»   » ആ സത്യം തൃഷയുടെ അമ്മ വെളിപ്പെടുത്തി, വിമര്‍ശിച്ചവരെല്ലാം ഞെട്ടി!!

ആ സത്യം തൃഷയുടെ അമ്മ വെളിപ്പെടുത്തി, വിമര്‍ശിച്ചവരെല്ലാം ഞെട്ടി!!

Posted By: Rohini
Subscribe to Filmibeat Malayalam

സുപ്രിം കോടതി ജല്ലിക്കെട്ട് നിരോധിച്ചപ്പോള്‍ തമിഴ് സിനിമാ താരങ്ങളെല്ലാം അതിനെ എതിര്‍ത്തുകൊണ്ട് ട്വിറ്ററിലും ഫേസ്ബുക്കിലും ടിവി ചാനലുകളിലുമെത്തി. വിഷയത്തില്‍ ഒന്നും മിണ്ടാത്ത താരങ്ങളുമുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് തൃഷ. എന്നിട്ടും തമിഴകം തൃഷയെ പിച്ചിക്കീറി.

തൃഷയെ ഡ്രങ്കണ്‍ മങ്കി എന്ന് വിളിച്ച് ആക്ഷേപിച്ച സംവിധായകന്‍, എന്തിന് ?

ജെല്ലിക്കെട്ടിനെതിരെ മൃഗസംരക്ഷണ സംഘടനയായ പെറ്റ പരാതി നല്‍കിയിരുന്നു. തൃഷ പെറ്റയിലെ അംഗമാണെന്നും, തമിഴ് സംസ്‌കാരത്തിന്റെ ഭാഗമായ ജെല്ലിക്കെട്ടിനെതിരെ പരാതി നല്‍കിയ പെറ്റയെ തൃഷ എങ്ങിനെ പിന്തുണയ്ക്കും എന്നും ചോദിച്ചുകൊണ്ടായിരുന്നു ആക്രമണം.

തൃഷ അംഗമല്ല

എന്നാല്‍ ഇപ്പോള്‍ ആ സത്യം വെളിപ്പെടുത്തിക്കൊണ്ട് തൃഷയുടെ അമ്മ ഉമ കൃഷ്ണ രംഗത്തെത്തിയിരിയ്ക്കുകയാണ്. തൃഷ പെറ്റയില്‍ അംഗമല്ല എന്നും ജെല്ലിക്കട്ട് വഷയത്തില്‍ തൃഷ പ്രതികരണങ്ങളൊന്നും തന്നെ നടത്തിയിട്ടില്ല എന്നും ഉമ വ്യക്തമാക്കി.

ട്വിറ്റര്‍ ഹാക്ക് ചെയ്തത്

തൃഷ ജെല്ലിക്കെട്ടിനെതിരെ പരാതി നല്‍കിയ പെറ്റയെ പിന്തുണയ്ക്കുന്നു എന്നാരോപിച്ച് പലരും ട്വിറ്ററില്‍ തൃഷയെ ആക്രമിയ്ക്കുകയും നടിയുടെ ട്വിറ്റര്‍ എക്കൗണ്ട് ഹാക്ക് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് എക്കൗണ്ട് തിരിച്ചെടുത്ത തൃഷ പ്രശ്‌നങ്ങളെ തുടര്‍ന്ന് ട്വിറ്റര്‍ വിട്ട് പോയി. വിഷയത്തില്‍ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍രിയിരുന്നു

പ്രതികരണവുമായി തൃഷ

നടി എയ്ഡ്‌സ് വന്നു മരിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. ഒരു നടിയെയും അവളുടെ കുടുംബത്തെയും അപമാനിക്കുന്നതാണോ തമിഴ് സംസ്‌കാരം എന്ന് ചോദിച്ചുകൊണ്ട് തൃഷ രംഗത്തെത്തിയതും വാര്‍ത്തയായി. നിങ്ങളെ തമിഴര്‍ എന്ന് വിളിക്കാന്‍ കഴിയില്ല എന്നാണ് നടി പറഞ്ഞത്.

പിന്തുണ ലഭിച്ചു

സംഭവത്തില്‍ കമല്‍ ഹസന്‍ ഉള്‍പ്പടെയുള്ളവര്‍ തൃഷയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ജെല്ലിക്കട്ടും തൃഷയും നമ്മുടേതാണ് തൃഷയെ ഇങ്ങനെ ആക്രമിക്കരുത് എന്നാണ് കമല്‍ ഹസന്‍ പറഞ്ഞത്.

English summary
Trisha’s mother Uma Krishnan has reportedly said that Kollywood actress Trisha is not a member of the animal rights organisation PETA. According to reports, Uma Krishnan also added that the actress is not against Jallikattu.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam