തൃഷയ്ക്ക് പകര്‍ച്ചപ്പനി
തെന്നിന്ത്യന്‍ നടി തൃഷയ്ക്ക് പകര്‍ച്ചപ്പനി ബാധിച്ചു. തല അജിത്ത് കുമാറിന്റെ 55 ആമത് ചിത്രമായ 'എന്നെ അറിന്താല്‍' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണത്രെ പനി ബാധിച്ചത്. ഇതേ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവച്ചിരിക്കയാണെന്നും അറിയുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തൃഷയ്ക്ക് തീരെ സുഖമുണ്ടായിരുന്നില്ല. നല്ല പനിയായിരുന്നു. ഡോക്ടറെ കാണിച്ചപ്പോള്‍ പൂര്‍ണമായും ബെഡ് റസ്റ്റ് വേണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്ക് മേലയായി തൃഷ ബെഡ്‌റസ്റ്റിലാണ്. കഴിഞ്ഞ ദിവസം ട്വിറ്റിറില്‍ തൃഷ പനിയുടെ കാഠിന്യം എത്രത്തോളമെന്ന് കുറിച്ചു.

ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന എന്നൈ അറിന്താല്‍ 2015 പൊങ്കലിന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. അജിത്തിന്റെ നായികയായി ഒരു തമിഴ് നാടന്‍ പെണ്‍കുട്ടിയുടെ വേഷത്തിലാണ് തൃഷ എത്തുന്നത്.
ചിത്രത്തിന്റെ ചിത്രീകരണം ഏറെ കുറേ പൂര്‍ത്തിയായി. തൃഷയെ കൂടാതെ അനുഷ്‌ക ഷെട്ടിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. അജിത്തിന്റെ ചിത്രമെന്നതിനാലും ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്നതിനാലും ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ചിത്രത്തെ കാത്തിരിക്കുന്നത്.


Click it and Unblock the Notifications