ഞാൻ ദൈവത്തിന്റെ ഇഷ്ട പുത്രിയാണെന്ന് തൃഷ, അങ്ങനെ പറയാൻ കാരണം?

തൃഷയുടെ സന്തോഷം ഇപ്പോൾ അളക്കാൻ കഴിയുന്നതിലും അപ്പുറമാണ്. പത്ത് പതിനെട്ട് വർഷത്തോളമായി തമിഴ് സിനിമാ ലോകത്ത് നിറഞ്ഞ് നിൽക്കുകയാണെങ്കിലും ഈ വർഷക്കാലമത്രയും ലഭിക്കാത്ത ആ ഭാ​ഗ്യം തൃഷയ്ക്ക് ലഭിച്ചത് ഇപ്പോഴാണ്. അതെ സൂപ്പർ സ്റ്റാർ രജനികാന്തിനൊപ്പം അഭിനയിക്കാനുള്ള അവസരം.

1999 ൽ സിനിമയിലേക്ക് പ്രവേശിച്ച ശേഷം കമൽ ഹസൻ, വിജയ്, വിക്രം, അജിത്ത്, സൂര്യ തുടങ്ങി തമിഴിലെ മുൻനിരതാരങ്ങൾക്കൊപ്പവും പിൻനിരതാരങ്ങൾക്കൊപ്പവും തൃഷ അഭിനയിച്ചു. എന്നാൽ രജനികാന്തിനൊപ്പം മാത്രം ഒരു സീൻ പോലും പങ്കിടാനുള്ള അവസരം തൃഷയ്ക്ക് ലഭിച്ചില്ല. ഇപ്പോഴിതാ ആ സുവർണാവസരം വന്നിരിക്കുന്നു.

trisha

തലൈവർ 165 എന്ന് താത്കാലിക നാമിമിട്ട രജനികാന്ത് ചിത്രത്തിൽ നായിക തൃഷ കൃഷ്ണയാണ്. കാർത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൺ പിക്ചേഴ്സ് ഇക്കാര്യം തങ്ങളുടെ ഔദ്യോ​ഗിക പേജിലൂടെ പുറത്ത് വിട്ട ശേഷം തന്റെ സന്തോഷം തൃഷ കൃഷ്ണയും ട്വിറ്ററിലൂടെ അറിയിച്ചു.

'ചില പുലരികളിൽ ഉറക്കമുണർന്നാൽ അപ്പോഴും സ്വപ്നത്തിലായിരിയ്ക്കും.' എന്ന് പറഞ്ഞുകൊണ്ടാണ് തൃഷയുടെ ട്വീറ്റ്. നല്ല തിങ്കൾ, ദൈവത്തിന്റെ ഇഷ്ടപുത്രി, എന്റെ വൃത്തം ഇന്ന് പൂർത്തിയായി തുടങ്ങിയ ഹാഷ്ടാ​ഗുകളും പോസ്റ്റിനൊപ്പമുണ്ട്. സൺപിക്ചേഴ്സിന്റെ ട്വീറ്റ് ഷെയർ ചെയ്തുകൊണ്ടാണ് തൃഷ തന്റെ സന്തോഷം പങ്കുവച്ചത്.

കരിയറിൽ ഇപ്പോൾ വളരെ സെലക്ടീവാണ് തൃഷ കൃഷ്ണ. നയൻതാരയ്ക്ക് ശേഷം നായികയ്ക്ക് പ്രാധാന്യമുള്ള സിനിമകൾ തിരഞ്ഞെടുത്ത് ചെയ്യുന്ന തിരക്കിലാണ് തൃഷ. മോഹിനി എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. 96, ​ഗർജനൈ, സതുരം​ഗവേട്ടൈ 2, 1818, പരമദം വിളയാട്ട് എന്നിവയാണ് തൃഷ കരാറ് ചെയ്ത മറ്റ് പുതിയ ചിത്രങ്ങൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X