന് പറഞ്ഞ് തൃഷ മുന്നോട്ട് വന്നു- സംവിധായകന്‍ പറഞ്ഞു

English summary
Trisha’s career is going great guns these days! With several movies in her kitty, the svelte lady has been roped in for an intriguing thriller titled Paramapadham Vilayaattu

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam