മോഹൻലാലിനും ജീത്തുവിനും ഇടയിൽ തൃഷ! റാമിന്റെ ചിത്രങ്ങൾ വൈറലാകുന്നു
ദൃശ്യത്തിന് ശേഷം മോഹൻലാൽ -ജീത്തു ജോസഫ് കൂട്ട്ക്കെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് റാം. തെന്നിന്ത്യൻ താരം തൃഷ നായികയായി എത്തുന്ന ചിത്രത്തിനായി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴിത റാമിന്റെ ചിത്രങ്ങൾ പങ്കുവെച്ച് തൃഷ. മോഹൻലാലിനും ജീത്തു ജോസഫിനും ഒപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും നല്ല സംവിധായകന്മാരിൽ ഒരാൾ എന്നാണ് ജീത്തു ജോസഫിനെ തൃഷ വിശേഷിപ്പിച്ചിരിക്കുന്നത്. ലെജൻഡറി സ്റ്റാറെന്നാണ് ലാലേട്ടനെ കുറിച്ച് തെന്നിന്ത്യൻ താര സുന്ദരി പറയുന്നത്. ഇരുവർക്കുമൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് തന്റെ ഭാഗ്യമായി കാണുന്നെന്നും നടി ചിത്രത്തിനോടൊപ്പം ട്വീറ്റ് ചെയ്തിട്ടുണ്ട്. റാമിന്റെ കൂടുതൽ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്.
ഹോയ് ജൂഡിനു ശേഷം തൃഷ മലയാളത്തിലെത്തുന്ന ചിത്രമാണ് റാം. ചിത്രത്തിൽ മോഹൻലാലിന്റെ ഭാര്യ ഗെറ്റപ്പിലാണ് തൃഷ എത്തുന്നത്. ഡോക്ടർ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ജീത്തു ജോസഫ് - മോഹൻലാൽ കൂട്ട്കെട്ടിൽ പിറക്കുന്ന ചിത്രമായതു കൊണ്ട് ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഹീ ഹാസ് നോ ബൗണ്ടറീസ് എന്ന ടാഗ് ലൈനോടെയാണ് ടൈറ്റിൽ പുറത്തു വന്നിരിക്കുന്നത്.


Click it and Unblock the Notifications











