പഴയ പ്രണയം വീണ്ടും തുടങ്ങിയോ? നടി തൃഷയും ചിമ്പുവും വിവാഹിതരാവുന്നു എന്ന വാര്‍ത്തയിലെ സത്യം പുറത്ത്

തമിഴില്‍ ഗൗതം മേനോന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമായ വിണ്ണൈ താണ്ടി വരുവായ ഇറങ്ങിയതോടെയാണ് നടി തൃഷയും നടന്‍ ചിമ്പുവും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ വന്ന് തുടങ്ങിയത്. സിനിമയിലെ പ്രണയിതാക്കള്‍ക്ക് ഒന്നിക്കാന്‍ പറ്റിയില്ലെങ്കില്‍ യഥാര്‍ഥ ജീവിതത്തില്‍ ഒന്നിക്കുമെന്ന തരത്തിലും റിപ്പോര്‍ട്ട് വന്നു. എന്നാല്‍ അതിലൊന്നും സത്യമില്ലെന്ന് പിന്നീട് തെളിഞ്ഞു.

ഇതിനിടെ നടി തൃഷയുടെ വിവാഹനിശ്ചയം മറ്റൊരാളുമായി നടത്തിയെങ്കിലും ആ ബന്ധം വേണ്ടെന്ന് വെക്കുകയായിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തൃഷയും ചിമ്പുവും വിവാഹിതരാവാന്‍ പോവുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. കുറച്ച് മാസങ്ങളായി ചിമ്പു വിവാഹതിനാവാന്‍ പോവുന്നതായി വാര്‍ത്ത ഉണ്ടായിരുന്നു. താരത്തിന്റെ മാതാപിതാക്കളും അത് സ്ഥീരികരിച്ചിരുന്നു.

 trisha-chimbu

ഇതോടെ ചിമ്പുവിന്റെ വധു നടി തൃഷയാണെന്ന അഭ്യൂഹങ്ങളും പരന്നു. കഴിഞ്ഞ ദിവസം ബ്യൂട്ടി പാര്‍ലറില്‍ നിന്നുള്ള തൃഷയുടെ ചിത്രങ്ങള്‍ കൂടി വന്നതോടെ വിവാഹത്തിനുള്ള എല്ലാ മുന്നൊരുക്കങ്ങളും നടക്കുകയാണെന്നും ആരാധകര്‍ കരുതി. എന്നാല്‍ അതിന് പിന്നിലെ സത്യമെന്താണെന്ന് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് താരങ്ങള്‍.

ചിമ്പുവും തൃഷയും അടുത്ത സുഹൃത്തുക്കളാണെന്നും വിവാഹവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് കേള്‍ക്കുന്ന വാര്‍ത്തകളിലൊന്നും സത്യമില്ലെന്ന് താരങ്ങള്‍ തന്നെ ശക്തമായി നിഷേധിച്ചിരിക്കുകയാണ്. മാധ്യമങ്ങളില്‍ വന്ന് കൊണ്ടിരുന്ന അടിസ്ഥാനമില്ലാത്ത ഇത്തരും തെറ്റായ വാര്‍ത്തകളാണെന്നും വ്യക്തമായിരിക്കുകയാണ്. എന്തായാലും താരവിവാഹത്തിന് വേണ്ടി കാത്തിരുന്ന ആരാധകര്‍ക്ക് ഈ വാര്‍ത്ത വലിയ നിരാശയാണ് നല്‍കിയത്.

 trisha-chimbu

Recommended Video

വിണ്ണൈത്താണ്ടി വരുവായ രണ്ടാം ഭാഗം വരുന്നു | filmibeat Malayalam

തമിഴില്‍ നിന്നും വലിയ വിജയം നല്‍കിയ സിനിമയായിരുന്നു 'വിണ്ണൈതാണ്ടി വരുവായാ'. തൃഷയും ചിമ്പുവും നായിക നായകന്മാരായി അഭിനയിച്ച സിനിമ തെന്നിന്ത്യയിലെ മികച്ചൊരു റൊമന്റിക് സിനിമ കൂടി ആയിരുന്നു. ഗൗതം മേനോന്റെ സംവിധാനത്തിലെത്തിയ ചിത്രത്തില്‍ ജെസി എന്ന യുവതിയും കാര്‍ത്തിക് എന്ന യുവാവും തമ്മിലുള്ള പ്രണയമായിരുന്നു ഇതിവൃത്തം. തൃഷ-ചിമ്പു കെമിസ്ട്രിയും ശ്രദ്ധേയമായിരുന്നു.

ലോക്ഡൗണ്‍ സമയത്ത് ചിമ്പുവും തൃഷയും 'വിണ്ണൈതാണ്ടി വരുവായാ' സിനിമയിലെ കഥാപാത്രങ്ങളായി ഒരു ഷോര്‍ട്ട് ഫിലിമുമായി എത്തിയിരുന്നു. ഇരുവരും വീണ്ടും ഒന്നിക്കുന്നത് പോലെ സൂചന നൽകിയതിനാൽ ഷോർട്ട് ഫിലിം വലിയ തരംഗമായിരുന്നു. നേരത്തെ തെലുങ്ക് താരം റാണ ദഗ്ഗുപതിയുമായി തൃഷ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഇരുവരും പിരിഞ്ഞെന്നും പറഞ്ഞു. എന്നാല്‍ ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. റാണ മറ്റൊരു വിവാഹത്തിനും ഒരുങ്ങുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X