തമിഴകത്തെ താര റാണിയായപ്പോഴും അച്ഛൻ ജോലിക്കാരൻ; തൃഷയുടെ പിതാവ് ജീവിച്ചതിങ്ങനെ

തമിഴകത്ത് വർഷങ്ങളായി മുൻനിരയിൽ തുടരുന്ന നടിയാണ് തൃഷ. തമിഴ്നാട്ടുകാരിയായ തൃഷ തമിഴകത്ത് തന്നെ വിജയഗാഥ തീർത്തു. തെലുങ്ക്, കന്നഡ, മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും തൃഷയെ എന്നും ചേർത്ത് പിടിച്ചത് തമിഴകമാണ്. തന്റെ കരിയറിൽ താഴ്ച വന്നപ്പോൾ പോലും ആരാധകരുടെ സ്നേഹം അത് പോലെ തുടർന്നിരുന്നെന്ന് നടി അടുത്തുടെ പറഞ്ഞിട്ടുണ്ട്. അന്നും ഇന്നും മെലിഞ്ഞ് നീണ്ട സുന്ദരിയാണ് തൃഷ. ഏജിംഗ് ലൈക്ക് ഫൈൻ വൈൻ എന്നാണ് തൃഷയെക്കുറിച്ച് ആരാധകർ പറയാറ്.

പ്രായം നാൽപതായിട്ടും തൃഷയുടെ അഴകിന് ഒരു കോട്ടവും വന്നിട്ടില്ല. ഒടുവിൽ പുറത്തിറങ്ങിയ പൊന്നിയിൻ സെൽവൻ എന്ന സിനിമയിൽ നടിയുടെ സ്ക്രീൻ പ്രസൻസ് എല്ലാവരും എടുത്ത് പറയുന്നുണ്ടായിരുന്നു. സൂപ്പർ സ്റ്റാറുകളുടെ നായിക, ഹിറ്റ് സിനിമകളുടെ നിര തുടങ്ങി പല ഘടകങ്ങളാണ് തൃഷയെ ഇന്നും ഈ താരപദവിയിൽ നിലനിർത്തുന്നത്.

Trisha

ഇതിനപ്പുറം നടിയുടെ അമ്മ ഉമ കൃഷ്ണന്റെ പിന്തുണയും വളരെ വലുതാണ്. നടിയുടെ കരിയറിലെ തുടക്ക കാലം മുതൽ അമ്മ ഉമ ഒപ്പമുണ്ട്. ചെറിയ പ്രായത്തിൽ തന്നെ അഭിനയിച്ച് തുടങ്ങിയതിനാൽ അക്കാലത്ത് നടിയുടെ കരിയറിൽ വലിയ സ്വാധീനം അമ്മയ്ക്കുണ്ടായിരുന്നു. ഉമയുടെ ചിത്രങ്ങളും ഇതിനിടെ പുറത്ത് വന്നിരുന്നു.

എന്നാൽ തൃഷയുടെ അച്ഛനെ പറ്റി നടി അധികം എവിടെയും അധികം സംസാരിച്ച് കേട്ടിട്ടില്ല. തുടക്ക കാലത്തൊന്നും തൃഷയ്ക്കൊപ്പം ഫോട്ടോകളിൽ അച്ഛൻ കൃഷ്ണനെ അധികം കണ്ടിരുന്നുമില്ല. 2012 ലാണ് ഇദ്ദേഹം മരിക്കുന്നത്. 66ാം വയസ്സിലാണ് തൃഷയുടെ പിതാവ് കൃഷ്ണൻ മരിക്കുന്നത്. ഇവരുടെ ഏക മകളാണ് തൃഷ. തൃഷയുടെ അച്ഛനെക്കുറിച്ച് മാധ്യമപ്രവർത്തകൻ ചെയ്യാറ് ബാലു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ആഗയം തമിഴ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Trisha

തൃഷയുടെ അച്ഛൻ ആരെയും ആശ്രയിക്കാൻ ആഗ്രഹിച്ചിരുന്നില്ല. സ്വന്തം അധ്വാനത്തിൽ ഭക്ഷണം കഴിക്കുമെന്ന് തീരുമാനത്തിലായിരുന്നു. ചെന്നെെയിൽ ഒരു പ്രബലമായ ഹോട്ടലിലെ മാനേജരായിരുന്നു അദ്ദേഹം. തൃഷ വലിയ നടിയായ ശേഷവും. വളരെ സാധാരണമായാണ് അദ്ദേഹം ജീവിച്ചത്. എന്റെ മകളെക്കുറിച്ച് എന്നോട് ചോദിക്കല്ലേ അവളുടെ അമ്മയോട് ചോദിക്കൂ, എന്റെ ജോലി ഇതാണ്. ഇവിടെ ജോലി ചെയ്ത് ശമ്പളം വാങ്ങുന്നെന്നും അദ്ദേഹം പറയുമായിരുന്നു. മകളുടെ സിനിമാ കരിയറിനോടും പ്രശസ്തിയോടുമൊന്നും അദ്ദേഹത്തിന് താൽപര്യമില്ലായിരുന്നെന്ന് ചെയ്യാറ് ബാലു പറഞ്ഞു.

തൃഷയുടെ ജീവിതത്തെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. തൃഷ തെരവുനായകളോട് വളരെ അനുകമ്പ കാട്ടുന്ന വ്യക്തിയാണ്. സുഹൃത്തുക്കളെല്ലാം വിദേശത്ത് നിന്നുള്ള നായകളെ വാങ്ങുമ്പോൾ തൃഷ തെരുവുനായകളെ വീട്ടിൽ വളർത്തുന്നുണ്ട്. കാരുണ്യമുള്ള മനസ്സാണ് തൃഷയ്ക്കെന്നും ഇദ്ദേഹം പറയുന്നു. കരിയറിൽ സിമ്രാൻ നേരിട്ടതിന് സമാനമായ ഗോസിപ്പുകളും വിവാദങ്ങളും തൃഷയ്ക്കും നേരിടേണ്ടി വന്നെന്ന് ഇദ്ദേഹം പറയുന്നു. എങ്കിലും തൃഷ ബുദ്ധിമതിയാണെന്നും പ്രാെഫഷനോട് ആത്മാർത്ഥത കാണിക്കുന്ന നടിയാണെന്നും ഇദ്ദേഹം വ്യക്തമാക്കി.

മുമ്പ് പലപ്പോഴും ഗോസിപ്പ് കോളങ്ങളിലും തൃഷ വിഷയമായിട്ടുണ്ട്. നടൻ റാണ ദഗുബതിയായിരുന്നു തൃഷയുടെ കാമുകൻമാരിലൊരാൾ. എന്നാൽ പിന്നീട് ഇരുവരും പിരിഞ്ഞു. പിന്നീട് വരുൺ മന്യൻ എന്ന വ്യവസായിയുമായി തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. എന്നാൽ വിവാഹത്തിലെത്തും മുമ്പേ രണ്ട് പേരും പിരിഞ്ഞു. പിന്നീട് കരിയറിന് വലിയ പ്രാധാന്യം തൃഷ നൽകി. ഒരു വിവാഹത്തിന് നടി ഇതുവരെ തയ്യാറായിട്ടുമില്ല. വിവാഹ മോചനത്തിൽ താൻ വിശ്വസിക്കുന്നില്ലെന്നും അനുയോജ്യമായ ആളെ കണ്ടാലേ വിവാഹം കഴിക്കൂ എന്നുമാണ് തൃഷ മുമ്പ് പറഞ്ഞത്.

Read more about: trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X