Don't Miss!
- Automobiles
100 സിസിയിൽ മത്സരിക്കാൻ ഹോണ്ട കച്ചക്കെട്ടി കഴിഞ്ഞു
- News
പാർട്ടിക്കാർ ബുദ്ധിമുട്ടിക്കുന്നുണ്ടോ?: സ്വന്തം കടയിലും ലോട്ടറി അടിയോട് അടി തന്നെ: അനൂപ് പറയുന്നു
- Sports
IND vs NZ: അവനല്ലേ കൈയടി വേണ്ടത്? പക്ഷെ ആരും മിണ്ടിയില്ല! തുറന്നടിച്ച് മുന്‍ താരം
- Technology
ബിഎസ്എൻഎൽ അൺലിമിറ്റഡ് എന്ന് പറഞ്ഞാൽ ശരിക്കും അൺലിമിറ്റഡ് തന്നെ! ഏറ്റുമുട്ടാൻ ആരുണ്ട്!
- Lifestyle
2023-ലെ നാല് രാജയോഗം: 20 വര്‍ഷത്തിന് ശേഷം ഈ 3 രാശിക്കാരില്‍ ജ്യോതിഷം അച്ചട്ടാവും
- Travel
ഗുരുവായൂരപ്പന്റെ ഓരോ ദര്‍ശനത്തിന്റെയും ഫലങ്ങൾ ഇങ്ങനെ: ഇവരെ ഭഗവാന് അനുഗ്രഹിക്കും
- Finance
ട്രെന്‍ഡ് മാറി; താഴെത്തട്ടില്‍ നിന്നും തിരിച്ചുകയറി ഈ ഓട്ടോ ഓഹരി, ഈ ആഴ്ച്ച 3 ശതമാനം നേട്ടം!
വിവാഹമായോ? ഇന്‍സ്റ്റാഗ്രാമിലെ പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്ത് നടി തൃഷ! കാരണം അന്വേഷിച്ച് ആരാധകരും
നടന് ചിമ്പുവും തൃഷയും തമ്മിലുള്ള സൗഹൃദം എല്ലാ കാലത്തും ചര്‍ച്ചയായിട്ടുള്ളതാണ്. ലോക്ഡൗണ്‍ കാലത്ത് ചിമ്പു വിവാഹിതനാവാന്‍ പോവുകയാണെന്ന് റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ വധു തൃഷയാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ അങ്ങനെയൊരു കാര്യമില്ലെന്ന് താരങ്ങള്‍ ഇരുവരും വ്യക്തമാക്കിയിരുന്നു. പിന്നാലെ തൃഷയെ കുറിച്ച് വേറെയും ചില റിപ്പോര്‍ട്ടുകള്‍ വന്നു.
അതിലൊന്ന് തൃഷയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് സംബന്ധിച്ചിട്ടുള്ളതാണ്. സോഷ്യല്‍ മീഡിയയില്‍ നിന്ന് തൃഷ നീണ്ടൊരു ഇടവേള എടുക്കുകയാണെന്നുള്ള സൂചനയാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. നേരത്തെ സജീവമായിരുന്ന ഇന്‍സ്റ്റാഗ്രാം പേജ് നിശ്ചലമായെന്നാണ് ആരാധകര്‍ പറയുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് പോസ്റ്റുകള്‍ ഇട്ടെങ്കിലും പിന്നീട് ഒരു വിവരവുമില്ലായിരുന്നു. ഒടുവില്‍ സ്വതന്ത്ര്യദിനത്തിന് ചിത്രങ്ങളും വീഡിയോസുമൊക്കെയായി തൃഷ എത്തി.

Recommended Video
അതേ സമയം വര്‍ഷങ്ങളായി തൃഷ പങ്കുവെച്ചിരിക്കുന്ന പോസറ്റുകളെല്ലാം കൂട്ടത്തോടെ ഡിലീറ്റ് ചെയ്തിരിക്കുകയാണിപ്പോള്‍. കേവലം ഏഴ് പോസറ്റുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളു. ഇതോടെയാണ് ഇന്‍സ്റ്റാഗ്രാമിലെ എല്ലാ പോസറ്റുകളും ഡിലീറ്റ് ചെയ്ത് നടി മാറി നില്ക്കുകയാണോ എന്ന ചോദ്യം ഉയര്‍ന്നത്. ഇതിന് പിന്നിലെ കാരണമെന്താണെന്നാണ് എല്ലാവര്ക്കും അറിയേണ്ടത്.
ഗൗതം മേനോന് സംവിധാനം ചെയ്ത ഹിറ്റ് സിനിമയായ വിണ്ണൈത്താണ്ടി വരുവായ എന്ന സിനിമയില്‍ തൃഷയും ചിമ്പുവുമായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ഈ സിനിമയിലെ കഥാപാത്രങ്ങളെ പുനരാവിഷ്കരിച്ച് കൊണ്ട് ഗൗതം മേനോന് തന്നെ ഈ ലോക്ഡൗണ്‍ കാലത്ത് ഒരു ഫീച്ചര്‍ ഫിലിം ഇറക്കിയിരുന്നു. ഇതിന് വലിയ സ്വീകാര്യതയായരുന്നു ലഭിച്ചത്.

ചിത്രത്തിലെ ജെസി, കാര്‍ത്തിക് എന്ന കഥാപാത്രങ്ങള്‍ക്ക് ലഭിച്ചത് വലിയ സ്വീകാര്യതയായിരുന്നു. ചിമ്പുവും തൃഷയും തന്നെ വീണ്ടും ജെസിയും കാര്‍ത്തിക്കുമായി വന്നപ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. മാത്രമല്ല വീണ്ടും ഒന്നിച്ചഭിനയിക്കുന്ന സിനിമ വരണമെന്ന ആഗ്രഹമായിരുന്നു ഭൂരിഭാഗം പേര്‍ക്കും ഉണ്ടായരുന്നത്.
നടിമാരുടെ ആണെങ്കില്‍ ഡിവോഴ്സും കല്യാണവും വരെ ചര്‍ച്ച ആകും! വൈറല്‍ ഫോട്ടോയെ കുറിച്ച് രേവതി സമ്പത്ത്
അങ്ങനെയിരിക്കവേയാണ് ഇരുവരുടെയും വിവാഹവുമായി ബന്ധപ്പെട്ട് ചില വിവരങ്ങള്‍ പുറത്ത് വന്നത്. ഒരു വിഭാഗം ആരാധകര്‍ കാത്തിരിക്കുന്നതും തൃഷയും ചിമ്പുവും ജീവിതത്തിലും ഒന്നിക്കണമെന്ന് തന്നെയാണ്. അതേ സമയം തൃഷ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതായിട്ടും ഔദ്യോഗികമല്ലാത്ത വിവരങ്ങളുണ്ട്. അതിന് മുന്നോടി സമൂഹ മാധ്യമങ്ങള്‍ ഉപേക്ഷിക്കുകയാണെന്ന പ്രചരണവും നടക്കുകയാണ്.
-
ജാസ്മിന് പ്രണയത്തില്‍! കാമുകി വിദേശ സുന്ദരി! വെളിപ്പെടുത്തി നിമിഷ; തുറന്ന് പറഞ്ഞ് ജാസ്മിനും
-
'അപർണയോട് പയ്യൻ ചെയ്തത് 150 ശതമാനം തെറ്റ്, കുറ്റപ്പെടുത്തുമ്പോൾ അവന്റെ ഭാഗം കൂടി ചിന്തിക്കണ്ടേ...'; ബിബിൻ
-
താറാവിനെ പോലെയുള്ള നടത്തം അവർക്ക് ഇഷ്ടമായി, പത്മാവതിയെ അങ്ങനെ മേനകയാക്കി!, ആദ്യ സിനിമയെ പറ്റി മേനക!