തൃഷ ഇല്ലെങ്കില്‍ നയന്‍താര..ഇത് ഏത് സിനിമ
തൃഷ ഇല്ലാനാ നയന്‍താര..പുതിയ സിനിമയുടെ പേരാണ്. കേട്ടിട്ട് എന്തു തോന്നുന്നു. നയന്‍താരയും തൃഷയും ഒരുമിച്ചെത്തുന്ന സിനിമ എന്നാണോ നിങ്ങള്‍ ഇപ്പോള്‍ വിചാരിക്കുന്നത്. എന്നാല്‍ കഥ ഇതൊന്നുമല്ല. സിനിമയുടെ പേര് മാത്രമാണ് ഇത്. സിനിമയില്‍ രണ്ട് നടിമാരും ഏഴകലത്തു പോലും വരുന്നില്ല. പിന്നെ എന്തിനാണ് ഇങ്ങനെയൊരു പേര്. ഇതാണ് എല്ലാവരുടെയും ചര്‍ച്ചാവിഷയം.
ജിവി പ്രകാശ് കുമാര്‍ നായകനാകുന്ന പുതിയ ചിത്രമാണ് തൃഷ ഇല്ലാനാ നയന്‍താര. ആനന്ദിയാണ് ചിത്രത്തിലെ നായിക. ചിത്രീകരണ ദിനത്തില്‍ ചിത്രത്തിന്റെ പേര് കേട്ടപ്പോള്‍ അണിയറപ്രവര്‍ത്തകരെല്ലാം ഒന്നു പകച്ചു നിന്നുപോയി. എല്ലാവരും വിചാരിച്ചത് തൃഷയും നയന്‍താരയുമായിരിക്കും ചിത്രത്തിലെ നായികമാര്‍ എന്നാണ്.

ചിത്രീകരണം ആരംഭിച്ചപ്പോള്‍ പേര് കേട്ട് തൃഷയെയും നയന്‍താരയെയും കാണാന്‍ ആരാധകര്‍ തടിച്ചുകൂടി. സംവിധായകന്‍ കാര്യം പറഞ്ഞിട്ടും ആരാധകര്‍ വിശ്വസിച്ചില്ല. പേര് എല്ലാവര്‍ക്കും ശരിക്കും ആശയക്കുഴപ്പം ഉണ്ടാക്കി. ആദിക് രവിചന്ദ്രനാണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്.
ഒരു റൊമാന്റിക് കോമഡി ചിത്രമായിരിക്കും തൃഷ ഇല്ലാനാ നയന്‍താര. പേരിനുള്ളിലെ കഥ അറിയാന്‍ സിനിമ തിയറ്ററുകളില്‍ എത്തുന്നത് വരെ നിങ്ങള്‍ കാത്തിരിക്കേണ്ടി വരും. സിനിമയിലെ സംഗീതസംവിധാനം ഒരുക്കുന്നതും ജിവി പ്രകാശ് കുമാറാണ്.


Click it and Unblock the Notifications