തൃഷ മലയാളിയാണോ? ഒത്തിരി പേര്‍ ഇത് ചോദിക്കുന്നുണ്ടെന്ന് നടി; ആരാധകര്‍ കാത്തിരുന്ന മറുപടിയുമായി തൃഷ

നിവിന്‍ പോളിയുടെ നായികയായി ഹേയ് ജൂഡ് എന്ന ചിത്രത്തിലൂടെ 2018 ലാണ് തൃഷ മലയാളത്തില്‍ ആദ്യം അഭിനയിക്കുന്നത്. അതുവരെ തമിഴിലും തെലുങ്കിലുമൊക്കെ തിളങ്ങി നില്‍ക്കുകയായിരുന്നു. മലയാളത്തിലേക്കുള്ള അരങ്ങേറ്റം ലേശം വൈകിയെങ്കിലും പതിനെട്ട് വര്‍ഷത്തോളമായി നായികയായി തിളങ്ങി നില്‍ക്കുകയാണ് തൃഷ.

Recommended Video

ആരാധകര്‍ കാത്തിരുന്ന മറുപടിയുമായി തൃഷ | Filmibeat Malayalam

നായികമാരുടെ അഭിനയ ജീവിതം വളരെ കുറഞ്ഞ കാലമേ ഉണ്ടാവുകയുള്ളു എന്ന് പറയുന്നവര്‍ക്ക് മുന്നില്‍ തൃഷയുടെ കരിയര്‍ മാതൃകാപരമാണ്. കേരളത്തിലും ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുള്ള നടി കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ മലയാള സിനിമയിലേക്ക് വരാന്‍ താമസിച്ചതിന്റെ കാരണം പറയുകയാണിപ്പോള്‍.

 തൃഷ മലയാളിയാണോ?

ഞാന്‍ മലയാളി ആണോന്നുള്ള ചോദ്യം ഒരുപാട് പേര്‍ എന്നോട് ചോദിച്ചിട്ടുണ്ട്. ഞങ്ങളുടേത് പാലക്കാട് അയ്യര്‍ കുടുംബമാണ്. അച്ഛന്‍ കൃഷ്ണന്‍ മൂവാറ്റുപുഴ സ്വദേശിയാണ്. അമ്മ ഉമയുടെ നാട് കല്‍പാത്തിയും. എന്നാല്‍ ഞങ്ങളുടെ കുടുംബം ചെന്നൈയിലാണ് സ്ഥിര താമസം. ഞാന്‍ ജനിച്ചതും വളര്‍ന്നതും പഠിച്ചതുമെല്ലാം ചെന്നൈയില്‍ തന്നെയാണ്. അച്ഛനും അമ്മയ്ക്കും മലയാളം അറിയാമെങ്കിലും എനിക്ക് മലയാളം സംസാരിക്കാനൊന്നും അറിയില്ല. മലയാളത്തില്‍ പറയുന്നത് മനസിലാക്കാന്‍ പറ്റും. ഗില്ലി എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെയാണ് മലയാളികള്‍ എന്നെ അറിയുകയും ഇഷ്ടപ്പെടാന്‍ തുടങ്ങിയതും. പിന്നീട് വിണ്ണൈതാണ്ടി വരുവായ എന്ന ചിത്രത്തിലെ ജെസി എന്ന കഥാപാത്രം മലയാളികളുടെ മനസില്‍ ഇഷ്ടം നേടി തന്നു.

 തൃഷ മലയാളിയാണോ?

ചെന്നൈയിലെ കോളേജില്‍ ബി.ബി.എ യ്ക്ക് പഠിക്കുന്ന സമയത്ത് ഞാന്‍ മോഡലിങ് ചെയ്യാറുണ്ടായിരുന്നു. ആ സമയത്ത് ഇഷ്ടപ്പെട്ട കരിയര്‍ ഏതാണെന്ന് ചോദിച്ചാല്‍ ക്രിമിനല്‍ സൈക്കോളജിസ്റ്റ് ആകണമെന്നായിരുന്നു ഞാന്‍ പറഞ്ഞിരുന്നത്. അതായിരുന്നു എന്റെ ആഗ്രഹം. പിന്നെ മോഡലിങില്‍ താല്‍പര്യം കൂടിയതോടെ മറ്റെല്ലാം മറന്ന് അതില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. മിസ് സേലം, മിസ് ചെന്നൈ എന്നീ ബഹുമതികള്‍ ലഭിച്ചു. 2011 ലെ മിസ് ഇന്ത്യ മത്സരത്തില്‍ ബ്യൂട്ടുഫുള്‍ സ്‌മൈല്‍ എന്ന ബഹുമതിയും നേടാനായി.

 തൃഷ മലയാളിയാണോ?

മോഡലിങ്ങില്‍ തിളങ്ങി നിന്ന സമയത്ത് ഒരുപാട് പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള അവസരവും ലഭിച്ചിരുന്നു. കാഡ്ബറീസ്, ഉള്‍പ്പെടെ നൂറിലധികം കമ്പനികളുടെ പരസ്യ ചിത്രങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. പ്രിയദര്‍ശന്‍ സാറിന്റെ 'ലേസാ ലേസാ' എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ആ സിനിമയുടെ റിലീസ് വൈകി. ആ സമയത്താണ് ഞാന്‍ ചെറിയ റോളില്‍ അഭിനയിച്ച ജോഡി എന്ന ചിത്രം റിലീസാകുന്നത്. അതിന് ശേഷമാണ് സൂര്യയോടൊപ്പം 'മൗനം പേശിയതേ' എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്.

 തൃഷ മലയാളിയാണോ?

ഇന്ത്യന്‍ സിനിമയില്‍ നിരവധി ഹിറ്റ് സിനിമകളൊരുക്കിയ പ്രശസ്ത സംവിധായകരില്‍ ഒരാളായ പ്രിയദര്‍ശന്‍ സാറിന്റെ സംവിധാനത്തില്‍ ഞാന്‍ അഭിനയിച്ച ലേസാ ലേസാ എന്ന എന്റെ ആദ്യം, എനിക്ക് പ്രശസ്തി നേടി തരുമെന്ന വിശ്വാസം ഉണ്ടായിരുന്നു. മലയാളത്തില്‍ വന്‍ വിജയം നേടിയ സമ്മര്‍ ഇന്‍ ബത്‌ലഹേമിന്റെ റീമേക്കായ ഈ ചിത്രത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച റോളിലാണ് ഞാന്‍ അഭിനയിച്ചത്. എന്നെ ബോളിവുഡില്‍ പരിചയപ്പെടുത്തുന്നതും പ്രിയദര്‍ശന്‍ സാറാണ്. മലയാള ചിത്രം വെള്ളാനകളുടെ നാട് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് 'ഖാട്ട മീത്ത' എന്ന ചിത്രത്തിലൂടെ ആയിരുന്നു അത്. മലയാളത്തില്‍ ശോഭന ചെയ്ത കഥാപാത്രമായിരുന്നു ഹിന്ദിയില്‍ ഞാന്‍ ചെയ്തത്. മോഹന്‍ലാലിന്റെ കഥാപാത്രം അക്ഷയ് കുമാറും ചെയ്തു. എന്റെ കരിയറില്‍ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് പ്രിയദര്‍ശന്‍ സാര്‍.

തൃഷ മലയാളിയാണോ?

മലയാള സിനിമയിലേക്ക് നിരവധി ഓഫറുകള്‍ വന്നിരുന്നു. അപ്പോഴെല്ലാം മറ്റ് ഭാഷകളില്‍ തിരക്കിലായിരുന്നതിനാല്‍ ഒന്നും സ്വീകരിക്കാന്‍ കഴിഞ്ഞില്ല. പിന്നെ ഹേയ് ജൂഡില്‍ അഭിനയിക്കാനുള്ള അവസരം വന്നപ്പോള്‍ അതിലെ ക്രിസ്റ്റല്‍ ആന്‍ എന്ന നായിക കഥാപാത്രം എന്നെ വല്ലാതെ ആകര്‍ഷിച്ചു. അത് മാത്രമല്ല ശ്യാമപ്രസാദ് സാറിന്റെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം നഷ്ടപ്പെടുത്താനും ഞാന്‍ ഒരുക്കമല്ലായിരുന്നു.

തൃഷ മലയാളിയാണോ?

തമിഴ് സിനിമയില്‍ രജനികാന്ത്, കമല്‍ഹാസന്‍, വിജയ്, അജിത്ത്, സൂര്യ, വിക്രം, ജയം രവി, ചിമ്പു, വിശാല്‍, ധനുഷ്, വിജയ് സേതുപതി, എന്നിങ്ങനെ മുന്‍നിര നായകനടന്മാരുടെ കൂടെ അഭിനയിക്കാന്‍ എനിക്ക് സാധിച്ചു. അപ്പോഴും മോഹന്‍ലാല്‍ സാറിന്റെ കൂടെ ഒരു ചിത്രത്തിലെങ്കിലും അഭിനയിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. ആ ആഗ്രഹം ഇപ്പോള്‍ നടന്നു. മലയാളത്തിലെ ഹിറ്റ് സംവിധായകരിലൊരാളായ ജിത്തു ജോസഫ് സാറിന്റെ ചിത്രത്തില്‍ അഭിനയിച്ചുവെന്നത് ഭാഗ്യമായി കാണുകയാണ്.

More from Filmibeat

Read more about: trisha തൃഷ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X