തൃഷയ്ക്കും അമ്മയ്ക്കുമെതിരെ അറസ്റ്റ് വാറണ്ട്
തെന്നിന്ത്യന്‍ താരം തൃഷയ്ക്കും അമ്മ ഉമ കൃഷ്ണനും അറസ്റ്റ് വാറണ്ട്. 2005ല്‍ ഫയല്‍ ചെയ്യപ്പെട്ട ഒരു അപകീര്‍ത്തി കേസുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരിക്കുകയും ഇതിന് വിശദീകരണം നല്‍കാതിരിക്കുകയും ചെയ്തതിനാണ് കോടതി രണ്ടുപേര്‍ക്കുമെതിരെ അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചത്.
2005ല്‍ ഒരു മാഗസിനില്‍ തൃഷയുടേതെന്ന പേരില്‍ പ്രസിദ്ധീകരിച്ച മോശമായ ചില ചിത്രങ്ങളുമായി ബന്ധപ്പെട്ടാണ് കേസ് നിവലില്‍ വന്നത്. മോശം ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച മാഗസിനെതിരെ ഇവര്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുകയായിരുന്നു. പിന്നീട് കരിയറില്‍ തിരക്കിലായ തൃഷ കേസിന്റെ കാര്യം വിട്ടുകളയകുയം മാഗസിന്‍ പ്രസിദ്ധീകരിച്ച ചിത്രങ്ങള്‍ തന്റേതല്ലെന്നൊരു പ്രസ്താവന ഇറക്കുകയും ചെയ്തു.
എന്നാല്‍ അപ്പോഴും കോടതിയില്‍ കേസ് നിലനില്‍ക്കുകയും ഇടക്കിടെ കേസ് വിളിയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ തൃഷയോ മാതാവോ കോടതിയില്‍ എത്തിയില്ല. ഇത്തരത്തില്‍ പലവട്ടം വാദികള്‍ ഹാജാരാതിരുന്നതോടെയാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
എഗ്മോര്‍ കോടതിയിലാണ് കേസ് നിലനില്‍ക്കുന്നത്. 2005ല്‍ തൃഷയുടെ മാതാവാണ് മാഗസിനെതിരെ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തത്.


Click it and Unblock the Notifications












