ചാര്‍മിയുമായുളള വിവാഹത്തിന് തൃഷയ്ക്ക് സമ്മതം! വൈറലായി നടിയുടെ ട്വീറ്റ്! കാണൂ

By Midhun Raj

96ന്റെ വിജയത്തിലൂടെ തമിഴകത്ത് വീണ്ടും തിളങ്ങിനില്‍ക്കുകയാണ് തൃഷ കൃഷ്ണന്‍. സിനിമയിലെ ജാനു എന്ന കഥാപാത്രം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവാണ് ഉണ്ടാക്കിയിരുന്നത്. വിജയ് സേതുപതിക്കൊപ്പമുളള നടിയുടെ ആദ്യ ചിത്രം തന്നെ തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു. സിനിമാത്തിരക്കുകള്‍ക്കിടെ കഴിഞ്ഞ ദിവസമായിരുന്നു തന്റെ 36ാം പിറന്നാള്‍ തൃഷ ആഘോഷിച്ചിരുന്നത്.

നടിക്ക് ആശംസകളുമായി സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ എത്തിയിരുന്നു. ഇതില്‍ നടി ചാര്‍മി കൗര്‍ തൃഷയോട് ആവശ്യപ്പെട്ടൊരു കാര്യമായിരുന്നു വൈറലായിരുന്നത്. തൃഷയോട് വിവാഹഭ്യര്‍ത്ഥന നടത്തികൊണ്ടുളള നടിയുടെ ട്വീറ്റ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

trisha-Charmy Kau

"ഇന്നും എന്നും ഞാന്‍ നിന്നെ ഇഷ്ടപ്പെടുന്നു. എന്റെ വിവാഹാഭ്യര്‍ത്ഥന നീ സ്വീകരിക്കുന്നത് കാത്തിരിയ്ക്കുകയാണ് ഞാന്‍. നമുക്ക് വിവാഹം കഴിക്കാം. പെണ്ണും പെണ്ണും വിവാഹം ചെയ്യുന്നതിന് നിയമതടസ്സമില്ല എന്നായിരുന്നു ചാര്‍മി തൃഷയെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തിരുന്നത്. ചാര്‍മിയുടെ ട്വീറ്റിന് തൃഷ മറുപടി നല്‍കിയതും ശ്രദ്ധേയമായി മാറിയിരുന്നു. 'നന്ദി ഞാന്‍ ഇതിനോടകം സമ്മതം പറഞ്ഞു കഴിഞ്ഞു' എന്നായിരുന്നു തൃഷ റീട്വീറ്റ് ചെയ്തത്.

പൗര്‍ണമി എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ച ഇരുവരും അടുത്ത സുഹൃത്തുകള്‍ കൂടിയാണ്. ഏതായാലും ഇവരുടെ സൗഹൃദ സംഭാഷണം ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിയിരിക്കുകയാണ്.

trisha-charmy kaur

അതേസമയം 96നു ശേഷം പരമപഥം വിളയാട്ട് എന്ന ചിത്രമാണ് തൃഷയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. 96ന്റെ വിജയത്തിനു ശേഷം തമിഴില്‍ നടിയുടെ താരമൂല്യം ഒന്നുകൂടി ഉയര്‍ന്നിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X