തൃഷ താത്പര്യം പ്രകടപ്പിച്ചപ്പോള്‍ കമല്‍ ഹാസന്‍ തൃഷയെ തന്‍റെ 'ബോണ്ട് ഗേളാക്കി'
12 വര്‍ഷത്തെ അഭിനയ പരിചയം ഉണ്ടെങ്കിലും തമിഴില്‍ മിന്നിത്തിളങ്ങാന്‍ തൃഷയ്ക്ക് അടുത്തിടെ കഴിയുന്നില്ല. തൃഷയുടെ യുഗം തന്നെ ഏറെക്കുറെ അവാസനിച്ച് മട്ടായിരുന്നു. എന്നാല്‍ ഹിറ്റ് ചിത്രങ്ങളിലൂടെ അവര്‍ തിരിച്ചെത്തി. വീണ്ടും കാര്യമായ വിജയചിത്രങ്ങളൊന്നും അവകാശപ്പെടാനില്ലാതെ തൃഷ ഇന്‍ഡസ്ട്രിയില്‍ അപ്രത്യക്ഷമാവുകയാണ് താരം. ഒരു പക്ഷേ വിവാഹം നിശ്ചയിച്ചതിനാലാകാണം തൃഷ പുതിയ ചിത്രങ്ങള്‍ ഏറ്റെടുക്കാത്തത്.
അതേ സമയം ചില തമിഴ് തെലുങ്ക് ചിത്രങ്ങള്‍ക്ക് താരം കരാര്‍ ഒപ്പിട്ടു. പുതിയ ചിത്രങ്ങള്‍ ഏറ്റെടുക്കുന്നില്ലെന്ന് മുന്‍പ് പറഞ്ഞെങ്കിലും കമല്‍ ഹാസന്‍ ചിത്രത്തിന് വേണ്ടി തൃഷ കരാര്‍ ഒപ്പിട്ടതയാണ് വാര്‍ത്ത പ്രചരിയ്ക്കുന്നത്. കമല്‍ ഹാസന്‍ തന്നെ നിര്‍മ്മിയ്ക്കുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ തൃഷ താത്പര്യം പ്രകടിപ്പിച്ചതായാണ് വാര്‍ത്ത.

ജയിംസ് ബോണ്ട് സ്‌റ്റൈലില്‍ കമല്‍ഹാസന്‍ ഒരുക്കുന്ന ചിത്രത്തില്‍ സ്‌റ്റൈലിഷായ ഒരു വേഷത്തില്‍ തൃഷയും അഭിനയിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് കമല്‍-തൃഷ ജോഡികള്‍ ഒന്നിയ്ക്കാനൊരുങ്ങുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് മെയ് അവസാനത്തോടെ ആരംഭിയ്ക്കും. കമലിന്റെ ബോണ്ട് ഗേളായി വൈകാതെ തൃഷയെ കാണാം .


Click it and Unblock the Notifications