For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തൃഷ കയ്യിലും തുടയിലും ജയംരവിയെ പച്ചകുത്തിയതെന്തിന്

    By Aswathi
    |

    ശരീരത്തില്‍ പച്ചകുത്തുന്നത് നടന്മാര്‍ക്ക് മാത്രമല്ല നടിമാര്‍ക്കും ഒരു സ്റ്റൈലാണ്. പക്ഷെ തെന്നിന്ത്യന്‍ താരം തൃഷയ്ക്ക് ഈ ഭ്രാന്ത് അല്പം കൂടിയും പോയി. പുറത്ത് സൂര്യനും ഋക്ഷഭവും പച്ചകുത്തിയ തൃഷ നഞ്ചത്ത് ഒരു ടീമോ ടാറ്റയും പതിപ്പിച്ചിട്ടുണ്ട്.

    നെഞ്ചത്തും പുറത്തെല്ലാം സ്ഥലം തികഞ്ഞു. അടുത്ത ആളുടെ ഫോട്ടോ തൃഷയും കയ്യിലും തൊടയിലുമാണ് പച്ചകുത്തിയിരിക്കുന്നത്. ആരതാണെന്നല്ലേ ചിന്തിക്കുന്നത്. ഇത്തവണ തൃഷ പച്ചകുത്തിയിരിക്കുന്നത് തമിഴ് യുവനടന്‍ ജയം രവിയുടെ രൂപമാണ്. തൃഷയുടെ ഇടത് കയ്യിലും തുടയിലുമാണ് ജയംരവി കേറിയിരിക്കുന്നത്.

    boologham

    തൃഷ ജയം രവിയുടെ രൂപം ശരീരത്തില്‍ പച്ചകുത്തിയെന്നു കേട്ട് ഗോസിപ്പു പരത്താന്‍ വരട്ടെ. ജയംരവിയോടുള്ള പ്രേമമോ ആരാധനയോ മൂത്തിട്ടൊന്നുമല്ല. ഇരുവരും ഒന്നിക്കുന്ന ഭൂലോകം എന്ന ചിത്രത്തിന് വേണ്ടിയാണ് ശരീരത്തില്‍ ഈകൊത്തുപണി.

    കല്യാണ കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന, വടക്ക് ചെന്നൈയില്‍ ജീവിച്ച ഒരു ബോക്‌സറുടെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ ഹോളിവുഡ് താരം നതാന്‍ ജോണ്‍സും അഭിനയിക്കുന്നു. ഒരു ഹോളിവുഡ് ടെച്ചിലാണ് ചിത്രമൊരുങ്ങുന്നത്. നതാനും ജയം രവിയും തമ്മിലുള്ള ഫൈറ്റ് സീനുകള്‍ ചെയ്തിരിക്കുന്നത് ഹോളിവുഡ് ഇടി മാസ്റ്റര്‍ ലാര്‍ണല്‍ സ്‌റ്റോവലാണ്.

    നേരത്തെ സംതിങ് സംതിങ് ഉണക്കും എണക്കും എന്ന ചിത്രത്തില്‍ ജയംരവിയും തൃഷയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. എ രാജ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രഭുവയിരുന്നു മറ്റൊരു പ്രധാനം വേഷം ചെയ്തത്‌

    English summary
    Trisha has got tattoo's of Jayam Ravi on her thighs and arms for her upcoming film 'Boologham.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X